ചെന്നൈ : മദ്യക്കടകൾക്ക് എതിരേ ജനങ്ങൾ പരാതി നൽകുന്നത് സാധാരണമാണെങ്കിലും കഴിഞ്ഞദിവസം ധർമപുരി ജില്ലാ കളക്ടറെ കാണാൻ ഗ്രാമവാസികൾ സകുടുംബം എത്തിയത് ഒരു അപൂർവ ആവശ്യവുമായിട്ടായിരുന്നു. പുതിയ മദ്യക്കട ആരംഭിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ധർമപുരി പെണ്ണാനഗരത്തുള്ള ഏഴ് ഗ്രാമങ്ങളിൽനിന്ന് സ്ത്രീകൾ അടക്കം 100 ഓളം പേരാണ് കളക്ടറെ കാണാനെത്തിയത്. നിവേദനം നൽകി മടങ്ങി ഇവർ, തങ്ങളുടെ അപേക്ഷയിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം നടത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. നലപ്പരമ്പട്ടി, കെട്ടൂർ, പളിഞ്ചാരഹള്ളി, ആദനൂർ, നല്ലമ്പട്ടി,വണ്ണാത്തിപ്പട്ടി, തെത്തമ്പട്ടി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് തങ്ങളുടെ തങ്ങളുടെ പഞ്ചായത്തിൽ ടാസ്മാക് മദ്യക്കട…
Read MoreDay: 14 August 2024
മരിച്ച സൈനികരുടെ പെൺമക്കൾക്ക് സ്വാതന്ത്ര്യദിന സമ്മാനവുമായി സി.ടി.എം.എ.
ചെന്നൈ : ജോലിയിലിരിക്കെ മരണമടഞ്ഞ സൈനികരുടെ പെൺമക്കൾക്ക് സ്വാതന്ത്ര്യദിനത്തിൽ സമ്മാനവുമായി സി.ടി.എം.എ. ഇന്ത്യൻ ആർമി മദ്രാസ് റെജിമെന്റിന്റെ ഭാഗമായുള്ള പല്ലാവരം ആർമി ക്യാമ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മരിച്ച സൈനികരുടെ വിദ്യാർഥികളായ പെൺമക്കൾക്ക് പതിനായിരം രൂപവീതമാണ് നൽകുക. മൊത്തം അൻപതു പേർക്ക് അഞ്ചു ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായമാണ് സി.ടി.എം.എ. കൈമാറുക. സഹായത്തിന് അർഹരായ 50 വിദ്യാർഥിനികളെ ആർമി തന്നെയാണ് തിരഞ്ഞെടുത്തത്. ഓഗസ്റ്റ് 15-ന് രാവിലെ 10.30-ന് പല്ലാവരം ആർമി ക്യാമ്പിൽ വെച്ച് സൈനികരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ സഹായധനം വിതരണംചെയ്യും.
Read Moreപോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; റൗഡിയെ കാലിൽ വെടിവെച്ചുവീഴ്ത്തി വനിത എസ്.ഐ.ക്ക് പ്രശംസ!
ചെന്നൈ : പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻശ്രമിച്ച റൗഡിയെ കാലിൽ വെടിവെച്ചുവീഴ്ത്തി പിടികൂടി വനിത എസ്.ഐ. മൂന്ന് കൊലപാതകക്കേസുകൾ ഉൾപ്പെടെ 14 കേസുകളിൽ പ്രതിയായ എസ്.രോഹിത് രാജിനെയാണ് (34) ടി.പി. ഛത്രം എസ്.ഐ. കലൈസെൽവി സാഹസികമായി പിടികൂടിയത്. ഹെഡ് കോൺസ്റ്റബിൾമാരായ ശരവണകുമാറിനെയും പ്രദീപിനെയും ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴായിരുന്നു ഇവർക്ക് ഒപ്പമുണ്ടായിരുന്ന കലൈസെൽവി രോഹിതിന്റെ കാലിന് നേരേ വെടിവെച്ചത്. ബി.എസ്.പി. സംസ്ഥാന അധ്യക്ഷൻ കെ.ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തെത്തുടർന്നാണ് ഒളിവിൽ കഴിയുന്ന റൗഡികളെ പിടികൂടാൻ പോലീസ് നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി രോഹിത് രാജിനായും തിരച്ചിൽ ആരംഭിക്കുകയായിരുന്നു. കിൽപ്പോക്കുള്ള പഴയ…
Read Moreഅര്‍ജുനെ എവിടെ ? തിരച്ചിൽ ഇന്ന് നിര്‍ണായകം; ‘തിരച്ചിലിന് എത്തിയത് കുടുംബത്തിന്റെ വേദന മനസിലാക്കി’ ഈശ്വര്‍ മാല്‍പെയും
ഷിരൂർ: അർജുനായി ഇന്നത്തെ തിരച്ചിലില്‍ പ്രതീക്ഷയെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജുന്റെ വാഹനത്തിന്റെ ജാക്കിയാണ് ഇന്നലെ കണ്ടെത്തിയത്. റോഡില്‍ നിന്ന് 100 അടി ദൂരെ നിന്നാണ് ജാക്കി ലഭിച്ചത്. 40 അടി താഴ്ചയിലായിരുന്നു ജാക്കി ഉണ്ടായിരുന്നത്. ലോറിയുണ്ടെങ്കില്‍ ഇന്ന് തന്നെ കണ്ടെത്താന്‍ സാധിക്കും. തിരച്ചിലിന് എത്തിയത് കുടുംബത്തിന്റെ വേദന മനസിലാക്കിയാണെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. പുഴയിലെ തിരച്ചില്‍ 10 മണിയോടെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരച്ചില്‍ പ്രധാനമായും രണ്ടിടങ്ങളില്‍ അര്‍ജുനായി പുഴയില്‍ രണ്ടിടങ്ങളില്‍ തിരച്ചില്‍. നേവിയുടെ സോണാര്‍ പരിശോധനയില്‍ കണ്ടെത്തിയ…
Read Moreസംസ്ഥാനത്തുടനീളം തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന ശീതളപാനീയങ്ങളുടെ സാമ്പിളുകൾ പരിശോധിക്കാൻ ഉത്തരവ്
ചെന്നൈ: സംസ്ഥാനത്തുടനീളം തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന ശീതളപാനീയങ്ങളുടെ സാമ്പിളുകൾ പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിട്ടു. കഴിഞ്ഞ 10ന് വീടിന് പുറത്ത് 6 വയസുകാരിയായ പെൺകുട്ടി ശീതളപാനീയം വാങ്ങി കുടിച്ച് മരണമടഞ്ഞതിന്റെ ഭാഗമായാണ് നടപടി. തിരുവണ്ണാമലൈ ജില്ലയിലെ സെയാർ പ്രദേശത്തുള്ളവരാണ് രാജ്കുമാറും ജ്യോതിലക്ഷ്മിയും. ഇവരുടെ മകൾ കാവ്യ (6) ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ 10ന് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടി അവിടെയുള്ള പെട്ടിക്കടയിൽ നിന്ന് 10 രൂപ വിലയുള്ള ശീതളപാനീയം വാങ്ങി കുടിച്ചു. അല്പസമയത്തിനുള്ളിൽ പെൺകുട്ടിക്ക് പെട്ടെന്ന് ശ്വാസംമുട്ടൽ ഉണ്ടാവുകയും ബോധംകെട്ടു വീഴുകയും ചെയ്തു. തുടർന്ന്…
Read Moreവയനാട് ദുരന്തബാധിതര്‍ക്ക് വാടക നിശ്ചയിച്ച് സർക്കാർ
വയനാട് ദുരന്തബാധിതര്‍ക്ക് വാടക വീടുകളിലേക്ക് മാറാനുള്ള വാടക നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്ക് വാടക തുക കിട്ടില്ല. സ്വകാര്യ വ്യക്തികള്‍ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവര്‍ക്കും വാടക തുക ലഭിക്കില്ല. ഭാഗിക സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 20 നുള്ളില്‍ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റുമെന്നാണ് കണക്കുകൂട്ടല്‍.…
Read Moreഹൈക്കോടതി വിധിക്കു പിന്നാലെ യുട്യൂബർ സവുക്കു ശങ്കറിനുമേൽ വീണ്ടും ഗുണ്ടാനിയമം
ചെന്നൈ : അഴിമതിവിരുദ്ധ പ്രവർത്തകനായ യുട്യൂബർ സവുക്കുശങ്കറിനെ തമിഴ്‌നാട് സർക്കാർ വീണ്ടും ഗുണ്ടാനിയമപ്രകാരം തടങ്കലിലാക്കി. ശങ്കറിനെതിരേ ഗുണ്ടാനിയമം ചുമത്തിയത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി മൂന്നുദിവസം കഴിയുമ്പോഴാണ് മയക്കുമരുന്നുകേസിന്റെ പേരിൽ സമാനനടപടി വരുന്നത്. വനിതാ പോലീസിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ തേനിയിൽനിന്ന് അറസ്റ്റിലായ ശങ്കറിന്റെ കാറിൽനിന്ന് കഴിഞ്ഞ മേയിൽ 500 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മയക്കുമരുന്നു നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ കോടതി ജാമ്യം അനുവദിച്ചെങ്കിലും തേനി ജില്ലാ കളക്ടർ ആർ.വി. ഷജീവ തിങ്കളാഴ്ച ഗുണ്ടാ നിയമം ചുമത്തുകയായിരുന്നു. ജില്ലാ പോലീസ്…
Read Moreകേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത:എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 12 ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും, കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതും, റായലസീമ…
Read Moreസംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ചെന്നൈ: തമിഴ്‌നാടിൻ്റെ ചില ഭാഗങ്ങളിൽ ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടുന്നു. ഇതുമൂലം ഇന്ന് തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കന്യാകുമാരി, തെങ്കാശി, തേനി, ദിണ്ടിഗൽ, തിരുപ്പൂർ, നീലഗിരി, ഈറോഡ്, ധർമപുരി, കൃഷ്ണഗിരി, സേലം, നാമക്കൽ, തിരുനെൽവേലി, കോയമ്പത്തൂർ എന്നീ മലയോര മേഖലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ പലയിടത്തും ഇടിയോടും മിന്നലോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മാന്നാർ…
Read Moreപുതുക്കോട്ടയിലെ ചായക്കടക്കാരൻ 12 മണിക്കൂറിൽ സ്വരൂപിച്ച 44,700 രൂപ വയനാടിന് നൽകി
ചെന്നൈ : വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് തമിഴ്‌നാട്ടിൽനിന്നുള്ള മനുഷ്യസ്നേഹിയായ ഒരു ചായക്കടക്കാരനിൽനിന്ന് ചെറുസഹായം. പുതുക്കോട്ടജില്ലയിലെ മേട്ടുപ്പട്ടി ഗ്രാമത്തിൽ ‘ഭഗവാൻ ടീസ്റ്റാൾ’നടത്തുന്ന ശിവകുമാർ വയനാടിനായി 12 മണിക്കൂറിൽ സമാഹരിച്ചത് 44,700 രൂപ. ഇതിനായി ഗ്രാമവാസികൾക്കായി ‘മൊയ് വിരുന്ത്’ എന്നപേരിൽ ചായസത്കാരം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെമുതൽ വൈകീട്ടുവരെ ഇതു നീണ്ടു. കടയിലെത്തിയ എല്ലാവർക്കും ശിവകുമാറിന്റെവക ചായ സൗജന്യമായി നൽകി. കടയ്ക്കുള്ളൽ സ്ഥാപിച്ച ഹുണ്ടികയിൽ ഇഷ്ടമുള്ള പണമിടാമെന്നും സന്ദർശകരെ അറിയിച്ചു. വൈകീട്ട് ആറരയായപ്പോഴക്കും ഹുണ്ടിക തുറന്ന് നാട്ടുകാരുടെ മുന്നിൽവെച്ചുതന്നെ പണം എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 44, 700 രൂപ…
Read More