തമിഴ്നാടിന്‍റെ പുതിയ രണ്ട് വന്ദേ ഭാരതുകൾ മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും

0 0
Read Time:2 Minute, 21 Second

ചെന്നൈ: തമിഴ്നാടിന് ലഭിച്ച പുതിയ രണ്ട് വന്ദേ ഭാരതുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും.

724 കിലോമീറ്റർ ദൈർഘ്യത്തിൽ സർവീസ് നടത്തുന്ന ചെന്നൈ എഗ്മോർ – നാഗർകോവിൽ വന്ദേ ഭാരത്, മധുരൈ – ബെംഗളൂരു വന്ദേ ഭാരത് എന്നിവയ്ക്കാണ് പ്രധാനമന്ത്രി പച്ചക്കൊടി വീശുക.

തിരുവനന്തപുരം ജില്ലക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന വന്ദേ ഭാരത് സർവീസാണ് നാഗർകോവിലിലേക്കുള്ള സെമി ഹൈസ്പീഡ് ട്രെയിൻ.

നേരത്തെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെക്കേണ്ടിവന്നതോടെ സ്പെഷ്യൽ സർവീസായി വന്ദേ ഭാരത് ഈ റൂട്ടിൽ ഓടുന്നുണ്ടായിരുന്നു.

ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ചെന്നൈ എഗ്മോർ – നാഗർകോവിൽ വന്ദേ ഭാരത് സർവീസ് നടത്തും.

724 കിലോമീറ്റർ ദൂരം ഒൻപത് മണിക്കൂർ കൊണ്ടാണ് ട്രെയിൻ പിന്നിടുക. നാഗർകോവിൽ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ബസിന് ചെന്നൈയിലേക്ക് പോകുന്നവർക്ക് സമയത്തിലും ടിക്കറ്റ് ഇനത്തിലും വലിയ ലാഭം നൽകുന്നതാണ് വന്ദേ ഭാരത് സർവീസ്.

ഉത്സവ സീസണുകളിലും വാരാന്ത്യങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്ന റൂട്ടാണിത്.

നാഗർകോവിൽ വന്ദേ ഭാരതിനൊപ്പം മധുരൈ – ബെംഗളൂരു വന്ദേ ഭാരതും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും.

ഉദ്ഘാടനത്തിനായി സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്.

വൈകാതെ തന്നെ പ്രധാനമന്ത്രി തമിഴ്നാട് സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാമ്പൻ പാലത്തിന്‍റെ ഉദ്ഘടാനത്തിനായാണ് മോദി തമിഴ്നാട്ടിലെത്തുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts