Read Time:1 Minute, 13 Second
ചെന്നൈ ∙ എംപോക്സ് പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ചെന്നൈ അടക്കമുള്ള വിമാനത്താവളങ്ങളിൽ പ്രത്യേക സ്ക്രീനിങ് കേന്ദ്രം സ്ഥാപിച്ച് പരിശോധനകൾ ആരംഭിച്ചു.
വിദേശത്തു നിന്നെത്തുന്ന എല്ലാ യാത്രക്കാരുടെയും ശരീര താപനില പരിശോധിക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന രോഗം കൂടുതൽ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണു പ്രതിരോധനടപടികൾ ശക്തമാക്കിയത്.
പരിശോധനയുടെ പേരിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുകളുണ്ടാക്കില്ലെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. പനി അടക്കമുള്ള ലക്ഷണങ്ങളുമായി എത്തുന്ന യാത്രക്കാർക്ക് ചികിത്സാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.