ചെന്നൈ : ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് ആംസ്‌ട്രോങ്ങിന്റെ കൊലയ്ക്ക് പിന്നിലെ യഥാർഥ കുറ്റവാളികളെ പിടികൂടാൻ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
10 പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവർ യഥാർഥ കുറ്റവാളികളെല്ലന്ന ആരോപണം ശക്തമായതിനെത്തുടർന്നാണ് അന്വേഷണം തുടങ്ങിയത്.
രണ്ട് മാസത്തിനിടെ നഗരത്തിൽ കൊല്ലപ്പെട്ടവരുടെ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കാനും സിറ്റി പോലീസ് കമ്മിഷണർ എ.അരുൺ നിർദേശം നൽകി.
ചെന്നൈ സിറ്റിയിലെ ജോയന്റ് പോലീസ് കമ്മിഷണർമാരുടെയും ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാരുടെയും യോഗത്തിലാണ് നിർദേശം .
സിറ്റിയിലെ റൗഡികളെ നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തുകയും വാഹന പരിശോധന ശക്തിപ്പെടുത്തുകയും വേണം.
സിറ്റി പോലീസ് കമ്മിഷണർ നിർദേശം നൽകി. കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനുള്ള പ്രതിരോധ നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകി.