ചെന്നൈ : അനധികൃത ചെമ്മണ്ണ് ഖനനക്കേസിൽ മന്ത്രി കെ. പൊൻമുടിയുടെ ബന്ധുക്കളുടെ 14.21 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. കേസിൽ പ്രതിയായ പൊൻമുടിയുടെ മകൻ ഗൗതം സികാമണിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കോൺഫ്‌ളുവൻസ് എന്ന സ്ഥാപനത്തിന്റെ 8.74 കോടിയുടെ ബാങ്ക് നിക്ഷേപങ്ങളും ഇവരുടെ സഹോദരൻ കെ.എസ്. രാജ മഹേന്ദ്രന്റെയും ഇയാളുടെ സ്ഥാപനത്തിന്റെയും പേരിലുള്ള 5.47 കോടി രൂപയുടെ സ്ഥാവര സ്വത്തുകളുമാണ് കണ്ടുകെട്ടിയത്. മുൻ ഡി.എം.കെ. സർക്കാരിൽ പൊൻമുടി ഖനനവകുപ്പ് മന്ത്രിയായിരുന്നപ്പോൾ അഴിമതി നടന്നുവെന്നാണ് കേസ്. 2007-10 കാലത്ത് ചെമ്മൺ ഖനനത്തിന് ലൈസൻസ്…
Read MoreDay: 28 July 2024
മാർവലിലേക്ക് ‘അയൺ മാൻ’ തിരിച്ചു വരുന്നു; ആരാധകർ ആവേശത്തിൽ
മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സി (എംസിയു)ലേക്കുള്ള റോബർട്ട് ഡൗണി ജൂനിയറിൻ്റെ തിരിച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഇത്തവണത്തെ റോബർട്ട് ഡൗണിയുടെ വരവ് തന്റെ ഐതിഹാസിക കഥാപാത്രം അയൺ മാൻ ആയല്ല. പകരം വില്ലനായ ഡോക്ടർ ഡൂം ആയാണ് ഡൗണിയുടെ വരവ്. സാന്‍ഡിയാഗോയിൽ നടന്ന കോമിക്‌കോൺ പരിപാടിയിലാണ് മാർവൽ സ്റ്റുഡിയോ ഡയറക്ടർ കെവിന്‍ ഫീജും റോബർട്ടും ഇക്കാര്യം സ്ഥിരീകരിച്ചത്. ‘അവഞ്ചേഴ്സ് ഡൂംസ്ഡേ’യിലാണ് ഡൗണി ഡോക്ടർ ഡൂം ആയി എത്തുന്നത്. റൂസോ സഹോദരങ്ങളായ ജോയും ആന്റണിയുമാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം എന്ന ചിത്രത്തിലെ ടോണി…
Read Moreകർണാടകയിൽ കനത്ത മഴ; മേട്ടൂർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ വർധന
ചെന്നൈ : മേട്ടൂർ അണക്കെട്ടിലെത്തുന്ന വെള്ളത്തിൻ്റെ അളവ് സെക്കൻഡിൽ 1,18,296 ഘനയടിയായി ഉയർന്നു. നീരൊഴുക്ക് ഈ നിലയിൽ തുടർന്നാൽ നാല് ദിവസത്തിനകം അണക്കെട്ട് നിറയാൻ സാധ്യതയുണ്ടെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അണക്കെട്ടിൻ്റെ ജലശേഷി 63.69 ടിഎംസിയിൽ നിന്ന് 67.06 ടിഎംസിയായി ഉയർന്നു. കർണാടകയിൽ കനത്ത മഴയെ തുടർന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. കബനി, കെആർഎസ് അണക്കെട്ടുകളിൽ നിന്ന് അധികജലം തുറന്നുവിടുന്നതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാവേരിയിലെ നീരൊഴുക്ക് വർധിച്ചുവരികയാണ്. ഇതുമൂലം കാവേരി നദി കരകവിഞ്ഞൊഴുകുകയും മേട്ടൂർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 10 ദിവസമായി വർധിക്കുകയും…
Read Moreഎൺപതുകാരിയെ അടിച്ചുവീഴത്തി സ്വർണം കവർന്നവർ പിടിയിൽ
ചെന്നൈ: വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി 2.75പവൻ മാല കവർന്നവർ പിടിയിൽ. കാളപ്പെട്ടി സ്വദേശി ടി. വിഘ്നേശ്വരൻ (28), നീലഗിരി ഗൂഡല്ലൂർ സ്വദേശിനി നതിയ (നർമത-22) എന്നിവരാണ് കോവിൽപാളയം പോലീസിന്റെ പിടിയിലായത്. കാളപ്പെട്ടി പഴയ പോസ്റ്റോഫീസിന് സമീപത്തെ എസ്. നഞ്ചമ്മാളിന്റെ മാലയാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് നഞ്ചമ്മാളെ വിഘ്നേശ്വരൻ അടിച്ചുവീഴ്ത്തുകയും മാലയുമായി കടക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
Read Moreസിവിൽ സർവീസ് കോച്ചിംഗ് സെന്ററിലെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ അപകടം; മരിച്ചത് കൊച്ചി സ്വദേശിയായ വിദ്യാർത്ഥി;
ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളില്‍ മലയാളിയും. കൊച്ചി സ്വദേശി നവീന്‍ ആണ് മരിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥനാണ് മലയാളിയുടെ മരണവിവരം മാധ്യമങ്ങൾക്ക് കെെമാറിയത്. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർത്ഥികൾ. റോഡിൽ നിന്നും മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളമിറങ്ങിയാണ് കഴിഞ്ഞദിവസം അക്കാദമിയില്‍ അപകടമുണ്ടായത്. വെള്ളം ഇരച്ചെത്തിയപ്പോൾ അതിനുള്ളിൽ കുടുങ്ങിയ മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്.…
Read Moreപോലീസുകാർക്ക് ആയുധ പരിശീലനം നൽകി
ചെന്നൈ : സിറ്റി പോലീസിന്റെ നേതൃത്വത്തിൽ റൈഫിൾ ക്ലബ്ബിൽ പോലീസുകാർക്ക് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകി. ഒൻപത് അസിസ്റ്റന്റ് കമ്മിഷണർമാർ, 20 ഇസ്പെക്ടർമാർ, 40 സബ് ഇൻസ്പെക്ടർമാർ തുടങ്ങി 71 പേരാണ് പരിശീലനത്തിൽ പങ്കെടുത്തത്.
Read Moreഅര്‍ജുനായി 13-ാം നാള്‍; അടിയൊഴുക്ക് ശക്തം; സ്വന്തം റിസ്‌കിൽ പുഴയില്‍ തിരച്ചില്‍ നടത്തി മൽപെയും സംഘവും
അങ്കോല: കര്‍ണ്ണാടകയിലെ ഷിരൂരില്‍ അര്‍ജ്ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പതിമൂന്നാം ദിനവും തുടരുന്നു. അര്‍ജുന്റെ ലോറിയുണ്ടെന്നു കരുതുന്ന ഗംഗാവലി നദിയില്‍ ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് ദൗത്യസംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പുഴയില്‍ അടിയൊഴുക്ക് ശക്തമാണെന്നും തിരച്ചില്‍ ഏറെ ദുഷ്‌കരമാണെന്നും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പറഞ്ഞു.അപകടം പിടിച്ച ദൗത്യമാണിത്. സ്വന്തം റിസ്‌കിലാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത് നദിയിലെ സീറോ വിസിബിലിറ്റിയാണ്. വെള്ളത്തിനടിയിലെ പാറക്കല്ലുകളും വെല്ലുവിളിയായി തന്നെ തുടരുന്നു. കേരളത്തില്‍ നിന്നുള്ള മന്ത്രിതല സംഘം ഷിരൂരില്‍ തുടരുകയാണ്. ഇപ്പോള്‍ കരയില്‍നിന്ന് 132 കിലോമീറ്റര്‍…
Read Moreപെയിന്റ് ഫാക്ടറിയിൽ വൻ തീപ്പിടിത്തം
ചെന്നൈ : കാഞ്ചീപുരം ജില്ലയിലെ സോമംഗലത്തിനടുത്തുള്ള സ്‌പ്രേ പെയിന്റ് ഫാക്ടറിയിൽ വൻതീപ്പിടിത്തം. ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. പുകമൂലം പ്രദേശവാസികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. സ്‌പ്രേ പെയിന്റ് കുപ്പികളിൽ നിന്നുള്ള വാതകച്ചോർച്ചയാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് നിഗമനം. 30-ലധികം ജീവനക്കാരെ ഉടനടി ഒഴിപ്പിച്ചതിലൂടെ വൻദുരന്തം ഒഴിവാക്കാനായതായി പോലീസ് പറഞ്ഞു. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി മണിക്കൂറുകളെടുത്താണ് തീയണച്ചത്.
Read Moreനിതി ആയോഗ് യോഗത്തിൽ മമതയുടെ പ്രസംഗം തടഞ്ഞതിൽ പ്രതിഷേധം അറിയിച്ച് സ്റ്റാലിൻ
ചെന്നൈ : നിതി ആയോഗ് യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രസംഗം ഇടയ്ക്ക് നിർത്താൻ ആവശ്യപ്പെട്ടതിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതിഷേധിച്ചു. ഒരു മുഖ്യമന്ത്രിയോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. ജനാധിപത്യത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് നിർണായക സ്ഥാനമുണ്ട്. പ്രതിപക്ഷത്തെ ശത്രുക്കളെപ്പോലെ കാണാനും നിശ്ശബ്ദരാക്കാനും പാടില്ല. നിതി ആയോഗ് യോഗത്തിൽ മമതയുടെ പ്രസംഗം തടഞ്ഞതിൽ പ്രതിഷേധം അറിയിച്ച് സ്റ്റാലിൻഫെഡറൽ ഭരണക്രമത്തിൽ ചർച്ചകൾ ആവശ്യമാണെന്നും എല്ലാ അഭിപ്രായങ്ങളെയും മാനിക്കണമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
Read More