ചെന്നൈ: ചെന്നൈ എഗ്‌മോർ കോടതിയിൽ അഭിഭാഷകർ ഏറ്റുമുട്ടിയ സംഭവത്തിൽ ഇരു കക്ഷികൾക്കെതിരെയും പോലീസ് കേസെടുത്തു . എഗ്മൂർ കോടതിയിൽ അഭിഭാഷകനായി ജോലി ചെയ്യുന്ന ചെന്നൈ അയനാവരം സ്വദേശിയാണ് വിജയകുമാർ. അടുത്തിടെ നടന്ന അപകടത്തെക്കുറിച്ച് സെൻഗുൻറം ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ പോലീസ് കേസുമായി ബന്ധപ്പെട്ട അഭിഭാഷകനായ വിജയകുമാറാണ് കേസ് നടത്താനുള്ള രേഖകൾ തയ്യാറാക്കിയതെന്നാണ് സൂചന. ഈ കേസിൽ ഇതുവരെ സെങ്കുൺറം ട്രാഫിക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ അപകട കേസുകൾ കൈകാര്യം ചെയ്യുന്നതിനാൽ അപകടക്കേസ് തനിക്ക് നൽകണമെന്ന് എഗ്മൂർ കോടതി അഭിഭാഷകൻ സെന്തിൽനാഥൻ വിജയകുമാറുമായി ഫോണിൽ സംസാരിച്ചതായി പറയപ്പെടുന്നു.…
Read MoreDay: 20 July 2024
റഡാർ പരിശോധനയിൽ കണ്ടെത്തിയത് ലോറിയല്ല; ഇതുവരെ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് വിദഗ്ദർ
ബെംഗളൂരു: ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ റഡാറില്‍ ലോറി കണ്ടെത്താനായില്ല. മംഗളൂരുവില്‍ നിന്ന് എത്തിച്ച അത്യാധുനിക റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതുവരെ മണ്ണിനടിയില്‍ നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സൂറത്കല്‍ എന്‍ഐടി സംഘമാണ് പരിശോധന നത്തുന്നത്. ഒരു മണിക്കൂറായി റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തുകയാണ്. നേരത്തെ റഡാറില്‍ ലോറി ഉള്ള സ്ഥലം ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് ലോറിയല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി വൃത്തങ്ങള്‍ അറിയിച്ചു.…
Read Moreമത്സ്യ സംസ്‌കരണ പ്ലാൻ്റിൽ അമോണിയ വാത കം ചോർന്നു : ബോധരഹിതരായി 21 സ്ത്രീ തൊഴിലാളികൾ
ചെന്നൈ : തൂത്തുക്കുടിക്കടുത്ത് പുത്തൂർ പാണ്ഡ്യപുരം ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ മത്സ്യ സംസ്‌കരണ പ്ലാൻ്റിൽ അമോണിയ വാതകം ചോർന്നതിനെ തുടർന്ന് 21 സ്ത്രീ തൊഴിലാളികൾ ബോധരഹിതരായി. തൂത്തുക്കുടിക്കടുത്ത് പുത്തൂർ പാണ്ഡ്യപുരം ഭാഗത്തയാണ് സ്വകാര്യ മത്സ്യ സംസ്കരണ പ്ലാൻ്റ് പ്രവർത്തിക്കുന്നത്. ഈ പ്ലാൻ്റിൽ മത്സ്യം സംസ്കരിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. തമിഴ്‌നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി അഞ്ഞൂറിലധികം സ്ത്രീ തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. എന്നാൽ, പ്ലാൻ്റിൽ ഇന്നലെ അർധരാത്രിയുണ്ടായ വൈദ്യുത അപകടത്തെ തുടർന്ന് അമോണിയ ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായി. തൽഫലമായി,…
Read Moreകേരളത്തിൽ വീണ്ടും നിപ; 14 കാരന് പോസിറ്റീവ്
മലപ്പുറം: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് സംസ്ഥാനം വീണ്ടും നിപ ഭീതിയിലായിരിക്കുന്നത്. പൂനെയിലെ ഫലം പുറത്തുവന്ന ശേഷമെ ഇക്കാര്യം ഔദ്യോഗികമായി പറയാന്‍ കഴിയുകയുളളുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് സാമ്പിളുകള്‍ എടുത്ത് നടത്തിയ പരിശോധനകള്‍ പോസിറ്റിവാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പക്ഷെ നിപയാണെന്ന് സര്‍ട്ടിഫിക്കേറ്റ്…
Read Moreമഹാരാജ’; സംവിധായകനെ വീട്ടിലേക്ക് ക്ഷണിച്ച് സൂപ്പർതാരം വിജയ്‍ സന്തോഷവാർത്ത പങ്കുവച്ച് നിഥിലൻ
ചെന്നൈ: അടുത്തിടെ തമിഴിൽ ഏറ്റവും ഹിറ്റായി മാറിയ ചിത്രമാണ് വിജയ് സേതുപതിയുടെ മഹാരാജ. മക്കൾ സെൽവത്തിന്റെ 50ാം ചിത്രമായി തിയറ്ററിൽ എത്തിയ മഹാരാജ 100 കോടിയിൽ അധികം കളക്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ നിഥിലൻ സ്വാമിനാഥനെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ദളപതി വിജയ്. നിഥിലൻ തന്നെയാണ് സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പ്രിയപ്പെട്ട അണ്ണ. ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി. താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. മഹാരാജയെ കുറിച്ച് താങ്കള്‍ സംസാരിച്ചത് എന്നെ അമ്പരപ്പിച്ചു. ഇത് എനിക്ക് വലിയ അഭിനന്ദനമാണ്. താങ്കളുടെ…
Read Moreഎന്തിനാണ് എല്ലാം മാറ്റുന്നത്? പുതിയ പേരിൽ പുതിയ നിയമങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കാനോ; മദ്രാസ് ഹൈക്കോടതി
ചെന്നൈ : ഇന്ത്യൻ ശിക്ഷാനിയമത്തിനും തെളിവുനിയമത്തിനും പകരം പുതിയ പേരിൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നത് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണോയെന്ന് മദ്രാസ് ഹൈക്കോടതി. നിയമങ്ങൾ പരിഷ്കരിക്കുന്നതിന് ഭേദഗതികൾ കൊണ്ടുവന്നാൽ മതിയെന്നിരിക്കേ അവ പൂർണമായും മാറ്റുന്നത് എന്തിനാണെന്ന് ജസ്റ്റിസ് എസ്.എസ്. സുന്ദറും ജസ്റ്റിസ് എൻ. സെന്തിൽ കുമാറും വാക്കാൽ ചോദിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിനും ക്രിമിനൽ നടപടിച്ചട്ടത്തിനും തെളിവുനിയമത്തിനും പകരം യഥാക്രമം ഭാരതീയ ന്യായസംഹിതയും ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും ഭാരതീയ സാക്ഷ്യ അധീനിയവും കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ. സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി നൽകിയ ഹർജി…
Read Moreകർണാടകയിൽ മലയാളിയായ അർജുനായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിൽ: റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ നീക്കം
ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോളയ്ക്കടുത്ത് ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ അഞ്ചാം ദിവസത്തിൽ. റഡാർ ഉപയോഗിച്ച് അർജുന്‍റെ ലോറി എവിടെയാണെന്ന് കണ്ടെത്തി മണ്ണുനീക്കി പരിശോധന നടത്താനാണ് നീക്കം. ഇന്നലെ രാത്രി ഒൻപത് മണിയോടെ മോശം കാലാവസ്ഥയെത്തുടർന്ന് തെരച്ചിൽ നിർത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. 16ന് രാവിലെ ബെലഗാവിയിൽനിന്ന് മരം കയറ്റി വരുന്നതിനിടെയാണ് അർജുൻ അപകടത്തിൽപ്പെട്ടത്. കർണാടക – ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ – കന്യാകുമാരി ദേശീയപാതയിലായിരുന്നു അപകടം. അന്ന് സ്വിച്ച് ഓഫായിരുന്ന അർജുന്‍റെ…
Read Moreവയോധികയെ മൊബൈൽ ചാർജർവയറുകൊണ്ട് കഴുത്തു മുറുക്കിക്കൊന്നു; പ്രതികളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി പോലീസ്
ചെന്നൈ : ചെന്നൈയിൽ വയോധികയെ മൊബൈൽ ചാർജർവയറുകൊണ്ട് കഴുത്തു മുറുക്കിക്കൊന്ന് ആഭരണങ്ങൾ കവർന്നു. വ്യാസർപാടിയിൽ താമസിക്കുന്ന റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ നാഗരാജന്റെ ഭാര്യ സരോജിനി ഭായ് (78) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സ്കൂൾ അധ്യാപികയായി വിരമിച്ച സരോജിനി ഭായിയും ഭർത്താവും മാത്രമായിരുന്നു വീട്ടിൽ. മക്കളായ കർപ്പഗവും കലൈവാണിയും വിവാഹിതരായി വേറെ താമസിക്കുകയാണ്. രാത്രി കിടപ്പുമുറിയിൽനിന്ന് ഇറങ്ങിവന്ന നാഗരാജൻ ഹാളിൽ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവരുടെ കഴുത്ത് മൊബൈൽ ചാർജർവയർകൊണ്ട് വരിഞ്ഞുമുറുക്കിയിരുന്നു. നാഗരാജൻ ഉടൻ തന്നെ വ്യാസർപാടി പോലീസിൽ പരാതി നൽകി.…
Read Moreസംസ്ഥാനത്തെ പോലീസുകാർക്ക് വീണ്ടും തോക്കുപരിശീലനം നൽകും
ചെന്നൈ : കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ പോലീസുകാർക്ക് തോക്കുപയോഗിക്കുന്നതിൽ വീണ്ടും പരിശീലനം നൽകുന്നു. നേരത്തേ പരിശീലനം നൽകിയിരുന്നെങ്കിലും തോക്കുകൾ അരയിൽനിന്ന് പുറത്തെടുക്കാതെ പലരും ഉപയോഗം മറന്നു. ഇതുകൂടി പരിഹരിക്കാനുള്ള ലക്ഷ്യമാണ് പരിശീലനത്തിനുപിന്നിലെന്ന് പോലീസിലെ ഉന്നതോദ്യേഗസ്ഥർ പറയുന്നു. പോലീസും റൗഡികളും തമ്മിലുള്ള ഏറ്റുമുട്ടൽ അടുത്തിടെ കൂടിയിട്ടുണ്ട്. ഈമാസം രണ്ടുറൗഡികളാണ് പോലീസ് ഏറ്റമുട്ടലിൽ വെടിയേറ്റുമരിച്ചത്. കോൺസ്റ്റബിൾമാരും സബ് ഇൻസ്പെക്ടർമാരും ഉൾപ്പെടെ സേനയിലെ എല്ലാവരും കൃത്യനിർവഹണത്തിനിടയിൽ തോക്ക് ഉപയോഗിക്കുന്നതിൽ മികച്ച പരിശീലനം നേടണമെന്നാണ് പ്രത്യേക നിർദേശം. റോന്തുചുറ്റുമ്പോൾ ലാത്തിയും കൈയിൽ ഉണ്ടായിരിക്കണമെന്നും നിഷ്‌കർഷിക്കുന്നു. ആവശ്യം വരുമ്പോൾ…
Read Moreഅഞ്ചുവർഷത്തിനിടെ ഉണ്ടായത് 208 തവണ സിഗ്നൽത്തകരാർ; തീവണ്ടികളിൽ സുരക്ഷാസംവിധാനമൊരുക്കൽ വേഗത്തിലാക്കണം; സേഫ്റ്റി കമ്മിഷണർ
ചെന്നൈ : വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സിന് സമാനമായരീതിയിൽ ഡേറ്റകൾ ശേഖരിച്ചുവെക്കുന്ന ഉപകരണം തീവണ്ടിയിൽ സ്ഥാപിക്കുന്നതും സുരക്ഷാസാങ്കേതികസംവിധാനമായ ‘കവച്’ നടപ്പാക്കുന്നതും ഊർജിതമാക്കണമെന്ന് ചീഫ് സേഫ്റ്റി കമ്മിഷണർ റെയിൽവേ ബോർഡിന് നിർദേശംനൽകി. തുടർച്ചയായി തീവണ്ടി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണിത്. ബ്ലാക്ക് ബോക്‌സിന് സമാനമായ ക്രൂ വോയ്‌സ് ആൻഡ് വീഡിയോ റെക്കോഡിങ് സിസ്റ്റം (സി.വി.വി.ആർ.എസ്.) സ്ഥാപിക്കണമെന്നാണ് നിർദേശം. ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട പാതകളിലൂടെ സർവീസ് നടത്തുന്ന വണ്ടികളിലാണ് സി.വി.വി.ആർ.എസ്. സ്ഥാപിക്കുന്നത്. ഈ ഉപകരണത്തിൽ ലോക്കോ പൈലറ്റ് വണ്ടിയിലെ ഗാർഡുമാർക്കും സ്‌റ്റേഷൻ മാസ്റ്റർമാർക്കും കൈമാറിയ സന്ദേശങ്ങൾ റെക്കോഡ്ചെയ്യും. കൂടാതെ, സിഗ്നൽ തകരാറാണോ ഇലക്‌ട്രോണിക്…
Read More