Read Time:1 Minute, 6 Second
ചെന്നൈ : ഹൈ വോൾട്ടേജ് ടവർ കൊല്ലിടം പുഴയിലേക്ക് ചാഞ്ഞതിനാൽ തിരുവാണൈക്കാവൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ട്രിച്ചി തിരുവാണൈക്കാവൽ കൊല്ലിടം നേപ്പിയർ പാലത്തിന് സമീപമുള്ള 1 ലക്ഷം 10,000 മെഗാവാട്ട് (110 കെവി) ഹൈ വോൾട്ടേജ് ഭീമൻ ടവർ കൊല്ലിടം നദിയിലെ കനത്ത വെള്ളപ്പൊക്കത്തിൽ ചാഞ്ഞത്.
വൈദ്യുതി ടവർ എപ്പോൾ വേണമെങ്കിലും നിലംപൊത്തുമെന്ന അവസ്ഥയിൽ ആയതിനാൽ തിരുവാണൈക്കാവൽ ഉൾപ്പടെയുള്ള ഭാഗങ്ങളിൽ രാവിലെ ഏഴു മുതൽ വൈദ്യുതി മുടങ്ങി.
നിലവിൽ ബദൽ പാതയിലൂടെ വൈദ്യുതി എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ശ്രീരംഗം വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.