സംസ്ഥാനത്തെ 295 എൻജി. കോളേജുകളുടെ അംഗീകാരം റദ്ദാക്കും

0 0
Read Time:2 Minute, 3 Second

ചെന്നൈ : വ്യാജ അധ്യാപകനിയമനം നടത്തിയ തമിഴ്‌നാട്ടിലെ 295 എൻജിനിയറിങ് കോളേജുകളുടെ അംഗീകാരം താത്കാലികമായി റദ്ദാക്കാൻ നടപടിയുമായി അണ്ണാ സർവകലാശാല.

ഒരു വർഷം അംഗീകാരം റദ്ദാക്കാൻ തീരുമാനിച്ചെന്നാണ് വിവരം. ഒരേ അധ്യാപകരെ പല കോളേജുകളിൽ നിയമിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് കോളേജുകൾക്കും അധ്യാപകർക്കുമെതിരേ നടപടിയാരംഭിച്ചത്. 676 അധ്യാപകർക്കെതിരേ കേസെടുത്തിട്ടുണ്ട്.

മതിയായ യോഗ്യതയുള്ള അധ്യാപകരുടെ എണ്ണം തികയ്ക്കുന്നതിനാണ് കോളേജുകൾ വ്യാജനിയമനം നടത്തിയതെന്നാണ് വിവരം. ഒരാൾ 22 കോളേജുകളിൽ വരെ പഠിപ്പിക്കുന്നതായുള്ള രേഖകൾ സർവകലാശാല നിയോഗിച്ച സമിതി കണ്ടെത്തി.

അധ്യാപകർക്കെതിരേ കേസെടുത്തത് കൂടാതെ കോളേജുകളിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നൽകാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിച്ചു.

അതിനാൽ അംഗീകാരം റദ്ദാക്കുന്നത് സംബന്ധിച്ച് അടുത്തദിവസം തന്നെ ഉത്തരവുണ്ടാകുമെന്നാണ് സർവകലാശാല ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന വിവരം.

ഒരു വർഷത്തേക്ക് അംഗീകാരം റദ്ദാക്കിയാലും നിലവിലുള്ള വിദ്യാർഥികളെ ബാധിക്കാൻ സാധ്യതയില്ല. അതേസമയം, ഒരു വർഷത്തേക്ക് കോളേജുകൾക്ക് പുതിയതായി പ്രവേശനം നടത്താൻ കഴിയാതെ വരും.

സാമൂഹിക സംഘടനയായ അരപ്പോർ ഇയക്കമാണ് സ്വകാര്യ എൻജിനിയറിങ് കോളേജുകളിൽ നടന്ന ഈ തട്ടിപ്പു പുറത്തുകൊണ്ടുവന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts