Read Time:1 Minute, 1 Second
ചെന്നൈ : ചെരുപ്പ് ഒളിച്ചുവെച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ സംഘട്ടനത്തിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു. നാമക്കൽ ജില്ലയിലെ എരുമപ്പട്ടിക്ക് സമീപമുള്ള വരസൂർ സർക്കാർ സ്കൂളിലെ വിദ്യാർഥി ആകാശാണ് സഹപാഠി റിതേഷിന്റെ അടിയേറ്റ് മരിച്ചത്.
ആകാശിന്റെ ചെരുപ്പ് റിതേഷ് ഒളിച്ചുവെച്ചതിനെ ചൊല്ലിയായിരുന്നു രണ്ട് പേരും തമ്മിൽ തർക്കമുണ്ടായത്. പിന്നീട് ഇത് കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു.
മർദനമേറ്റ് വീണ ആകാശിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് റിതേഷിനെ കസ്റ്റഡിയിൽ എടുത്തു