ചെന്നൈ : അനുജനുനേരേ അയൽക്കാരൻ നടത്തിയ നിരന്തര ലൈംഗിക പീഡനത്തിന് മൗനാനുവാദം നൽകിയ മൂത്ത സഹോദരന് അമ്മയുടെ പരാതിയുടെപേരിൽ ജയിൽശിക്ഷ. 13-കാരനായ ഇളയമകൻ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ 25-കാരനായ മൂത്തമകനെതിരേ അമ്മ കോടതിയിൽ സാക്ഷി പറയുകയായിരുന്നു. സംഭവത്തിൽ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി മൂത്തമകന് 20 വർഷം കഠിനതടവ് വിധിച്ചു. ഇളയമകനെ പീഡിപ്പിച്ച 35-കാരന് മരണംവരെ ജീവപര്യന്തമാണ് ശിക്ഷ. ചെന്നൈയിലാണ് വ്യത്യസ്തമായ പോക്സോ കേസ് നടന്നത്. 13-കാരനെ അയൽവാസിയായ യുവാവ് ആദ്യം പീഡിപ്പിച്ചപ്പോൾ അവൻ ഇക്കാര്യം ജ്യേഷ്ഠനെ അറിയിച്ചു. എന്നാൽ അയൽവാസിയായ യുവാവ് തന്റെ സുഹൃത്തായതിനാൽ…
Read MoreDay: 12 July 2024
രണ്ടുപേർ തീവണ്ടിയുടെ ട്രയൽ എൻജിൻ ഇടിച്ച് മരിച്ചു
ചെന്നൈ : റെയിൽ പാളം പരിശോധിക്കുന്ന തീവണ്ടി ട്രയൽ എൻജിൻ ഇടിച്ച് രണ്ടുപേർ മരിച്ചു. ഉത്തർപ്രദേശ് ഗൊരഖ്പൂർ സ്വദേശികളായ മധുസൂദനൻ പ്രജാപതി (30), ജ്ഞാനന്ദ് പ്രതാപ് (22) എന്നിവരാണ് മരിച്ചത്. ഇരുവരും പാളത്തിലൂടെ നടക്കുമ്പോഴാണ് ട്രയൽ എൻജിൻ ഇടിച്ചത്. മധുരയ്ക്കും മാനാമധുരയ്ക്കും ഇടയിലായിരുന്നു അപകടം. രണ്ടുപേരും കെട്ടിട നിർമാണത്തൊഴിലാളികളായിരുന്നെന്ന് പോലീസ് അറിയിച്ചു.
Read Moreപനീർശെൽവത്തെയും ശശികലയെയും തിരിച്ചെടുക്കില്ലെന്ന് ആവർത്തിച്ച് അണ്ണാ ഡി.എം.കെ.
ചെന്നൈ : മുൻമുഖ്യമന്ത്രി പനീർശെൽവത്തെയും പാർട്ടി മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികലയെയും തിരിച്ചെടുക്കില്ലെന്ന് ആവർത്തിച്ച് അണ്ണാ ഡി.എം.കെ. ഇതുസംബന്ധിച്ച് ചർച്ചനടന്നിട്ടില്ലെന്ന് മുതിർന്നനേതാവ് ഡി. ജയകുമാർ പറഞ്ഞു. പനീർശെൽവം, ശശികല, ടി.ടി.വി. ദിനകരൻ എന്നിവരെ തിരിച്ചെടുക്കണമെന്ന് കഴിഞ്ഞദിവസം പളനിസ്വാമിയുടെ വീട്ടിൽനടന്ന യോഗത്തിൽ മുതിർന്നനേതാക്കളിൽ ചിലർ ഉന്നയിച്ചുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ചർച്ച നടന്നുവെന്നത് സ്ഥാപിതതാത്പര്യക്കാരുടെ പ്രചാരണം മാത്രമാണെന്നും ജയകുമാർ പറഞ്ഞു. വഞ്ചകരെ തിരിച്ചെടുക്കണമെന്ന് പാർട്ടിയിൽ ആരും ആവശ്യപ്പെടില്ല. പാർട്ടി ഓഫീസ് ആക്രമിച്ചയാളാണ് പനീർശെൽവം. ദിനകരനാണ് പനീർശെൽവത്തെ പാർട്ടിയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. എന്നാൽ, പളനിസ്വാമി അങ്ങനെയല്ലെന്നും ജയകുമാർ പറഞ്ഞു.…
Read Moreഅഞ്ചിനും 18-നും ഇടയിലുള്ള കുട്ടികളെ പീഡിപ്പിച്ച് അശ്ലീലചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിച്ച 35-കാരന് മരണംവരെ ജീവപര്യന്തം
ചെന്നൈ : കുട്ടികളെ പീഡിപ്പിച്ച് അശ്ലീലചിത്രങ്ങൾ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ച യുവാവിന് അഞ്ച് ജീവപര്യന്തം തടവുശിക്ഷ. പിഎച്ച്.ഡി. പൂർത്തിയാക്കിയ വിക്ടർ ജെയിംസ് രാജയ്ക്കാ(35)ണ് തഞ്ചാവൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 6.54 ലക്ഷം രൂപ പിഴയടയ്ക്കാനും ചൂഷണത്തിനിരയായവർക്ക് നാലു ലക്ഷം രൂപവീതം നൽകാനും കോടതി ഉത്തരവിട്ടു. കേസിൽ അന്വേഷണം പൂർത്തിയാക്കി സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ച് 14 മാസത്തിനുശേഷമാണ് വിധി. അഞ്ചിനും 18-നും ഇടയിലുള്ള എട്ട് കുട്ടികളെ വിക്ടർ ജെയിംസ് രാജ പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി വെബ്സൈറ്റുകൾക്കു വിറ്റ്…
Read More‘ഗുണ’ റീ-റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
ചെന്നൈ : കമൽഹാസൻ നായകനായി അഭിനയിച്ച ‘ഗുണ’യുടെ റീ-റിലീസ് മദ്രാസ് ഹൈക്കോടതി വിലക്കി. പകർപ്പവകാശം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഗുണയുടെ നിലവിലെ പകർപ്പവകാശം തനിക്കാണെന്നവകാശപ്പെട്ട് ഘനശ്യാം ഹേംദേവ് എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി. വേൽമുരുകന്റെ ഉത്തരവ്. പിരിമിഡ് ഓഡിയോ ഇന്ത്യയും എവർഗ്രീൻ മീഡിയയുംചേർന്നാണ് സിനിമ റീ-റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ രണ്ടുകമ്പനികളെയും ഇതിൽനിന്ന് വിലക്കി. സന്താനഭാരതി സംവിധാനംചെയ്ത ‘ഗുണ’ 1991-ലാണ് പ്രദർശനത്തിനെത്തിയത്. അതിന്റെ ഡിജിറ്റൽ പ്രിന്റുകൾ വീണ്ടും റീ-റിലീസ് ചെയ്യാനൊരുങ്ങവെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഗുണയുടെ മുഴുവൻ അവകാശങ്ങളും നിലവിൽ തനിക്കാണെന്നും റീ-റിലീസ് ചെയ്ത്…
Read Moreപിതാവും രണ്ടുമക്കളും മരിച്ചനിലയിൽ
ചെന്നൈ : തിരുനെൽവേലിയിൽ പിതാവിനെയും രണ്ടുമക്കളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. പനഗുഡിയിലെ അണ്ണാനഗറിൽ താമസിച്ചിരുന്ന രമേഷ് (41) മക്കളായ റോബിൻ (14), കാവ്യ (11) എന്നിവരെയാണ് മരിച്ചനിലയിൽക്കണ്ടത്. കടബാധ്യതയെത്തുടർന്ന് മക്കളെ വിഷംകൊടുത്ത് കൊന്നശേഷം രമേഷ് ജീവനൊടുക്കിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. മക്കൾക്ക് പഴത്തിൽ വിഷംവെച്ചു നൽകിയശേഷം രമേഷും ഇതേരീതിയിൽ വിഷംകഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂലിത്തൊഴിലാളിയായിരുന്ന രമേഷിന് വലിയ കടബാധ്യതയുണ്ടായിരുന്നു. ഇത് വീട്ടുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി ഭാര്യയെ വിദേശത്തേക്ക് ജോലിക്കായി അയച്ചു. ഇതിനുവേണ്ടിയും പണം കടംവാങ്ങിയിരുന്നു. എന്നാൽ ഭാര്യക്ക് കാര്യമായ ജോലി ലഭിക്കാതെവന്നതോടെ കടം തിരിച്ചടയ്ക്കാൻ…
Read Moreകോച്ചിൽ എ.സി. പ്രവർത്തിച്ചില്ല; യാത്രക്കാർ ചങ്ങലവലിച്ച് ട്രെയിൻ നിർത്തി പുറത്തിറങ്ങി പ്രതിഷേധിച്ചു
ചെന്നൈ : കോച്ചിൽ എ.സി. പ്രവർത്തനരഹിതമായതിൽ രോഷാകുലരായ യാത്രികർ ചങ്ങലവലിച്ച് തീവണ്ടിനിർത്തി പുറത്തിറങ്ങി പ്രതിഷേധിച്ചു. താംബരം-നാഗർകോവിൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ ബി വൺ കോച്ചിലെ യാത്രക്കാരാണ് ചെങ്കൽപ്പേട്ട് സ്റ്റേഷനിൽ രാത്രി പ്രതിഷേധിച്ചത്. വണ്ടിയിൽ കയറിയതുമുതൽത്തന്നെ എ.സി. പ്രവർത്തിക്കുന്നില്ലെന്നുകണ്ട യാത്രക്കാർ അധികൃതരെ വിവരമറിയിച്ചു. അഞ്ചുമിനിറ്റിനകം ശരിയാക്കാമെന്ന് അവർ ഉറപ്പുനൽകിയെങ്കിലും വണ്ടി ചെങ്കൽപ്പേട്ടിൽ എത്തിയപ്പോഴും പ്രശ്നം പരിഹരിച്ചില്ല. ജനാലകൾ അടഞ്ഞതിനാൽ വായുസഞ്ചാരമില്ലാതെ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു. തുടർന്ന്, ചങ്ങലവലിച്ച് വണ്ടിനിർത്തിയശേഷം പ്ലാറ്റ്ഫോമിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. എ.സി. നന്നാക്കുന്നതുവരെ യാത്രക്കാർ തീവണ്ടി തടഞ്ഞുവെച്ചു. അരമണിക്കൂറിനുശേഷം പ്രശ്നം പരിഹരിച്ച് വണ്ടി യാത്രതുടർന്നു.
Read Moreസൂക്ഷിക്കുക എസ്.ബി.ഐ. റിവാർഡിന്റെ പേരിൽ വൻതട്ടിപ്പ്; ജാഗ്രതാനിർദേശവുമായി പോലീസ്
ചെന്നൈ : എസ്.ബി.ഐ. റിവാർഡ് പോയിന്റ് തട്ടിപ്പിൽ ജാഗ്രതാനിർദേശവുമായി തമിഴ്നാട് സൈബർ ക്രൈം പോലീസ്. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽനിന്നുമാത്രം മേയ്, ജൂൺ മാസങ്ങളിൽ 73 പരാതികൾ ലഭിച്ചതായി പോലീസ് അറിയിച്ചു. എസ്.ബി.ഐ. റിവാർഡ് പോയിന്റുകളെക്കുറിച്ച് വ്യാജസന്ദേശങ്ങൾ അയയ്ക്കാൻ തട്ടിപ്പുകാർ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്തതായും കണ്ടെത്തി. ഇതുവഴിയാണ് വാട്‌സാപ്പ് അക്കൗണ്ടുകളിലേക്ക് സന്ദേശങ്ങൾ കൈമാറുന്നത്. പലപ്പോഴും ഇത്തരം ഗ്രൂപ്പുകളുടെ ഐക്കണുകളും പേരുകളും ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നായിരിക്കും. തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ബാങ്ക് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാനും റിവാർഡ് പോയിന്റുകൾ ഉപയോഗപ്പെടുത്താനും…
Read More