ചെന്നൈ : നീറ്റ് പരീക്ഷയിൽ തമിഴ്‌നാട് സർക്കാരിന്റെ നിലപാടിനെ അനുകൂലിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. നീറ്റ് പരീക്ഷ ഉന്നതവിദ്യാഭ്യാസരംഗത്തെ പാളിച്ചകൾ തുറന്നുകാട്ടിയെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. നീറ്റ് പരീക്ഷ ഗ്രാമീണ വിദ്യാർഥികൾക്ക് തുല്യ അവസരം നഷ്ടമാക്കി. നികുതിദായകരുടെ പണത്തിൽ പ്രവർത്തിക്കുന്ന സർക്കാരിന് മെഡിക്കൽ കോളേജുകളിൽ സമ്പന്നർക്ക് മാത്രം പ്രവേശനം ലഭിക്കുന്നത് തടയാൻ കൂട്ടായ കടമയുണ്ടെന്നും രാഹുൽ പറഞ്ഞു. പൊതു മെഡിക്കൽവിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. അതിനെ ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമവും തടയണം. പാർശ്വവത്‌കരിക്കപ്പെട്ട വിദ്യാർഥികളുടെ നീതിക്ക്…
Read MoreDay: 15 July 2024
കോയമ്പേട് മാർക്കറ്റിൽ ഉള്ളിയുടെ വില 30 രൂപയായി കുറഞ്ഞു
ചെന്നൈ: കോയമ്പേട് മാർക്കറ്റിൽ സാമ്പാർ ഉള്ളിയുടെ വില കിലോയ്ക്ക് 30 രൂപയായി കുറഞ്ഞു. തമിഴ്നാട്ടിൽ 90 ശതമാനം സാമ്പാർ ഉള്ളിയും 10 ശതമാനം വലിയ ഉള്ളിയും കൃഷി ചെയ്യുന്നുണ്ട്. പെരമ്പല്ലൂർ, അരിയല്ലൂർ, ട്രിച്ചി, തൂത്തുക്കുടി, വിരുദുനഗർ, മധുരൈ, നാമക്കൽ, ദിണ്ടിഗൽ, തിരുവണ്ണാമലൈ, കൃഷ്ണഗിരി തുടങ്ങിയ ജില്ലകളിലാണ് സാമ്പാർ ഉള്ളി കൃഷി ചെയ്യുന്നത്. സാധാരണ വലിയ ഉള്ളിക്ക് വില കുറവും സാമ്പാർ ഉള്ളിയുടെ വില കൂടുതലുമാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് സാമ്പാർ ഉള്ളി കിലോയ്ക്ക് 70 രൂപയ്ക്കാണ് വിറ്റിരുന്നത്. മുൻ വർഷങ്ങളിൽ 180 രൂപയ്ക്ക് വരെ ഇത്…
Read Moreആംസ്ട്രോങ് വധക്കേസ്: കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തവിട്ട് പോലീസ്
ചെന്നൈ : ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ് കൊല്ലപ്പെട്ട സംഭവത്തിന്റെ പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കേസിൽ അറസ്റ്റിലായത് യഥാർഥപ്രതികൾതന്നെയെന്ന് സ്ഥാപിക്കാനാണിത്. പെരമ്പൂരിൽ നിർമാണംനടക്കുന്ന വീടിനു സമീപത്തുനിന്ന് ആംസ്‌ട്രോങ്ങിനെ ആറംഗസംഘം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഈ ആറുപേരും ഇപ്പോൾ അറസ്റ്റിലായ 11 പ്രതികളിലുണ്ടെന്ന് പോലീസ് പറയുന്നു.
Read Moreജൂനിയർ അഭിഭാഷകർക്ക് പ്രതിമാസ സ്റ്റൈപ്പൻഡ്: വിജ്ഞാപനം പുറപ്പെടുവിച്ചു.
ചെന്നൈ : കോടതികളിൽ മുതിർന്ന അഭിഭാഷകരുടെ സഹായികളായി ജോലിനോക്കുന്ന ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് നൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്, പുതുച്ചേരി ബാർ കൗൺസിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച് ഹൈക്കോടതി നിർദേശംവന്ന് ഒരുമാസം പിന്നിടുമ്പോഴാണ് ഇത്. ചെന്നൈ, കോയമ്പത്തൂർ, മധുര നഗരങ്ങളിലെ കോടതികളിലെ ജൂനിയർ അഭിഭാഷകർക്ക് ചുരുങ്ങിയത് 20,000 രൂപയും മറ്റിടങ്ങളിലുള്ളവർക്ക് ചുരുങ്ങിയത് 15,000 രൂപയും സ്റ്റൈപ്പൻഡായി നൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
Read More5 ജില്ലകളിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത
ചെന്നൈ: തമിഴ്‌നാട്ടിലെ നീലഗിരിയും കോയമ്പത്തൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ‘തമിഴ്‌നാടിന് നേരെ വീശുന്ന പടിഞ്ഞാറൻ കാറ്റിൻ്റെ വേഗതയിൽ മാറ്റമുണ്ട്. ഇക്കാരണത്താൽ, ഇന്ന് മുതൽ 17 വരെ 3 ദിവസത്തേക്ക് തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് ഇത് സംബന്ധിച്ച് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു . നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, ദിണ്ടിഗൽ ജില്ലകളിലെ മലയോര മേഖലകളിൽ ഒന്നോ…
Read More46 മണിക്കൂറിന് ശേഷം ജീർണിച്ച നിലയിൽ ജീവനറ്റ ജോയിയെ കണ്ടെത്തി
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹം പൊന്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. മൃതദേഹം പൊലീസും ഫയർഫോഴ്സും എത്തി കനാലിൽ നിന്നും പുറത്തേക്ക് എടുത്തു. മൃതദേഹം ചീർത്ത അവസ്ഥയിലാണ്. സഹപ്രവർത്തകരും ബന്ധുക്കളും മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. ജീർണിച്ച നിലയിലായതിനാൽ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കും. ജോയിയെ…
Read Moreസംസ്ഥാനത്ത് റൗഡികളുടെ കണക്കെടുപ്പുനടത്തി പോലീസ്; ഇനി 26,432 റൗഡികൾ പോലീസ് നിരീക്ഷണത്തിൽ
ചെന്നൈ : തമിഴ്‌നാട്ടിൽ റൗഡികളുടെ കണക്കെടുപ്പുനടത്തി പോലീസ്. ഇതുപ്രകാരം 26,432 റൗഡികളെയാണ് കണ്ടെത്തിയത്. ഇവരെ നിരീക്ഷിക്കാനായി പോലീസുകാർക്ക് പ്രത്യേകചുമതല നൽകി. വ്യത്യസ്ത കുറ്റകൃത്യങ്ങൾനടത്തുന്ന റൗഡികളെ തരംതിരിച്ചാണ് കണക്കെടുപ്പു നടത്തിയത്. റൗഡികളുടെ പേരുവിവരങ്ങൾ, ചിത്രങ്ങൾ, ഏർപ്പെട്ട കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ വിവരങ്ങളും പട്ടികയാക്കി. കൊലപാതകം, കൊലപാതകശ്രമം, ആളുകളെ കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന എ പ്ലസ് വിഭാഗത്തിൽ 421 റൗഡികളുണ്ട്. തൊട്ടുതാഴെയുള്ള എ വിഭാഗത്തിൽ 836 റൗഡികൾ ഉൾപ്പെടും. കട്ടപ്പഞ്ചായത്ത്, ഭീഷണിപ്പെടുത്തി പണംവാങ്ങൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ബി വിഭാഗത്തിൽ 6398 റൗഡികളാണുള്ളത്. സി വിഭാഗത്തിൽ 18,807 പേരുണ്ട്.
Read Moreനേവി സംഘമെത്തി; ജോയി ഇപ്പോഴും കാണാമറയത്ത്; തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടരും.
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47)യെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തിരച്ചിലിന് ഇറങ്ങും. സോണാർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഇന്നത്തെ ദൗത്യം തുടങ്ങുക. ഇന്നലെ എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തിൽ രാത്രിയോടെ 34 മണിക്കൂർ നീണ്ട രക്ഷാദൗത്യം താല്‍കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.
Read Moreആംസ്‌ട്രോങ് വധക്കേസിൽ അറസ്റ്റിലായ പ്രതി ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട സംഭവം; സംശയങ്ങളുമായിനേതാക്കൾ
ചെന്നൈ : ആംസ്‌ട്രോങ് വധക്കേസിൽ അറസ്റ്റിലായപ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിപക്ഷപാർട്ടി നേതാക്കൾ സംശയങ്ങളുമായി രംഗത്തെത്തി. പോലീസ് എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്ന് അവർ കുറ്റപ്പെടുത്തി. കീഴടങ്ങിയപ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചെന്നത് ദുരൂഹമാണെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി പറഞ്ഞു. നേരംവെളുക്കുന്നതിനുമുൻപ് പ്രതിയെ തെളിവെടുപ്പിനുകൊണ്ടുപോയത് എന്തിനാണെന്നും പ്രതിക്ക് കൈയാമംവെക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ആംസ്‌ട്രോങ് വധക്കേസിലെ സത്യം വെളിച്ചത്തുവരാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് സംശയമുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പറഞ്ഞു. കീഴടങ്ങിയപ്രതി രക്ഷപ്പെടാൻശ്രമിച്ചെന്നു പറയുന്നത് വിശ്വസിക്കാനാവില്ല. ആംസ്‌ട്രോങ് വധത്തിൽ ഡി.എം.കെ. നേതാക്കൾക്ക്…
Read More