ചെന്നൈ: തമിഴ്‌നാട്ടിലെ ബി.എസ്.പി. അധ്യക്ഷന്‍ കെ. ആസംട്രോങ്ങിന്റെ കൊലപാതകക്കേസില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് ആര്‍ക്കോട് സുരേഷിന്റെ ഭാര്യ എസ്. പോര്‍ക്കൊടി പിടിയില്‍. കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന പൊന്നൈ ബാലു അടക്കം 11 പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സുരേഷിന്റെ സഹോദരനായ ബാലുവിന്റെ അക്കൗണ്ടിലേക്ക് പോര്‍ക്കൊടി ഒന്നരലക്ഷം രൂപ കൈമാറിയതായി പോലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പ്രതികാരമായി ആംസ്‌ട്രോങ്ങിനെ വധിക്കാനുള്ള പ്രതിഫലമാണ് പോര്‍ക്കൊടി തനിക്ക് നല്‍കി ഒന്നരലക്ഷം രൂപയെന്ന് ബാലു പോലീസിന് മൊഴി നല്‍കിയിരുന്നു. ഒളിവില്‍ പോയ പോര്‍ക്കൊടിക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ജൂലൈ അഞ്ചിനാണ് ആറംഗ സംഘത്തിന്റെ…
Read MoreDay: 20 August 2024
14 സ്‌കൂൾ വിദ്യാർഥിനികൾ പീഡനത്തിനിരയായി; NCC ട്രെയിനറടക്കം 11 പേർ പിടിയിൽ
ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയില്‍ 14 സ്‌കൂള്‍വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ട് ടൈം എന്‍.സി.സി. ട്രെയിനറും നാം തമിഴര്‍ കക്ഷി നേതാവുമായ ശിവരാമനടക്കം 11 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ താമസിപ്പിച്ച് നടത്തിയ അഞ്ചുദിവസത്തെ എന്‍.സി.സി. ക്യാമ്പിലാണ് പീഡനമുണ്ടായത്. എന്നാല്‍, ഈ ക്യാമ്പ് എന്‍.സി.സി. അധികൃതരുടെ അറിവോടെയല്ലെന്ന് പോലീസ് പറഞ്ഞു. എന്‍.സി.സി. ട്രെയിനര്‍ ശിവരാമന്‍, സ്‌കൂള്‍ ചെയര്‍മാന്‍, സ്‌കൂള്‍ കറസ്പോണ്ടന്റ് എന്നിവരുള്‍പ്പെടെ 11 പേരാണ് അറസ്റ്റിലായിട്ടുള്ളതെന്ന് പോലീസ് തിങ്കളാഴ്ച അറിയിച്ചു. ഒരു വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്…
Read Moreമദിരാശി കേരളസമാജം ഓണച്ചന്ത സെപ്റ്റംബർ പത്തുമുതൽ 14 വരെ
ചെന്നൈ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം വേണ്ടെന്നുവെച്ചെങ്കിലും ചെന്നൈ മലയാളികൾക്കായി മദിരാശി കേരളസമാജം വിപുലമായ ഓണച്ചന്തയൊരുക്കും. നേന്ത്രപ്പഴം, വിവിധയിനം ചിപ്‌സുകൾ, ശർക്കരവരട്ടി, അച്ചാറുകൾ, പായസസാമഗ്രികൾ, പച്ചക്കറികൾ, നാടൻ വെളിച്ചെണ്ണ, കുത്താമ്പുള്ളി തുണിത്തരങ്ങൾ തുടങ്ങി ഗുണമേന്മയുള്ള വിഭവങ്ങൾ കേരളത്തിൽനിന്ന് ശേഖരിച്ച് മിതമായവിലയിൽ വിൽപ്പനനടത്തും. സെപ്റ്റംബർ പത്തുമുതൽ 14 വരെ സമാജം ഹാളിലായിരിക്കും ഓണച്ചന്ത പ്രവർത്തിക്കുക. ഓണച്ചന്തയുടെ ചെയർമാനായി പ്രീമിയർ ജനാർദനനെയും ജനറൽ കൺവീനറായി എം.കെ.എ. അസീസിനെയും തിരഞ്ഞെടുത്തു. സംഘാടകസമിതി യോഗത്തിൽ സമാജം പ്രസിഡന്റ് എം. ശിവദാസൻ പിള്ള അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി. അനന്തൻ,…
Read Moreഡോക്ടറുടെ കൊലപാതകം: പ്രതിയുടെ നുണപരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ;
കൊല്‍ക്കത്ത: ആര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ നുണപരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ. സംഘം. കേസില്‍ അറസ്റ്റിലായ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി തേടിയാണ് സി.ബി.ഐ. സംഘം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും ഇയാള്‍ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം നടത്തുന്നതായുള്ള സംശയവും കാരണമാണ് സി.ബി.ഐ. നുണപരിശോധനയ്ക്ക് മുതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബാംഗങ്ങളില്‍നിന്ന് സി.ബി.ഐ. കഴിഞ്ഞദിവസം വിശദമായ മൊഴി രേഖപ്പെടുത്തി. ഡോക്ടറുടെ വീട്ടിലെത്തി നടത്തിയ മൊഴിയെടുക്കല്‍ ആറുമണിക്കൂറോളം…
Read Moreമുല്ലപ്പെരിയാർ അണക്കെട്ടിനേക്കുറിച്ചുള്ള പ്രസ്താവന: സുരേഷ് ഗോപിക്കെതിരേ തമിഴ്നാട് കോൺഗ്രസ്
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷാഭീഷണിയിലാണെന്ന് പ്രതികരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ തമിഴ്നാട് കോൺഗ്രസ് രംഗത്തെത്തി. സുപ്രീംകോടതിയുടെ വിധിക്ക് വിരുദ്ധമായ പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയതെന്നും അന്യായമായി കേരളത്തിന്റെ പക്ഷംപിടിക്കാനാണ് ശ്രമിക്കുന്നതെന്നും ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ ആരോപിച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് ഒരു ഭീതിയായി നിലനിൽക്കുകയാണെന്ന് കഴിഞ്ഞദിവസം സുരേഷ് ഗോപി പറഞ്ഞതിന്റെപേരിലാണ് ടി.എൻ.സി.സി. പ്രസിഡന്റ് പ്രതിഷേധവുമായെത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നുമാണ് തമിഴ്നാട് സർക്കാരിന്റെയും രാഷ്ടീയപാർട്ടികളുടെയും നിലപാട്.
Read Moreവിമാനത്തിൽ പരാക്രമം കാട്ടിയ യുവതിയെ ഇറക്കിവിട്ടു
പുണെ: അതിക്രമം കാട്ടിയ യാത്രക്കാരിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. പുണെ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സഹയാത്രക്കാരേയും സുരക്ഷാ ഉദ്യോഗസ്ഥയേയും ആക്രമിച്ചെന്ന് ആരോപിച്ചാണ് യുവതിയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയയുവതി ജീവനക്കാരിയെ കടിച്ചതായും പരാതിയുണ്ട്. പുണെയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ യാത്രചെയ്യാനാണ് യുവതിയെത്തിയത്. പിന്നാലെ വിമാനത്തിലെ സീറ്റുകളിലിരുന്ന രണ്ട് യാത്രക്കാരെ യുവതി ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ഥിതി വഷളായതോടെ ക്രൂ അംഗങ്ങള്‍ ഇടപെട്ടു. രണ്ട് സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍മാരെ സഹായത്തിനായി വിളിച്ചുവരുത്തി. ഉദ്യോഗസ്ഥരെത്തിയെങ്കിലും യുവതി പരാക്രമം തുടരുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു ഉദ്യോഗസ്ഥയെ യുവതി…
Read Moreഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. മുതിര്‍ന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. നടന്നത് കുറ്റകൃത്യമാണ്, അത് അന്വേഷിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. ‘ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോണ്‍ക്ലേവ് ആണോ നടത്തുന്നത്? സംസ്‌കാരിക മന്ത്രി ആരെയാണ് വിഡ്ഢിയാക്കുന്നത്? സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’, സതീശന്‍ ആരോപിച്ചു. ഒറ്റപ്പെട്ട സംഭവമല്ല, പരമ്പരയാണ്. സര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടാണ്. നാലരക്കൊല്ലം റിപ്പോര്‍ട്ടിനുമേല്‍ അടയിരുന്ന് മുഖ്യമന്ത്രിയടക്കമുള്ള…
Read Moreമുൻ കരസേനാ മേധാവി ജനറൽ എസ്.പത്മനാഭൻ അന്തരിച്ചു.
ചെന്നൈ: മുൻ കരസേനാ മേധാവി (സിഒഎഎസ്) ജനറൽ എസ്.പത്മനാഭൻ ചെന്നൈയിലെ വസതിയിൽ ഞായറാഴ്ച അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് നടക്കും. 2000 സെപ്റ്റംബറിനും 2002 ഡിസംബറിനും ഇടയിൽ COAS ആയിരുന്ന ജനറൽ പത്മനാഭന് 83 വയസ്സായിരുന്നു, ഭാര്യയും ഒരു മകളും ഒരു മകനുമുണ്ട്. തമിഴ്‌നാട് ഗവർണർ ആർഎൻ രവി തിങ്കളാഴ്ച ചെന്നൈയിലെ അഡയാറിലെ അദ്ധേഹത്തിന്റെ വസതിയിൽ മൃതദേഹത്തിൽ പുഷ്പാർച്ചന നടത്തി. ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ തമിഴ്‌നാട് സർക്കാരിന് വേണ്ടി പുഷ്പാർച്ചന നടത്തി. ജനറൽ പത്മനാഭൻ്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.…
Read Moreനടിയും വാർത്താ അവതാരകയുമായ സുജാതാ ചന്ദ്രൻ അന്തരിച്ചു
ചെന്നൈ : നടിയും ഗായികയും ദൂരദർശൻ മുൻ വാർത്താവതാരകയുമായ സുജാതാ ചന്ദ്രൻ (56) ചെന്നൈ അയപ്പാക്കം എം.ജി.ആർ. പുരം ബി.ബി.സി.എൽ. അപ്പാർട്ട്‌മെന്റിൽ അന്തരിച്ചു. ഹൃദയാഘാതംമൂലം ഞായറാഴ്ചയായിരുന്നു അന്ത്യം. തിരുവനന്തപുരം പട്ടം ശാരദാവിലാസം കുടുംബാംഗമാണ്. മാർ ഇവാനിയോസ് കോളേജിൽനിന്ന് ബിരുദവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടിയ സുജാത ദൂരദർശനിൽ വാർത്താവതാരകയ്ക്കൊപ്പം ബി ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. പ്രമുഖ സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസന്റെ ഗായകസംഘത്തിൽ ഏറെക്കാലം അംഗമായി. ലെനിൻ രാജേന്ദ്രൻ സംവിധാനംചെയ്ത ‘സ്വാതിതിരുനാൾ’, ‘പുരാവൃത്തം’ എന്നീ സിനിമകളിൽ അഭിനയിച്ചു. സ്വാതിതിരുനാളിലെ ‘ചലിയേ കുഞ്ജനമോ…’ എന്ന…
Read Moreതീവണ്ടികളിലെ ഭക്ഷണം: പരാതികളുടെ എണ്ണത്തിൽ 500 ശതമാനം വർധന
ചെന്നൈ: തീവണ്ടികളിൽ വിതരണംചെയ്യുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതികളേറുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 500 ശതമാനം വർധനയാണ് ഇത്തരം പരാതികളിന്മേലുണ്ടായത്. 2022-മാർച്ചിൽ ഭക്ഷണത്തിലെ ഗുണനിലവാരത്തകർച്ചയുമായി ബന്ധപ്പെട്ട് 1192 പരാതികളാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷ(ഐ.ആർ.സി.ടി.സി.)ന് ലഭിച്ചിരുന്നത്. എന്നാൽ, 2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കുമിടയിൽ ലഭിച്ച പരാതികളുടെ എണ്ണം 6948 ആയി. വിവരാവകാശ നിയമപ്രകാരം നൽകിയ വിശദീകരണത്തിലാണ് ഐ.ആർ.സി.ടി.സി. ഇക്കാര്യം വ്യക്തമാക്കിയത്. വന്ദേഭാരത്, രാജധാനി, ശതാബ്ദി, തുരന്തോ എന്നീ തീവണ്ടികളിലും മറ്റ് എക്സ്‌പ്രസ് തീവണ്ടികളിൽനിന്നുമാണ് പരാതികളേറെയും. ഭക്ഷണം വിതരണംചെയ്യാൻ കരാർ ഏറ്റെടുത്തിരിക്കുന്നവരിൽ 68 കമ്പനികൾക്ക് ഇതുമായി…
Read More