ആംസ്‌ട്രോങ് വധക്കേസ്‌ പ്രതിക്ക് നെഞ്ച് വേദന;

0 0
Read Time:1 Minute, 11 Second

ചെന്നൈ : ബി.എസ്.പി. നേതാവ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ തിരുമലയെ(27)യെ നെഞ്ചുവേദനയെത്തുടർന്ന് ചെന്നൈയിലെ സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായി പൂനമല്ലിയിലെ പ്രത്യേകജയിലിൽ കഴിയുകയായിരുന്നു തിരുമല.

പെരമ്പൂരിലെ വീട്ടിനുസമീപം കെ. ആംസ്‌ട്രോങ്ങിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഇതുവരെ 27 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
കേസിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന സംബോ സെന്തിൽ, മൊട്ടൈ കൃഷ്ണൻ എന്നിവർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഇവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേർക്കുമായി തിരച്ചിൽനടത്തുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts