കുളത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്തി

0 0
Read Time:54 Second

ചെന്നൈ: മേട്ടുപ്പാളയം വനമേഖലയിൽപ്പെട്ട ദാസംപാളയത്ത് കാട്ടാനയെ ചെളിനിറഞ്ഞ കുളത്തിൽ ചരിഞ്ഞനിലയിൽ കണ്ടെത്തി.

ബുധനാഴ്ച രാവിലെ വനം ജീവനക്കാരുടെ പതിവ് പരിശോധനക്കിടെയാണ് സംഭവം കാണുന്നത്.

വിവരമറി‍‌‍‍ഞ്ഞ് മേട്ടുപ്പാളയം വനം ഓഫീസർ ജോസഫ് സ്റ്റാലിനും വനം വെറ്ററിനറി സർജനും സംഘവും എത്തുകയുണ്ടായി.

തുടർന്ന്, ആനയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി.

മരണകാരണം വ്യക്തമായിട്ടില്ല. . ചെളിനിറഞ്ഞ കുളത്തിൽ വെള്ളം കുടിക്കാൻ വന്നതാണെന്ന് കരുതുന്നു. ആനയ്ക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts