Read Time:53 Second
ചെന്നൈ: കായികമന്ത്രി ഉദയനിധി സ്റ്റാലിൻ സംസ്ഥാനത്തെ നിഴൽ മുഖ്യമന്ത്രിയായി പ്രവർത്തിക്കുകയാണെന്ന് അണ്ണാ ഡി.എം.കെ. മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ എന്നനിലയിലാണ് ഉദയനിധി ഭരണം നിയന്ത്രിക്കുന്നതെന്നും അണ്ണാ ഡി.എം.കെ. മുതിർന്ന നേതാവ് ഡി. ജയകുമാർ ആരോപിച്ചു.
ഡി.എം.കെ.യിൽ കുടുംബാധിപത്യമാണ്. അതുകൊണ്ടാണ് ഉദയനിധിയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ഒരുങ്ങുന്നത്.
പാർട്ടിയിലും ഭരണത്തിലുമുള്ള പരിചയം പരിഗണിച്ചാൽ ജലവിഭവ മന്ത്രി ദുരൈമുരുകനെയാണ് ഉപമുഖ്യമന്ത്രിയാക്കേണ്ടതെന്ന് ജയകുമാർ പറഞ്ഞു.