മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്ബ്യൂട്ടറുകള്‍ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ സങ്കീര്‍ണമായ പ്രശ്‌നം നേരിടുന്നതായി സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വെളിവാക്കുന്നു. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആകാസ എയർ, ഇന്‍ഡിഗോ അടക്കം ഇന്ത്യൻ…
Read MoreDay: 19 July 2024
മന്ത്രിസഭയിൽ അഴിച്ചുപണി; ഉദയനിധി ഉപമുഖ്യമന്ത്രിയായേക്കും; പ്രകടനം മോശമായ മന്ത്രിമാരെ ഒഴിവാക്കും
ചെന്നൈ : പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ മന്ത്രിസഭയിൽ അഴിച്ചുപണി നടന്നേക്കും. പ്രകടനം മോശമായ മന്ത്രിമാരെ ഒഴിവാക്കാനും പുതുമുഖങ്ങൾക്ക് അവസരം നൽകാനുമാണ് നീക്കം. ഇതിനൊപ്പം മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിപദവി നൽകാനും മുഖ്യമന്ത്രി സ്റ്റാലിൻ ഒരുങ്ങുന്നതായാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്നായിരുന്നു സൂചന. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് മുതിർന്നനേതാക്കൾതന്നെ സ്റ്റാലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിഷമദ്യ ദുരന്തം, ബി.എസ്.പി. നേതാവിന്റെ കൊലപാതകം തുടങ്ങിയ സംഭവങ്ങളുടെപേരിൽ സർക്കാർവിരുദ്ധവികാരം ശക്തമായതോടെ ഉദയനിധിയുടെ സ്ഥാനക്കയറ്റമുണ്ടായില്ല. മന്ത്രിസഭ പുനഃസംഘടനയും നീട്ടിവെക്കുകയായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി എതിർകക്ഷികൾ ഒരുക്കങ്ങൾ തുടങ്ങിയതോടെ…
Read Moreകമൽഹാസൻ നായകനായ ‘ഇന്ത്യൻ-2’ സിനിമയുടെ 12 മിനിറ്റ് ദൈർഘ്യമുള്ള വിവിധരംഗങ്ങൾ വെട്ടിക്കുറച്ചു;വിശദാംശങ്ങൾ
ചെന്നൈ : കമൽഹാസൻ നായകനായ ‘ഇന്ത്യൻ-2’ സിനിമയുടെ 12 മിനിറ്റ് ദൈർഘ്യമുള്ള വിവിധരംഗങ്ങൾ വെട്ടിക്കുറച്ചു. നിർമാതാക്കളായ ലൈക്ക പ്രൊഡക്‌ഷൻസാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമിതദൈർഘ്യവും അനാവശ്യരംഗങ്ങളും ചിത്രത്തിന്റെ വിജയത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന വിമർശനങ്ങൾ ശക്തമായതിനെത്തുടർന്നാണ് സംവിധായകൻ ശങ്കർ അത്തരം രംഗങ്ങൾ വെട്ടിമാറ്റിയതെന്ന് നിർമാതാക്കൾ വിശദമാക്കി. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ സിനിമയുടെ രണ്ടാംഭാഗമാണിത്. ഇന്ത്യൻ ഒന്നാംഭാഗം സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ രണ്ടാംഭാഗം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് പൊതുവെയുള്ള അഭിപ്രായം. ജൂലായ് 12-നാണ് ഇന്ത്യൻ-2 പ്രദർശനത്തിനെത്തിയത്. ലൈക്ക പ്രൊഡക്‌ഷൻസിനൊപ്പം റെഡ് ജയിന്റ് മൂവീസും നിർമാണത്തിൽ…
Read Moreആദ്യ സംസ്ഥാനസമ്മേളനം നടത്താൻ ഒരുങ്ങി നടൻ വിജയ്‌യുടെ പാർട്ടി
ചെന്നൈ : നടൻ വിജയ്‌യുടെ രാഷ്ട്രീയപ്പാർട്ടിയായ തമിഴക വെട്രി കഴക(ടി.വി.കെ.)ത്തിന്റെ ആദ്യ സംസ്ഥാനസമ്മേളനം തിരുച്ചിറപ്പള്ളിയിൽനടത്തും. സെപ്റ്റംബറിലോ നവംബറിലോ ആയിരിക്കും സമ്മേളനംനടത്തുകയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നേരത്തേ മധുരയും തിരുനെൽവേലിയും കോയമ്പത്തൂരും സമ്മേളനവേദിയായി പരിഗണനയിലുണ്ടായിരുന്നെങ്കിലും തിരുച്ചിറപ്പള്ളി അന്തിമമായി തീരുമാനിച്ചു. സമ്മേളനത്തിന്റെ തീയതി വിജയ് വൈകാതെ പ്രഖ്യാപിക്കും. സമ്മേളനം വമ്പിച്ച ആഘോഷമാക്കാനാണ് ഒരുക്കങ്ങൾനടക്കുന്നത്. സംസ്ഥാനസമ്മേളനത്തിനുശേഷം വടക്കൻ, തെക്കൻ, കിഴക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ നാല് മേഖലാസമ്മേളനങ്ങളും നടത്താൻ തീരുമാനമുണ്ട്. തുടർന്ന്, ജില്ലാതലത്തിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കും. 2025 തുടക്കത്തോടെ വോട്ടർമാരെ നേരിൽക്കാണാൻ വിജയ് ഒരുവർഷം നീളുന്ന സംസ്ഥാനപര്യടനം തുടങ്ങും. കൂടാതെ,…
Read Moreസംസ്ഥാനത്തെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ ഹർജി.
ചെന്നൈ : സംസ്ഥാനത്തെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. രാമനാഥപുരം, വിരുദുനഗർ, തിരുനെൽവേലി മണ്ഡലങ്ങളിലെ രണ്ടാംസ്ഥാനക്കാരായ സ്ഥാനാർഥികളാണ് ഹർജി സമർപ്പിച്ചത്. രാമനാഥപുരത്ത് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച അണ്ണാ ഡി.എം.കെ. വിമതനേതാവ് പനീർശെൽവം, വിരുദുനഗറിലെ ഡി.എം.ഡി.കെ. സ്ഥാനാർഥി വിജയ് പ്രഭാകരൻ, തിരുനെൽവേലിയിലെ ബി.ജെ.പി. സ്ഥാനാർഥി നൈനാർ നാഗേന്ദ്രൻ എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. രാമനാഥപുരത്ത് വിജയിച്ച മുസ്‌ലിംലീഗ് സ്ഥാനാർഥി നവാസ് കനി നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒ.പി.എസിന്റെ ഹർജി. വോട്ടെണ്ണലിൽ ക്രമക്കേട് നടത്തിയെന്നാണ് മറ്റ് രണ്ടുപേരുടെയും ഹർജിയിൽ ആരോപിക്കുന്നത്.…
Read Moreശ്രദ്ധിക്കുക; വിൻഡ് ഷീൽഡിൽ ഫാസ്ടാഗില്ലെങ്കിൽ ഇനി ഇരട്ടി ടോൾ; വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തും; പുതിയ നീക്കങ്ങങ്ങളുമായി എൻഎച്ച്എഐ
ഡൽഹി: വാഹനങ്ങളുടെ മുൻ വിൻഡ് ഷീൽഡിൽ ഫാസ്‌ടാഗ് ഘടിപ്പിക്കാതെ ടോൾ പാതയിൽ പ്രവേശിക്കുന്നവരിൽ നിന്ന് ഇരട്ടി ടോൾ ഈടാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). വിൻഡ്‌സ്‌ക്രീനിൽ ഫാസ്‌ടാഗ് ഘടിപ്പിക്കാത്തത് ടോൾ പ്ലാസകളിലെ തിരക്ക് കൂട്ടുമെന്നും ഇത് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുമെന്നും എൻഎച്ച്എഐ വിജ്ഞാപനത്തില്‍ പറയുന്നു. മുൻവശത്തെ വിൻഡ്‌ഷീൽഡിൽ ഫാസ്‌ടാഗ് ഘടിപ്പിച്ചില്ലെങ്കിൽ ഇരട്ടി ടോൾ ഈടാക്കുന്നതിന് എല്ലാ ടോൾ ഫീസ് കളക്ഷൻ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിനുള്ള മാർഗനിർദേശങ്ങളും എൻഎച്ച്എഐ പുറപ്പെടുവിച്ചു. ഇരട്ടി ടോളിനൊപ്പം വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനും വ്യവസ്ഥയുണ്ടാകും. മുന്നിൽ ഫാസ്ടാഗില്ലാത്ത വാഹനങ്ങളുടെ…
Read Moreക്ലാസ് മുറിയിൽ മയക്കുമരുന്ന് ഉപയോഗിച്ച 7 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു
ചെന്നൈ : വാണിയമ്പാടിക്ക് സമീപം സ്കൂൾ ക്ലാസ് മുറിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ഏഴ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു . തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി, ആമ്പൂർ, തിരുപ്പത്തൂർ, ജോലാർപേട്ട്, പരിസര ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതായി പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മയക്കുമരുന്ന് ഉപയോഗിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ വാണിയമ്പാടിക്ക് സമീപം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറിയിൽ വിദ്യാർഥികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകൻ ബാഗ് പരിശോധിച്ചു. അപ്പോൾ…
Read Moreപെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുളിന്റെ ശിക്ഷ സ്‌റ്റേ ചെയ്ത് സുപ്രീംകോടതി
ഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷയിളവ് പരിശോധിക്കുന്നതിന് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. പ്രൊബേഷന്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ ഏട്ട് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സഞ്ജയ് കരോള്‍, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. അമീറിന്റെ മാനസികാവസ്ഥ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് നിയമിക്കണം. ആ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ്…
Read Moreപിഞ്ചുകുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: ഈറോഡ് ചെന്നിമല റോഡിൽ രംഗംപാളയം ഭാഗത്ത് പിഞ്ചു കുഞ്ഞിനെ റോഡരികിലെ കുറ്റികാട്ടിൽ ഉപേക്ഷിച്ച നിലയിൽ. രാവിലെ 11.15ന് ഓഡി രംഗംപാളയത്തെ 2 സ്വകാര്യ കല്യാണമണ്ഡപങ്ങൾക്കിടയിലുള്ള ഭാഗത്തെ റോഡരികിലെ കുറ്റിക്കാട്ടിലാണ് കുഞ്ഞിനെ കണ്ടെത്തിയത് . കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രദേശത്തുള്ള പൊതുജനങ്ങളും ആ ഭാഗത്തെ കടയുടമകളും അന്വേഷണം നടത്തി. ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഒരു തുണിയിൽ പൊതിഞ്ഞ് പൊക്കിൾക്കൊടിയോട് കൂടി ഒരു ചാക്കിൽ കിടത്തിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ താമസക്കാരിയായ ഒരു സ്ത്രീ കുഞ്ഞിനെ എടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക്…
Read Moreപയറും പാമോയിലും വാങ്ങാൻ ടെൻഡർ വിളിച്ച് തമിഴ്‌നാട് സർക്കാർ
ചെന്നൈ: തമിഴ്‌നാട് കൺസ്യൂമർ ഗുഡ്‌സ് ട്രേഡിംഗ് കോർപ്പറേഷൻ അടുത്ത 2 മാസത്തേക്ക് പാമോയിലും പയറും വാങ്ങുന്നതിന് ടെൻഡർ വിളിച്ചു. പാമോയിൽ, പയറുവർഗ്ഗങ്ങൾ എന്നിവയുടെ സംഭരണ ടെൻഡറിനുള്ള രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 27 വരെയാണെന്നും തമിഴ്‌നാട് സർക്കാർ അറിയിച്ചു. റേഷൻ കടയിൽ പയറും പാമോയിലും തടസ്സമില്ലാതെ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും സർക്കാർ വ്യക്തമാക്കി.
Read More