ഫോർമുല 4 കാർ റേസിംഗ് പരിപാടിക്കെതിരെ തമിഴ്‌നാട് ബിജെപി

0 0
Read Time:1 Minute, 59 Second

ചെന്നൈ : ആഗസ്ത് 31, സെപ്റ്റംബർ 1 തീയതികളിൽ ചെന്നൈയിൽ നടക്കാനിരിക്കുന്ന ഫോർമുല 4 കാർ റേസിംഗ് പരിപാടിക്കെതിരെ തമിഴ്‌നാട് ബിജെപി സംസ്ഥാന വക്താവ് എഎൻഎസ് പ്രസാദ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

കേസ് ചൊവ്വാഴ്ച അടിയന്തരമായി പരിഗണിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

ഫോർമുല 4 കാർ റേസിംഗ് റോഡ് ഉപരോധത്തിലേക്ക് നയിക്കുമെന്നും ഇത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ബിജെപി നേതാവ് തൻ്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി.

ചെന്നൈ ജനറൽ ആശുപത്രിയിലും ചെന്നൈ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലുമെത്തുന്ന ദൈനംദിന യാത്രക്കാർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ അനധികൃത റോഡ് പണികളും നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഫോർമുല 4-നൈറ്റ് സ്ട്രീറ്റ് റേസ് യാത്രക്കാർക്ക് ഒരു തടസ്സവും ഉണ്ടാക്കില്ലെന്ന് തമിഴ്നാട് യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു.

8,000 പേർക്ക് ഓട്ടം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഉദയനിധി ദിവസങ്ങൾക്ക് മുമ്പ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ശനിയാഴ്ച രാവിലെ ജനങ്ങൾക്ക് സൗജന്യമായി സെഷൻ വീക്ഷിക്കാമെന്ന് മന്ത്രി പറഞ്ഞു.

30 കോടിയോളം രൂപയാണ് ഡിഎംകെ സർക്കാർ പരിപാടിക്കായി ചെലവഴിച്ചത്. 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts