മധുര – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും

0 0
Read Time:1 Minute, 25 Second

ചെന്നൈ : മധുര – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20671/20672) ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും.

തീവണ്ടിക്ക് ശനിയാഴ്ച ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലും കെ.ആർ. പുരം സ്റ്റേഷനിലും സ്വീകരണം നൽകും. കെ.ആർ. പുരത്ത് രാത്രി 7.30-നും കന്റോൺമെന്റിൽ രാത്രി എട്ടിനുമാണ് സ്വീകരണം.

ചൊവ്വാഴ്ചയൊഴികെ ആഴ്ചയിൽ ആറുദിവസം സർവീസുണ്ടാകും. മധുര ജങ്ഷനിൽനിന്ന് പുലർച്ചെ 5.15-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തും.

കൃഷ്ണരാജപുരം, സേലം, നാമക്കൽ, കരൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ബെംഗളൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 9.45-ന് മധുരയിലെത്തും.

എട്ടു കോച്ചുകളാകും തീവണ്ടിയിലുണ്ടാവുക. ബെംഗളൂരു – മധുര ചെയർ കാർ ടിക്കറ്റ് നിരക്ക് 1,575 രൂപയും എക്സിക്യുട്ടീവ് ചെയർ കാർ നിരക്ക് 2,865 രൂപയുമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts