ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒരു സീസണിൽ കൂടി മഹേന്ദ്ര സിംഗ് ധോണിയുടെ സഹായം ചെന്നൈ സൂപ്പർ കിംഗ്സിന് ഉണ്ടാകണമെന്ന് മുൻ താരം സുരേഷ് റെയ്ന. കഴിഞ്ഞ സീസണിൽ ധോണി എങ്ങനെയാണ് ബാറ്റ് ചെയ്തതെന്ന് താൻ കണ്ടിരുന്നു. എങ്കിലും റുതുരാജ് ഗെയ്ക്ക്വാദിന് ധോണിയുടെ സഹായം ഒരു വർഷം കൂടി ആവശ്യമുണ്ട്. കഴിഞ്ഞ സീസണിന് ശേഷം ഒരുപാട് കാര്യങ്ങൾ റുതുരാജിനോട് സംസാരിച്ചിരുന്നു. ഒരു വലിയ റോളാണ് ചെന്നൈ നായകനായി റുതുരാജ് പൂർത്തിയാക്കിയത്. ഐപിഎൽ 2025ൽ കളിക്കുന്ന കാര്യത്തിൽ ധോണി ഇനിയും വ്യക്തത വരുത്തിയിട്ടില്ല. ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ഇനിയും…
Read MoreDay: 31 August 2024
‘കാരവാനിൽ ഒളിക്യാമറ’; മലയാള സിനിമാ സെറ്റിലെ ഞെട്ടിക്കുന്ന ദുരനുഭവത്തെ കുറിച്ച് നടി രാധിക ശരത്കുമാർ
ചെന്നൈ: മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം ആദ്യമായി വെളിപ്പെടുത്തി പ്രശസ്ത നടി രാധിക ശരത്കുമാർ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞു. കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര് സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. സെറ്റില്‍…
Read Moreഎല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥനത്ത് നിന്ന് ഇപി പുറത്ത്; സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങി
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനംത്ത് നിന്നും ഇപി ജയരാജനെ നീക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച, വിവാദ ദല്ലാള്‍ നന്ദകുമാറുമായുളള ബന്ധം തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്നാണ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത്. രാജിസന്നദ്ധത ഇപി തന്നെ പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം. ഇപി മാറി നില്‍ക്കണമെന്ന് ഘടകകക്ഷികള്‍ ആവശ്യം ഉന്നയിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുന്നതില്‍ ഇപി അസ്വസ്ഥനാണെന്നാണ് സൂചന. സിപിഎമ്മിന്റ് സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഇപി തയ്യാറായിട്ടില്ല. സിപിഎം കേന്ദ്രകമ്മറ്റി അംഗമായ ഇപി ഇന്നലത്തെ സെക്രട്ടറിയറ്റ്…
Read Moreതമിഴ്നാട്ടിലെ മനുഷ്യവിഭവശേഷിയും തൊഴിൽ നൈപുണ്യവും വ്യവസായവളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നു; സ്റ്റാലിൻ
ചെന്നൈ : ദക്ഷിണേഷ്യയിൽ വിദേശസംരംഭകർക്ക് മുതൽമുടക്കാൻ ഏറ്റവുംയോജിച്ച സംസ്ഥാനമാണ് തമിഴ്നാടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവകാശപ്പെട്ടു. യു.എസ്. സന്ദർശനത്തിനിടെ സാൻഫ്രാൻസിസ്കോയിൽ നിക്ഷേപക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ മനുഷ്യവിഭവശേഷിയും തൊഴിൽ നൈപുണ്യവും വ്യവസായവളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിൽ 1300 കോടിരൂപ മുതൽമുടക്കുന്നതിന് വിവിധ സംരഭങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. മൈക്രോ കൺട്രോളർ നിർമാതാക്കളായ മൈക്രോചിപ്പ് ചെന്നൈയിൽ ആർ.ആൻഡ്.ഡി. കേന്ദ്രം തുടങ്ങും. ഇതിനായി 250 കോടി രൂപ മുടക്കും. 1,500 പേർക്ക് ജോലി ലഭിക്കും. 450 കോടി രൂപ ചെലവിൽ ചെങ്കൽപ്പെട്ടിൽ നോക്കിയയുടെ…
Read Moreശിവാജി പ്രതിമ തകര്‍ന്നുവീണതില്‍ തലകുനിച്ച് മാപ്പു ചോദിക്കുന്നുവെന്ന് നരേന്ദ്രമോദി
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറാഠാ വികാരത്തിന് മുറിവേറ്റതില്‍ ഖേദിക്കുന്നുവെന്നും സംഭവത്തില്‍ താന്‍ തലകുനിച്ച് മാപ്പ് തേടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എട്ട് മാസം മുന്‍പ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകര്‍ന്ന് വീണത്. ഡിസംബര്‍ 4ന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി പ്രതിമ അനാഛാദനം ചെയ്തത്. പ്രതിമയുടെ രൂപകല്പനയും നിര്‍മാണവും നേവിയാണ് നിര്‍വഹിച്ചത്. രാജ്കോട്ട് കോട്ടയില്‍ 35 അടി ഉയരമുള്ളതായിരുന്നു പ്രതിമ. സംഭവം നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി അത് പുനഃസ്ഥാപിക്കുമെന്ന്…
Read Moreസംസ്ഥാനത്തെ വിമാനത്താവളങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അടിക്കടി ബോംബ് ഭീഷണി എവിടെയുമെത്താതെ അന്വേഷണം
ചെന്നൈ : തമിഴ്നാട്ടിലെ വിമാനത്താവളങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അടിക്കടിവരുന്ന ബോംബ് ഭീഷണികളെക്കുറിച്ചുള്ള അന്വേഷണം എവിടെയുമെത്തിയില്ല. ഭീഷണിസന്ദേശങ്ങൾ അയക്കാൻ ടോർ പോലുള്ള ബ്രൗസറുകൾ ഉപയോഗിക്കുന്നതും മെയിൽ അയക്കാൻ ഉപയോഗിച്ച വിലാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ മൈക്രോസോഫ്റ്റിനെപ്പോലുള്ള സ്ഥാപനങ്ങൾ തയ്യാറാവാത്തതുമാണ് കാരണം. ഏതാനും മാസങ്ങൾക്കിടെ തമിഴ്നാട്ടിലെ വിമാനത്താവളങ്ങൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും ബോംബുവെച്ചിട്ടുണ്ടെന്നു കാണിച്ച് നാല്പതോളം സന്ദേശങ്ങളാണ് വന്നത്. വ്യാഴാഴ്ച ഈറോഡ്, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ മൂന്ന് സ്കൂളുകൾക്ക് ഭീഷണിസന്ദേശം ലഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വിമാനത്തിന് ബോംബുവെച്ചിട്ടുണ്ടന്ന സന്ദേശം വന്നു. രണ്ടുമാസത്തിനിടെ ചെന്നൈ വിമാനത്താവളത്തിനു ലഭിക്കുന്ന പതിനൊന്നാമത്തെ…
Read Moreപാസ്പോര്‍ട്ട് സേവനങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യന്‍ എംബസി
മസ്ക്കറ്റ്: വെബ്സൈറ്റിന്റെ സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാസ്പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങളാണ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടാം തീയതിവരെ സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. അതേസമയം ബിഎല്‍എസ് സെന്ററിലെ കോണ്‍സുലര്‍ വിസാ സേവനങ്ങള്‍ക്ക് തടസുമണ്ടാകില്ലെന്ന് മസ്കറ്റ് ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ അറിയിച്ചു.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചൂട് തമിഴ് ചലച്ചിത്രമേഖലയിലേക്കും
ചെന്നൈ : കേരളത്തിൽ വിവാദത്തിനു തുടക്കമിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചൂടേറ്റ് തമിഴ് ചലച്ചിത്രമേഖലയും ശുദ്ധികലശത്തിനൊരുങ്ങുന്നു. അഭിനേതാക്കളുടെ സംഘടനയായ നടികർസംഘം നടികൾക്കുനേരേയുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചു. പത്തുദിവസത്തിനകം പത്തംഗസമിതി രൂപവത്കരിക്കുമെന്ന് ജനറൽസെക്രട്ടറി നടൻ വിശാൽ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപുതന്നെ ഗായിക ചിൻമയി, നടി ശ്രീ റെഡ്ഡി, ശരത്കുമാറിന്റെ മകൾ വരലക്ഷ്മി, നടി ഐശ്വര്യാ രാജേഷ് തുടങ്ങിയവർ പല പരാതികളും ഉന്നയിച്ചിരുന്നു. എന്നാൽ അതൊക്കെ മീടു വിവാദത്തിൽ തളച്ചിടുകയായിരുന്നു. കേരളത്തിലെ സംഭവവികാസങ്ങൾ പല നടികളുടെയും പ്രതികരണശേഷി വീണ്ടും ഉണർത്തി. ലിംഗപരമായ…
Read Moreതട്ടുകടയിൽ നിന്ന് കഴിച്ച ഉള്ളിവടയിൽ നിന്ന് സിഗരറ്റ് കുറ്റി
പത്തനംതിട്ടയിൽ തട്ടുകടയിൽ നിന്ന് കഴിച്ച ഉള്ളിവടയിൽ നിന്ന് സിഗരറ്റ് കുറ്റി ലഭിച്ചതായി പരാതി. മല്ലപ്പള്ളി ഐഎച്ച്ആർഡി സ്കൂളിന് സമീപമുള്ള തട്ടുകടയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് സിഗരറ്റ് കുറ്റി ലഭിച്ചെന്നാണ് ജീവൻ പി മാത്യൂ എന്നയാൾ മലപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയെന്നും തുടർ നടപടികൾക്ക് വേണ്ടിയാണ് പഞ്ചായത്തിനെ സമീപിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. വാങ്ങിയ സാധനങ്ങൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. മേൽനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയിൽ അഭ്യർത്ഥിച്ചു.
Read Moreമധുര – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും
ചെന്നൈ : മധുര – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20671/20672) ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. തീവണ്ടിക്ക് ശനിയാഴ്ച ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലും കെ.ആർ. പുരം സ്റ്റേഷനിലും സ്വീകരണം നൽകും. കെ.ആർ. പുരത്ത് രാത്രി 7.30-നും കന്റോൺമെന്റിൽ രാത്രി എട്ടിനുമാണ് സ്വീകരണം. ചൊവ്വാഴ്ചയൊഴികെ ആഴ്ചയിൽ ആറുദിവസം സർവീസുണ്ടാകും. മധുര ജങ്ഷനിൽനിന്ന് പുലർച്ചെ 5.15-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തും. കൃഷ്ണരാജപുരം, സേലം, നാമക്കൽ, കരൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ബെംഗളൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുന്ന…
Read More