ചികിത്സയിൽകഴിയുന്ന ദുരൈ ദയാനിധിക്ക് വധഭീഷണി

ചെന്നൈ : വെല്ലൂർ സി.എം.സി. ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന മുൻകേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകൻ ദുരൈ ദയാനിധിക്ക് വധഭീഷണി. മെഡിക്കൽ സൂപ്രണ്ട് ഓഫീസിലേക്ക് ഇ-മെയിൽ സന്ദേശംവഴിയാണ് വധഭീഷണിയെത്തിയത്. ഭീഷണിമുഴക്കിയ ആളെ സൈബർ ക്രൈംം പോലീസ് അന്വേഷിക്കുകയാണ്. ദുരൈ ദയാനിധി ചികിത്സയിൽക്കഴിയുന്ന മുറിക്കുസമീപം കൂടുതൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി.

Read More

ശ്രീലങ്കൻ മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

ചെന്നൈ : ശ്രീലങ്കൻ മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) തമിഴ്‌നാട്ടിൽനിന്ന് അറസ്റ്റുചെയ്തു. മൂന്നുവർഷമായി ഒളിവിൽക്കഴിയുകയായിരുന്ന സീനി ആബുൽഖാൻ എന്നയാളാണ് ശനിയാഴ്ച വൈകീട്ട് അറസ്റ്റിലായത്. 2021 ജൂണിൽ മനുഷ്യക്കടത്തുസംഘത്തിൽനിന്ന് 13 ശ്രീലങ്കൻ പൗരന്മാരെ മംഗളൂരു പോലീസ് രക്ഷിച്ചതോടെയാണ് കേസിന്റെ തുടക്കം. ആബുൽഖാനും കൂട്ടാളികളുംചേർന്ന് ശ്രീലങ്കൻ പൗരൻമാരെ ബോട്ടിൽ ബന്ദികളാക്കിയതിനുശേഷമാണ് മംഗളൂരുവിൽ എത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേസ് പിന്നീട് എൻ.ഐ.എ. ഏറ്റെടുത്തു. ശ്രീലങ്കൻ പൗരനായ ഈസൻ എന്നയാളാണ് സംഘത്തലവൻ. നിരോധിത തീവ്രവാദ സംഘടനയായ എൽ.ടി.ടി.ഇ. യുമായി ബന്ധമുള്ള ഈസൻ 38 ശ്രീലങ്കൻ പൗരന്മാരെ…

Read More

പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

ചെന്നൈ : തൂത്തുക്കുടിയിലുള്ള പ്ലസ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. സംഭവത്തിൽ 12 വിദ്യാർഥികൾക്ക് എതിരേ പോലീസ് കേസെടുത്തു. സ്കൂളിൽ സംഘംതിരിഞ്ഞു ഏറ്റുമുട്ടിയിരുന്ന ഒരുകൂട്ടം വിദ്യാർഥികൾ കഴിഞ്ഞദിവസം ട്യൂഷൻ ക്ലാസ് കഴിഞ്ഞുമടങ്ങിയ എതിർസംഘത്തിലെ വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ നടന്ന സംഘർഷത്തിൽ ജാതിപ്രശ്നമില്ലെന്നാണ് പോലീസ് പറയുന്നത്.

Read More

ഓട വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് 25 കാരനായ തൊഴിലാളി മരിച്ചു

ചെന്നൈ : ഓട വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് കരാർത്തൊഴിലാളി മരിച്ചു. ആവഡി കോർപ്പറേഷൻ പരിധിയിലുൾപ്പെട്ട സരസ്വതി നഗർ കുറിഞ്ചി സ്ട്രീറ്റിലെ ഓട വൃത്തിയാക്കുന്നതിടെ ഗോപിനാഥ് (25) എന്ന തൊഴിലാളിയാണ് മരിച്ചത്. ഗോപിനാഥ് ആവഡി അരുന്ധതിപുരം സ്വദേശിയാണ്. ഗോപിനാഥുൾപ്പെടെ നാലുപേർചേർന്നാണ് ഓട വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് ഗോപിനാഥ് തളർന്നുവീണത്. കോർപ്പറേഷൻ അധികൃതരെത്തി ഉടനെ ആവഡി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് ഗവ. ആശുപത്രിയിലേക്കുമാറ്റി. ആവഡി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Read More

മലയാളി ദമ്പതിമാരുടെ വളർച്ചയെത്താതെ പ്രസവിച്ച കുട്ടി മരിച്ചു; മൃതദേഹം ലഭിക്കാൻ ആവശ്യപ്പെട്ടത്13 ലക്ഷം രൂപ

ചെന്നൈ : ആശുപത്രി ബിൽത്തുക നൽകാൻ കഴിയാതെവന്നതോടെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടാൻ മലയാളി ദമ്പതിമാർ കാത്തുനിന്നത് രണ്ടുദിവസം. മലയാളി സംഘടനകളുടെ ഇടപെടലിനെത്തുടർന്നാണ് പിന്നീട് മൃതദേഹം വിട്ടുനൽകിയത്. തലശ്ശേരി പാറാൽ സ്വദേശികളായ അരുൺ രാജ്, അമൃത ദമ്പതിമാരുടെ പൂർണവളർച്ചയെത്താതെ ജനിച്ച കുഞ്ഞാണ് മരിച്ചത്. ബിൽത്തുകയായ 13 ലക്ഷം രൂപ നൽകാൻ കഴിയാതെവന്നതോടെയാണ് മൃതദേഹം വിട്ടുനൽകില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. തിരുവട്ടിയൂർ ആകാശ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആറുമാസംമാത്രം വളർച്ചയുള്ള കുഞ്ഞിനെ ആരോഗ്യപ്രശ്നത്തെത്തുടർന്ന് ജൂലായ് 23-നാണ് ഗിണ്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുമുതൽ…

Read More

മീൻപിടിത്തക്കാർക്കുനേരേ ശ്രീലങ്കയിൽ നിന്നുള്ള കടൽക്കൊള്ളക്കാരുടെ ആക്രമണം

ചെന്നൈ : നാഗപട്ടണത്തു നിന്ന് കടലിൽപോയ നാലു മീൻപിടിത്തക്കാർ ശ്രീലങ്കയിൽനിന്നുള്ള കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. ഒരാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ ആക്രമണമാണിത്. നാഗപട്ടണത്തെ അരുക്കാട്ടുതുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച കോടിയക്കരയ്ക്കു സമീപം മീൻപിടിക്കവേയാണ് നാലു ബോട്ടുകളിലായി കടൽക്കൊള്ളക്കാരെത്തിയത്. കത്തിയും മറ്റ് ആയുധങ്ങളുമായി ആക്രമിച്ച സംഘം 700 കിലോഗ്രാം വലയും ജി.പി.എസ്. ഉപകരണങ്ങളും മൊബൈൽ ഫോണുകളും സ്വർണമാലയും മോതിരവും മറ്റും കവർന്നു. ആക്രമണത്തിൽ പരിക്കേറ്റ മീൻപിടിത്തക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അരുക്കാട്ടുതുറയിൽ നിന്നുപോയ മീൻപിടിത്തക്കാർ ഇതേ സ്ഥലത്തുവെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഒരാൾക്ക് പരിക്കേറ്റിരുന്നു.

Read More

അവധിക്ക് നാട്ടിൽ പോകാൻ കേരളത്തിലേക്ക് പ്രത്യേക തീവണ്ടികളില്ല

ചെന്നൈ : ഓഗസ്റ്റ് 15-ന് അവധിയോടനുബന്ധിച്ച് നാട്ടിലേക്കുള്ള തീവണ്ടികളിൽ വൻതിരക്ക്. സ്വാതന്ത്ര്യദിനമായ വ്യാഴാഴ്ച അവധിദിവസമാണ്. വെള്ളിയാഴ്ച ഒരുദിവസം ലീവെടുത്താൽ നാലുദിവസം തുടർച്ചയായി അവധി ലഭിക്കുമെന്നതിനാൽ നാട്ടിലേക്ക് പോകുന്നവർ ഏറെയാണ്. ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ-തിരുവനന്തപുരം എക്സ്‌പ്രസ്, ചെന്നൈ-ആലപ്പുഴ എക്സ്‌പ്രസ് എന്നീ വണ്ടികളിൽ 14-ന് ടിക്കറ്റുകൾ ലഭ്യമല്ല. അവധികഴിഞ്ഞ് 18-ന് നാട്ടിൽനിന്ന് ചെന്നൈയിലേക്കുള്ള തീവണ്ടികളിലും വൻതിരക്കാണ്. ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ-തിരുവനന്തപുരം മെയിൽ എന്നിവയിൽ സ്ലീപ്പർ ക്ലാസുകളിൽ വെയിറ്റിങ് ലിസ്റ്റ് 150-ന് മുകളിലാണ്. കേരളത്തിലേക്കുള്ള മറ്റ് തീവണ്ടികളിലും ഇതേദിവസം സ്ലീപ്പർ ക്ലാസുകളിൽ…

Read More

സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനം: ലഭിച്ചത് 42,900 അപേക്ഷകർ; റാങ്ക്പട്ടിക 19-ന്  പ്രസിദ്ധീകരിക്കും; വിശദാംശങ്ങൾ

ചെന്നൈ : തമിഴ്‌നാട്ടിൽ എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്‌സുകളിലെ പ്രവേശനത്തിനായി അപേക്ഷനൽകിയത് 42,951 വിദ്യാർഥികൾ. സൂക്ഷ്മപരിശോധനയ്ക്കുശേഷം 19-ന് റാങ്ക്പട്ടിക പുറത്തിറക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ വിഭാഗം അറിയിച്ചു. അഖിലേന്ത്യാ ക്വാട്ട സീറ്റുകളിൽ 14-ന്‌ പ്രവേശന കൗൺസലിങ് ആരംഭിക്കും. മറ്റുവിഭാഗത്തിൽ ഓഗസ്റ്റ് 21-മുതൽ തുടങ്ങും. സർക്കാർ സ്കൂൾ വിദ്യാർഥികൾക്കായുള്ള 7.5 ശതമാനം സംവരണസീറ്റുകളിലേക്കുള്ള കൗൺസലിങ് ഓഗസ്റ്റ് 22, 23 തീയതികളിലാണ്. സർക്കാർ മെഡിക്കൽ കോളേജുകളുൾപ്പെടെ സംസ്ഥാനത്ത് 9050 എം.ബി.ബി.എസ്. സീറ്റുകളും 2200 ബി.ഡി.എസ്. സീറ്റുകളുമുണ്ട്. സർക്കാർ മെഡിക്കൽ കോളേജുകളിലെ 799 സീറ്റുകൾ അഖിലേന്ത്യാ ക്വാട്ടയ്ക്കും 4251…

Read More