Read Time:1 Minute, 10 Second
ചെന്നൈ : പ്ലസ്‌ടു പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചതിന് അധ്യാപികയെ ആക്രമിക്കാൻ കത്തിയുമായെത്തിയ മൂന്ന് വിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു.
തിരുനെൽവേലി ജില്ലയിലെ നാഗുനേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയെ ആക്രമിക്കാനെത്തിയ വിദ്യാർഥികളെയാണ് പോലീസ് അറസ്റ്റുചെയ്തത്.
വിദ്യാർഥികൾ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് അധ്യാപിക പോലീസിനെ നേരത്തേ അറിയിച്ചിരുന്നു.
ഇതേത്തുടർന്ന് പോലീസ് സ്കൂളിലെത്തി മൂന്നുവിദ്യാർഥികളെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുൻപാകെ ഹാജരാക്കി.
തുടർന്ന്, ഇവരെ പാളയംകോട്ടൈയിലെ ഗവൺമെന്റ് നിരീക്ഷണകേന്ദ്രത്തിലാക്കി ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് അധ്യാപിക പോലീസിനെ അറിയിച്ചിരുന്നു