Read Time:38 Second
ചെന്നൈ : കോയമ്പേട് മൊത്ത വ്യാപാരച്ചന്തയിൽ വെളുത്തുള്ളി വില കൂടുന്നു.
കിലോയ്ക്ക് 320 രൂപയുണ്ടായിരുന്ന വെളുത്തുള്ളി വില 360 രൂപയായി.
വരൾച്ചകാരണം വെളുത്തുള്ളി ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
മുരിങ്ങക്കായ വില കിലോയ്ക്ക് 20 രൂപ കുറഞ്ഞ് 100 രൂപയായി.
കാരറ്റിന് കിലോയ്ക്ക് 60 ൽനിന്ന് 70 രൂപയായി ഉയർന്നു.