Read Time:1 Minute, 16 Second
ചെന്നൈ : ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പോസ്റ്ററിൽ രതിചിത്രങ്ങളിലെ മുൻതാരം മിയ ഖലീഫയുടെ ഫോട്ടോയും. നാട്ടുകാർ പ്രതിഷേധം പ്രകടിപ്പിച്ചതോടെ പോലീസെത്തി പോസ്റ്റർ നീക്കി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം.
കാഞ്ചീപുരം കുരുവിമലയിലെ അമ്മൻ കോവിലിൽനടക്കുന്ന ആടിപ്പെരുക്കത്തിന്റെ പോസ്റ്ററിലാണ് പാൽക്കുടവും തലയിലേറ്റിനിൽക്കുന്ന മിയ ഖലീഫയുടെ ചിത്രം ഇടംപിടിച്ചത്.
പാർവതീദേവിയുടെയും ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെയും ചിത്രങ്ങൾക്കൊപ്പമാണ് വിദേശിയായ താരത്തെയും ഉൾപ്പെടുത്തിയത്. പോസ്റ്ററിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും നാട്ടുകാർ പ്രതിഷേധമറിയിക്കുകയുംചെയ്തതോടെ പോലീസെത്തി അതുനീക്കി. പോസ്റ്റർ തയ്യാറാക്കിയവരുടെ കുസൃതിയാണിതെന്നാണ് കരുതുന്നത്.