ഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷയിളവ് പരിശോധിക്കുന്നതിന് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. പ്രൊബേഷന്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ ഏട്ട് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സഞ്ജയ് കരോള്‍, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. അമീറിന്റെ മാനസികാവസ്ഥ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് നിയമിക്കണം. ആ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ്…
Read MoreMonth: July 2024
പിഞ്ചുകുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: ഈറോഡ് ചെന്നിമല റോഡിൽ രംഗംപാളയം ഭാഗത്ത് പിഞ്ചു കുഞ്ഞിനെ റോഡരികിലെ കുറ്റികാട്ടിൽ ഉപേക്ഷിച്ച നിലയിൽ. രാവിലെ 11.15ന് ഓഡി രംഗംപാളയത്തെ 2 സ്വകാര്യ കല്യാണമണ്ഡപങ്ങൾക്കിടയിലുള്ള ഭാഗത്തെ റോഡരികിലെ കുറ്റിക്കാട്ടിലാണ് കുഞ്ഞിനെ കണ്ടെത്തിയത് . കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രദേശത്തുള്ള പൊതുജനങ്ങളും ആ ഭാഗത്തെ കടയുടമകളും അന്വേഷണം നടത്തി. ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഒരു തുണിയിൽ പൊതിഞ്ഞ് പൊക്കിൾക്കൊടിയോട് കൂടി ഒരു ചാക്കിൽ കിടത്തിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ താമസക്കാരിയായ ഒരു സ്ത്രീ കുഞ്ഞിനെ എടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക്…
Read Moreപയറും പാമോയിലും വാങ്ങാൻ ടെൻഡർ വിളിച്ച് തമിഴ്‌നാട് സർക്കാർ
ചെന്നൈ: തമിഴ്‌നാട് കൺസ്യൂമർ ഗുഡ്‌സ് ട്രേഡിംഗ് കോർപ്പറേഷൻ അടുത്ത 2 മാസത്തേക്ക് പാമോയിലും പയറും വാങ്ങുന്നതിന് ടെൻഡർ വിളിച്ചു. പാമോയിൽ, പയറുവർഗ്ഗങ്ങൾ എന്നിവയുടെ സംഭരണ ടെൻഡറിനുള്ള രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 27 വരെയാണെന്നും തമിഴ്‌നാട് സർക്കാർ അറിയിച്ചു. റേഷൻ കടയിൽ പയറും പാമോയിലും തടസ്സമില്ലാതെ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും സർക്കാർ വ്യക്തമാക്കി.
Read Moreചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു
ചെന്നൈ: ഇന്നലെ രാത്രി ചെന്നൈ നിന്ന് കോയമ്പത്തൂരിലേക്ക് പോയ സ്വകാര്യ ബസിന് തീപിടിച്ചു. ബസിൽ 40ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ ബസ് ഡ്രൈവർ കാർത്തികേയൻ ഓടിസിച്ചിരുന്നത്. യാത്രക്കാരിൽ ചിലർ ആവശ്യമായ സ്ഥലങ്ങളിൽ ഇറങ്ങി. ഇന്ന് രാവിലെ ഈറോഡ് ജില്ലയിലെ ചിത്തോടിന് സമീപം ദേശീയ പാതയിൽ വെച്ച് ബസിൻ്റെ മുൻഭാഗത്ത് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഇത് കണ്ട് ഞെട്ടിയ ഡ്രൈവർ കാർത്തികേയൻ ഉടൻ തന്നെ ബസ് റോഡരികിൽ നിർത്തുകയും ഉടൻ തന്നെ ഉള്ളിലുള്ള യാത്രക്കാരെ വിവരമറിയിക്കുകയും അവരെ പുറത്തിറക്കുകയും ചെയ്തു. ഡ്രൈവറുടെ പെട്ടെന്നുള്ള നടപടി മൂലം ബസ്…
Read Moreആംസ്ട്രോങ് വധക്കേസിൽ അറസ്റ്റിലായ മലർകോടിയെ എഡിഎംകെയിൽ നിന്ന് പുറത്താക്കി
ചെന്നൈ: ബഹുജൻ സമാജ് പാർട്ടി സംസ്ഥാന പ്രസിഡൻറ് ആംസ്ട്രോങ് വധക്കേസിൽ തിരുവല്ലിക്കേണി വെസ്റ്റ് എ.ഡി.എം.കെ. ജോയിൻ്റ് സെക്രട്ടറി മലർകൊടി അറസ്റ്റിലായതോടെ പാർട്ടിയിൽ നിന്നും പുറത്താക്കി. എഡിഎംകെയുടെ അടിസ്ഥാന അംഗം ഉൾപ്പെടെയുള്ള എല്ലാ ചുമതലകളിൽനിന്നും മലർക്കൊടിയെ ഒഴിവാക്കിയാതായി എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പ്രസ്താവനയിൽ പറഞ്ഞു.
Read Moreസംസ്ഥാനത്ത് ഐ.എ.എസ്. തലത്തിൽ വൻ അഴിച്ചുപണി; അമുധയ്ക്ക് പകരം ഇനി ധീരജ് കുമാർ ആഭ്യന്തര സെക്രട്ടറി; പത്ത് കളക്ടർമാർക്കും മാറ്റം
ചെന്നൈ : തമിഴ്‌നാട്ടിൽ ഐ.എ.എസ്. തലത്തിൽ വൻഅഴിച്ചുപണി. ആഭ്യന്തര സെക്രട്ടറിസ്ഥാനത്തുനിന്ന് പി. അമുദയെ നീക്കി പകരം ധീരജ് കുമാറിനെ നിയമിച്ചു. പകരം അമുദയെ റവന്യു-ദുരന്തനിവാരണ സെക്രട്ടറിയാക്കി. ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ജെ. രാധാകൃഷ്ണനെ ഭക്ഷ്യ-ഉപഭോക്തൃ സംരക്ഷണവകുപ്പ് സെക്രട്ടറിയാക്കി. ജെ. കുമാരഗുരുവരനാണ് ചെന്നൈ കോർപ്പറേഷന്റെ പുതിയ കമ്മിഷണർ. ചീഫ് സെക്രട്ടറി ശിവദാസ് മീണയാണ് ചൊവ്വാഴ്ച ഉത്തരവുകൾ പുത്തിറക്കിയത്. എസ്. മധുമതിയാണ് സ്കൂൾ വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി. കുമാർ ജയന്തിനെ വിവരസാങ്കേതികവിഭാഗം സെക്രട്ടറിയായും ഹർ സഹായ് മീണയെ സ്പെഷ്യൽ ഇനിഷ്യേറ്റീവ്‌സ് വകുപ്പ് സെക്രട്ടറിയായും കെ. വീരരാഘവ റാവുവിനെ നൈപുണ്യവികസന…
Read Moreനഗരത്തിലൂടെ സ്കൂൾ വിദ്യാർഥിയായ പതിനാലുകാരനോടിച്ച കാറിടിച്ച് അഞ്ചുപേർക്ക് പരിക്ക്
ചെന്നൈ : സ്കൂൾ വിദ്യാർഥിയായ പതിനാലുകാരനോടിച്ച കാറിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. അഞ്ച് ഇരുചക്രവാഹനങ്ങൾക്ക് നാശമുണ്ടായി. ചെന്നൈ ട്രിപ്ലിക്കേൻ ജാംബസാറിലാണ് അപകടംനടന്നത്. അതിവേഗത്തിലെത്തിയ കാർ ഇരുചക്രവാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ചിട്ടതിനുശേഷം നിർത്താതെപോകാൻ ശ്രമിച്ചു. എന്നാൽ, കണ്ടുനിന്നവർ തടയുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് ട്രിപ്ലിക്കേനിൽ താമസിക്കുന്ന യഹിയ ഖാന്റെ ഉടമസ്ഥതയിലുള്ള കാറാണെന്നും ഇയാളുടെ സഹോദരന്റെ മകനായ ഒൻപതാംക്ലാസ് വിദ്യാർഥിയാണ് കാറോടിച്ചിരുന്നതെന്നും തെളിഞ്ഞത്. പ്രായപൂർത്തിയാകാത്ത ബന്ധുവും കാറിൽ ഒപ്പമുണ്ടായിരുന്നു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാർ ഉടമയ്ക്കെതിരേ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreവൈദ്യുതി നിരക്ക് വർധന : സംസ്ഥാനവ്യാപകമായി അണ്ണാ ഡി.എം.കെ.യുടെ പ്രതിഷേധം 23-ന്
ചെന്നൈ : വൈദ്യുതിനിരക്ക് വർധനയിൽ പ്രതിഷേധിച്ച് ഈ മാസം 23-ന് അണ്ണാ ഡി.എം.കെ. സംസ്ഥാനവ്യാപകമായി സമരംനടത്തും. പാർട്ടിയുടെ 82 ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിലായിരിക്കും സമരം നടത്തുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു. റേഷൻകടകളിലൂടെ വിതരണംചെയ്യുന്ന പാമോയിലിന്റെ വില വർധിപ്പിച്ചനടപടി പിൻവലിക്കുക എന്ന ആവശ്യംകൂടി ഉയർത്തിയാണ് സമരം. ഡി.എം.കെ. അധികാരം ഏറ്റെടുത്തതിന്ശേഷം മൂന്നാംതവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതെന്ന് പളനിസ്വാമി ആരോപിച്ചു.
Read Moreതഞ്ചാവൂർ അപകടത്തിൽ മരിച്ച 5 പേരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച്; മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
ചെന്നൈ: തഞ്ചാവൂർ വലമ്പാക്കുടിക്ക് സമീപം ചരക്ക് ലോറിയിടിച്ച് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മരിച്ച അഞ്ച് പേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം നൽകാൻ ഉത്തരവിട്ടു. തഞ്ചാവൂർ ജില്ലയിലെ ബൂത്തലൂർ വലമ്പാക്കുടിക്ക് സമീപം ഇന്ന് ഗന്ധർവ്വകോട്ടയിൽ നിന്ന് സമയപുരം ക്ഷേത്രത്തിലേക്ക് പദയാത്ര പോവുകയായിരുന്ന ആളുകളെ കാർ അപ്രതീക്ഷിതമായി ഇടിച്ചാണ് അപകടം. . പുതുക്കോട്ട ജില്ലയിലെ കണ്ണുഗുഡിപ്പട്ടി സ്വദേശികളായ മുത്തുസാമി (60), റാണി (37), മോഹനാംബാൾ (27), മീന (26) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.…
Read Moreലഭ്യതക്കുറവ് : തക്കാളി വില പെട്ടെന്ന് ഉയരുന്നു
ചെന്നൈ: തക്കാളി വില കൂടി. ജൂൺ 20ന് ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ ഒരു കിലോ തക്കാളി 80 രൂപയ്ക്കും പുറം ചന്തകളിലും ചില്ലറ വിൽപന കടകളിലും 100 രൂപയ്ക്ക് വരെയാണ് തക്കാളി വിറ്റിരുന്നത്. അതിനുശേഷം വില അൽപ്പം കുറയുകയും ഈ മാസം ആദ്യം കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ വിൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പോലും കോയമ്പേട് മാർക്കറ്റിൽ ഒരു കിലോ 40 മുതൽ 50 രൂപ നിരക്ക് വരെയാണ് വിറ്റത്. എന്നാൽ ഇന്നലെ ഇതിൻ്റെ വില ‘ദ്രുതഗതിയിൽ’ കൂടുകയായിരുന്നു. ഒറ്റ…
Read More