0
0
Read Time:1 Minute, 20 Second
ചെന്നൈ : വിഴുപുരം ജില്ലയിലെ വിക്രവാണ്ടി നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും.
ആദ്യം തപാൽവോട്ടുകളും പിന്നീട് വോട്ടിങ് മെഷീനുകളിലേതും എണ്ണും. വോട്ടെണ്ണൽകേന്ദ്രങ്ങളിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി.
ഡി.എം.കെ.യും പി.എം.കെ.യും നാം തമിഴർ കക്ഷിയും തമ്മിലുള്ള കടുത്ത ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. ഡി.എം.കെ. സ്ഥാനാർഥി അന്നിയൂർ ശിവയാണ്. എൻ.ഡി.എ. സഖ്യത്തിൽ പി.എം.കെ. സ്ഥാനാർഥിയാക്കിയത് സി. അൻപുമണിയെയാണ്.
നാം തമിഴർ കക്ഷിക്കുവേണ്ടി ഡോ. അഭിനയയാണ് മത്സരിക്കുന്നത്. മൊത്തം 29 സ്ഥാനാർഥികൾ കളത്തിലുണ്ട്. പത്തിന് നടന്ന വോട്ടെടുപ്പിൽ 82.48 ശതമാനംപേർ വോട്ടു രേഖപ്പെടുത്തി.
ഡി.എം.കെ. എം.എൽ.എ.യായിരുന്ന കെ. പുകഴേന്തിയുടെ വിയോഗത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്.