ചെന്നൈ: സുവർണ ജൂബിലിയോടനുബന്ധിച്ച് 10.85 കോടി രൂപ ചെലവിൽ നവീകരിച്ച ചെന്നൈ അണ്ണാ മേൽപ്പാലം വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. “1969-ൽ എം. കരുണാനിധി മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആസൂത്രണം ചെയ്ത് രൂപകല്പന ചെയ്ത് നിർമ്മിച്ച ഏറ്റവും വലിയ മേൽപ്പാലമാണ് തമിഴ്‌നാട്ടിലെ ആദ്യത്തെ റോഡ് മേൽപ്പാലമായ അണ്ണാ മേൽപ്പാലം. 1970-ൽ അന്നത്തെ ചെന്നൈ നഗരത്തിൽ ജെമിനി സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നുങ്കമ്പാക്കം ഉത്തമർ ഗാന്ധി റോഡ്, രാധാകൃഷ്ണൻ റോഡ്, തേനാംപേട്ട് റോഡ്, ജിഎൻ ഷെട്ടി റോഡ് എന്നിവ സംഗമിക്കുന്ന ഭാഗത്ത്…
Read MoreDay: 3 August 2024
നീലഗിരിയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ നടപടിയെടുക്കും; മുന്നറിയിപ്പ് നൽകി ജില്ലാ കളക്ടർ
ചെന്നൈ: വയനാട് പോലെ നീലഗിരി ജില്ലയിലും ഉരുൾപൊട്ടലുണ്ടാകുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ മുന്നറിയിപ്പ് നൽകി. നീലഗിരി ജില്ലയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി പെയ്യുന്ന കനത്ത മഴയ്ക്ക് ഇപ്പോൾ ശമനമായിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെയ്ത മഴയിൽ മുന്നൂറിലധികം സ്ഥലങ്ങളിലാണ് മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടത്. അഞ്ഞൂറിലധികം വൈദ്യുതിത്തൂണുകൾ തകർന്നു. ഇവ മാറ്റാനുള്ള ശ്രമത്തിലാണ് വൈദ്യുതി വകുപ്പ്. ഈ സാഹചര്യത്തിൽ നീലഗിരി ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള റെഡ് അലർട്ട് നൽകിയതിനാൽ ജില്ലാ ഭരണകൂടം സുരക്ഷാ…
Read Moreഐ.ആർ.ഡബ്ല്യു സംഘം വയനാട്ടിലേക്ക് തിരിച്ചു
ചെന്നൈ: രാജ്യത്തെ നടുക്കിയ വയനാട്ടിലെ ദുരന്ത മേഖലകളിലേക്ക് രക്ഷാ പ്രവർത്തന ദൗത്യവുമായി ഐ.ആർ.ഡബ്ല്യു ചെന്നൈ യൂണിറ്റിൻ്റെ ആദ്യ സംഘം വയനാട്ടിലേക്ക് തിരിച്ചു. വരും ദിവസങ്ങളിൽ അടുത്ത സംഘവും യാത്ര തിരിക്കുന്നതാണ്. രാജ്യത്തിനകത്തും പുറത്തും വിവിധ ദുരന്തങ്ങളിൽ രക്ഷാ പ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായ ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ല്യു) കഴിഞ്ഞ ഡിസംബർ മാസമാണ് ചെന്നൈ യൂണിറ്റ് രൂപീകരിച്ചത്. വിവിധ ദുരന്ത നിവാരണമേഖലയിൽ പരിശീലനം ലഭിച്ച സംഘം ഗ്രൂപ്പ് ലീഡർ കെ. ഷജീറിൻ്റെ നേതൃത്വത്തിലാണ് വയനാട്ടിലേക്ക് രക്ഷാപ്രവർത്തന ദൗത്യവുമായി യാത്രതിരിച്ചത്.
Read Moreചെന്നൈയ്ക്കും കാട്പടിക്കും ഇടയിലുള്ള വന്ദേ മെട്രോ ട്രെയിനിൻ്റെ ട്രയൽ റൺ ആരംഭിച്ചു
ചെന്നൈ: ചെന്നൈക്കും കാട്‌പാടിക്കും ഇടയിലുള്ള ആദ്യ വന്ദേ മെട്രോ ട്രെയിനിൻ്റെ ട്രയൽ റൺ ഇന്ന് രാവിലെ ആരംഭിച്ചു. ചെന്നൈ പെരമ്പൂർ ഐസിഎഫ് പ്ലാൻ്റിലാണ് വന്ദേ ഭാരത് റെയിൽ, അമൃത് ഭാരത് റെയിൽ (ചതരൺ വന്ദേ ഭാരത് റെയിൽ), വന്ദേ മെട്രോ റെയിൽ എന്നിവ നിർമ്മിക്കുന്നത്. ഇതിൽ ആദ്യ വന്ദേ മെട്രോ ട്രെയിൻ തയ്യാറെടുപ്പ് ജോലികൾ കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. 12 കോച്ചുകളുള്ള ഈ ട്രെയിനിൽ എസി സൗകര്യം, ആകർഷകമായ ഇൻ്റീരിയർ ഡെക്കറേഷൻ, ലക്ഷ്വറി സീറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ട്. നിരീക്ഷണ ക്യാമറകൾ, അത്യാധുനിക ടോയ്‌ലറ്റുകൾ,…
Read Moreമേട്ടൂർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു
ചെന്നൈ : മേട്ടൂർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇന്നലെ രാത്രി സെക്കൻഡിൽ 1.10 ലക്ഷം ഘനയടിയായി കുറഞ്ഞു. നിലവിൽ ജലം മുഴുവൻ കാവേരി നദിയിലേക്ക് ഒഴുക്കിവിടുകയായിരുന്നു. കർണാടകയിലെ അണക്കെട്ടുകൾ നിറഞ്ഞതിനാൽ അധികജലം തുടർച്ചയായി തുറന്നുവിട്ടിരുന്നത്. കബനി, കൃഷ്ണരാജ സാഗർ അണക്കെട്ടുകളിൽ നിന്ന് ഒരു ലക്ഷം ഘനയടി അധിക ജലമാണ് തുറന്നുവിട്ടത്. 30ന് മേട്ടൂർ അണക്കെട്ട് പൂർണശേഷിയായ 120 അടിയിലെത്തിയതോടെ അണക്കെട്ടിലെത്തുന്ന മുഴുവൻ വെള്ളവും കാവേരിയിലേക്ക് ഒഴുക്കിവിടുകയായിരുന്നു. ഇന്നലെ സെക്കൻഡിൽ 1.70 ലക്ഷം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്. എന്നാൽ, ഇന്നലെ രാവിലെ മുതൽ വൈകുന്നേരത്തോടെ 1.30…
Read Moreതമിഴ്നാട്ടിൽ 6 വരെ മഴയ്ക്ക് സാധ്യത
ചെന്നൈ: ഇന്ന് മുതൽ ഓഗസ്റ്റ് ആറ് വരെ തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്ക് സാധ്യത. തമിഴ്‌നാട്ടിലേക്ക് വീശുന്ന പടിഞ്ഞാറൻ കാറ്റിൻ്റെ വേഗതയിൽ മാറ്റമുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇക്കാരണത്താൽ, ഇന്ന് മുതൽ ആറ് വരെ തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. 7, 8 തീയതികളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ…
Read Moreഎൽ.കെ.ജി. ക്ലാസിലെ പ്രവേശനത്തിനും വിദ്യാഭ്യാസ അവകാശനിയമം ബാധകം; മദ്രാസ് ഹൈക്കോടതി
ചെന്നൈ : വിദ്യാഭ്യാസ അവകാശനിയമം എൽ.കെ.ജി. ക്ലാസിലെ പ്രവേശനത്തിനും ബാധകമാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ആറുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്നാണ് നിയമത്തിൽ നിഷ്‌കർഷിച്ചിട്ടുള്ളതെങ്കിലും കിന്റർഗാർട്ടൻ കുട്ടികൾക്കും പ്രവേശനം നിഷേധിക്കാൻ പറ്റില്ലെന്ന് കോടതി പറഞ്ഞു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനിൽക്കുന്ന കുട്ടികൾക്ക് എൽ.കെ.ജി. ക്ലാസിൽ പ്രവേശനം നിഷേധിച്ച കോയമ്പത്തൂരിലെ രണ്ടു സ്വകാര്യ സ്കൂളുകളുടെ നടപടിക്കെതിരേ രക്ഷിതാക്കൾ നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അനിതാ സുമന്തിന്റെ വിധി. വിദ്യാഭ്യാസ അവകാശനിയമം കേന്ദ്രനിയമമാണ്. എന്നാൽ, സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി പല സംസ്ഥാനങ്ങളിലും പലതാണ്. എല്ലാ…
Read Moreവയനാട്ടിൽ ആയിരത്തിലധികം പേർക്ക് ചികിത്സ നൽകി തമിഴ്‌നാട്ടിൽ നിന്നുള്ള മെഡിക്കൽ സംഘം
ചെന്നൈ: വയനാട്ടിലെത്തിയ തമിഴ്‌നാട് മെഡിക്കൽ സംഘം ഇതുവരെ ആയിരത്തിലധികം പേരെ പരിശോധിച്ച് ചികിത്സിച്ചു. കേരളത്തിലെ വയനാട്ടിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ 300ലധികം പേർ മരിച്ചു. ആയിരക്കണക്കിന് ആളുകളാണ് രോഗബാധിതരായി ആരോഗ്യപ്രശ്നങ്ങളാൽ ക്യാമ്പുകളിൽ കഴിയുന്നത്. തുടർന്ന് തമിഴ്‌നാട്ടിൽ നിന്ന് 10 ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘത്തെ രണ്ട് വാഹനങ്ങളിലായി അയച്ച് അവർക്ക് ആവശ്യമായ വൈദ്യസഹായം നൽകി. പനിയും മറ്റ് രോഗങ്ങൾ തുടങ്ങിയ ദുരന്തത്തിൻ്റെ പ്രത്യാഘാതങ്ങൾ നേരിടാൻ രണ്ട് വാഹനങ്ങളിലായി മരുന്നുകളും ഗുളികകളും ചികിത്സാ ഉപകരണങ്ങളും വയനാട്ടിലേക്ക് അയച്ചthayi ഇത് സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു:…
Read Moreസർക്കാർ അനാഥ മന്ദിരത്തിൽനിന്ന് കാണാതായ എട്ടു പെൺകുട്ടികളെ കണ്ടെത്തി
ചെന്നൈ : നാഗപട്ടണത്തെ സർക്കാർ അനാഥ മന്ദിരത്തിൽനിന്ന് കാണാതായ എട്ടുപെൺകുട്ടികളെ ചെന്നൈയിൽ കണ്ടെത്തി. നാഗപട്ടണം ടൗണിനടുത്തുള്ള അണ്ണൈ സത്യ ഹോമിൽനിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനികളെയാണ് ചെന്നൈയിലെ ഒരു വീട്ടിൽ കണ്ടെത്തിയത്. സ്കൂളിലെ ക്ലാസ് കഴിഞ്ഞ് പെൺകുട്ടികൾ ഹോമിൽ മടങ്ങിയെത്താത്തതിനാൽ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പവിത്ര എന്ന സ്ത്രീയുടെ വീട്ടിൽ ഇവരെ കണ്ടെത്തി പോലീസ് നാഗപട്ടണത്ത് തിരിച്ചെത്തിക്കുകയായിരുന്നു.
Read Moreഇനി പുതുച്ചേരിയിലെ കോളേജ് വിദ്യാർഥികൾക്കും പ്രതിമാസം 1000 രൂപ ; വിശദാംശങ്ങൾ
പുതുച്ചേരി : സർക്കാർ സ്കൂളുകളിൽ പഠിച്ച് ഉന്നതവിദ്യാഭ്യാസത്തിനുപോകുന്ന കുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി പുതുച്ചേരിയിലും. വെള്ളിയാഴ്ച സംസ്ഥാനബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എൻ. രംഗസാമിയാണ് ഈ പ്രഖ്യാപനം നടത്തിയത്. തമിഴ്‌നാട്ടിൽ ഈ പദ്ധതി നിലവിലുണ്ട്. ഈ സാമ്പത്തികവർഷത്തേക്ക് 12,700 കോടി രൂപയുടെ ബജറ്റാണ് ധനകാര്യവകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി അവതരിപ്പിച്ചത്. പുതിയ നികുതി നിർദേശങ്ങളില്ലാത്ത ബജറ്റിൽ ആഭ്യന്തരവരുമാനമായി 6914 കോടി രൂപയും കേന്ദ്ര സർക്കാരിൽനിന്ന് 3268 കോടി രൂപയും വായ്പയായി 2066 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ സ്കൂളുകളിൽ ആറുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിച്ച…
Read More