ചെന്നൈ : തമിഴ്‌നാടിന് മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ എന്നീ രണ്ട് വന്ദേഭാരത് ചെയർകാർ തീവണ്ടികൾകൂടി. ഈ വണ്ടികളുടെ ഉദ്ഘാടനം 31-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. 16 കോച്ചുകളുള്ള വന്ദേഭാരത് ചെയർകാർ തീവണ്ടികളായിരിക്കും സർവീസ് നടത്തുകയെന്ന് ദക്ഷിണ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. മധുര-ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനം മധുരയിൽ നടക്കും. സംസ്ഥാന ഗവർണർ ആർ.എൻ. രവി മധുരയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ചെന്നൈ-നാഗർകോവിൽ വന്ദേഭാരത് എക്സ്‌പ്രസ് ചെന്നൈയിൽനിന്നുമായിരിക്കും ഉദ്ഘാടന സർവീസ് നടത്തുക.
Read MoreMonth: August 2024
വയനാട് ദുരന്തം: 2200 കോടിയുടെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി മോദിയെ കണ്ടു
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതമേഖലയിൽ പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ 2,200 കോടി രൂപയുടെ സഹായധനം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽക്കണ്ട് അഭ്യർഥിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ ചൊവ്വാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാമതും അധികാരമേറ്റശേഷം മുഖ്യമന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയും കേന്ദ്രവിദഗ്ധസംഘവും ദുരന്തബാധിത മേഖല സന്ദർശിച്ചതിനു പിന്നാലെ നഷ്ടപരിഹാരത്തിനുള്ള വിശദമായ കണക്കുകൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1,200 കോടിയുടെ സഹായധനം അഭ്യർഥിച്ചുള്ള നിവേദനം നേരത്തേ അയച്ചിരുന്നു. ഇതിനുപുറമേയാണ്…
Read Moreഫോർമുല 4 കാർ റേസിംഗ് പരിപാടിക്കെതിരെ തമിഴ്‌നാട് ബിജെപി
ചെന്നൈ : ആഗസ്ത് 31, സെപ്റ്റംബർ 1 തീയതികളിൽ ചെന്നൈയിൽ നടക്കാനിരിക്കുന്ന ഫോർമുല 4 കാർ റേസിംഗ് പരിപാടിക്കെതിരെ തമിഴ്‌നാട് ബിജെപി സംസ്ഥാന വക്താവ് എഎൻഎസ് പ്രസാദ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് ചൊവ്വാഴ്ച അടിയന്തരമായി പരിഗണിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഫോർമുല 4 കാർ റേസിംഗ് റോഡ് ഉപരോധത്തിലേക്ക് നയിക്കുമെന്നും ഇത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ബിജെപി നേതാവ് തൻ്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. ചെന്നൈ ജനറൽ ആശുപത്രിയിലും ചെന്നൈ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലുമെത്തുന്ന ദൈനംദിന യാത്രക്കാർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ അനധികൃത റോഡ് പണികളും നടക്കുന്നുണ്ടെന്നും അദ്ദേഹം…
Read Moreവേളാങ്കണ്ണി പള്ളിപെരുന്നാളിന് നാളെ കൊടിയേറ്റം.
ചെന്നൈ : തീർഥാടന കേന്ദ്രമായ വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ പെരുന്നാളിന് വ്യാഴാഴ്ച കൊടിയേറും. വൈകീട്ട് 5.45-ന് പ്രദക്ഷിണത്തിനുശേഷം നടക്കുന്ന കൊടിയേറ്റ് ചടങ്ങിൽ തഞ്ചാവൂർ രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. ടി. സഹായരാജ് മുഖ്യകാർമികത്വംവഹിക്കും. സെപ്റ്റംബർ ആറിന് കുശിന്റെ വഴിയും എട്ടിന് മാതാവിന്റെ തിരുനാളാചരണവും നടക്കും. തിരുനാൾദിനത്തിൽ രാവിലെ ആറിന് ആഘോഷമായ കുർബാനയും വൈകീട്ട് ആറിന് കൊടിയിറക്ക് ചടങ്ങും നടക്കും. വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ ഏഴുവരെ ദിവസവും രാവിലെ ഒൻപതിന് മോണിങ് സ്റ്റാർ ദേവാലയത്തിൽ മലയാളത്തിൽ കുർബാനയുണ്ടാകും. ലോവർ ബസിലിക്കയിൽ വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ ആറുവരെ…
Read Moreകുതിച്ചുയർന്ന് വെളുത്തുള്ളി വില.
ചെന്നൈ ∙ സംസ്ഥാനത്ത് വെളുത്തുള്ളി വില ഉയരുന്നു. ചെന്നൈയിൽ മലപ്പൂണ്ട് എന്നറിയപ്പെടുന്ന വലിയ വെളുത്തുള്ളി ഗ്രേഡ് അനുസരിച്ച് കിലോയ്ക്ക് 280–400 രൂപയും ചെറുതിന് 120–130 രൂപയുമാണ് വില. കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ മൂലം ഉൽപാദനം കുറഞ്ഞതിനെ തുടർന്നു വരവു കുറഞ്ഞതിനാലാണു വില കൂടുന്നത്. സവാള, ചെറിയുള്ളി, നാരങ്ങ എന്നിവയുടെ വിലയും ഉയരുന്നുണ്ട്. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 60–70 രൂപയാണു വില. മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ നാരങ്ങയുടെ വില കിലോയ്ക്ക് 120 രൂപയായി ഉയർന്നു. ചില്ലറ കേന്ദ്രങ്ങളിൽ 180 രൂപ വരെയാണ് ഈടാക്കുന്നത്
Read Moreനഗരത്തിൽ ഇന്ന് വൈദ്യുതിമുടക്കം. വിശദാംശങ്ങൾ
ചെന്നൈ: പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ചെന്നൈയിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ (ടാംഗഡ്‌കോ), അറിയിച്ചു. താഴെപ്പറയുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും. എന്നിരുന്നാലും, ഷെഡ്യൂൾ സമയത്തിന് മുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയായാൽ അത് പുനരാരംഭിക്കും. എസ്എ കോയിൽ തിലഗർ നഗർ ആർകെ നഗർ ഇളയമുദലി കൽമണ്ഡപം തൊണ്ടിയാർപേട്ട്വി ഒസി നഗർ തുളസി പഴയ വാഷർമെൻപേട്ട ടിഎച്ച് റോഡ് ഭാഗം ടോൾഗേറ്റ് ഭാഗം തൊണ്ടിയാർപേട്ട് ഏരിയ സ്റ്റാൻലി ഏരിയ
Read Moreബി.ജെ.പി. വിരുദ്ധനിലപാട് മയപ്പെടുത്തി ഡി.എം.കെ.; കടുപ്പിച്ച് അണ്ണാ ഡി.എം.കെ.
ചെന്നൈ : ബി.ജെ.പി.യോടുള്ള നയത്തിൽ മാറ്റംവരുത്തി തമിഴ്‌നാട്ടിലെ പ്രധാനകക്ഷികളായ ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും. സഖ്യംഉപേക്ഷിച്ചിട്ടും കേന്ദ്രസർക്കാരിനെതിരേ കാര്യമായ എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന അണ്ണാ ഡി.എം.കെ. ഇപ്പോൾ ബി.ജെ.പി.യുടെ കടുത്തവിമർശകരായി മാറിയിരിക്കുകയാണ്. ഇതേസമയം, പ്രഖ്യാപിതഎതിരാളിയായ ബി.ജെ.പി.യോടുള്ള നിലപാട് ഡി.എം.കെ. മയപ്പെടുത്തി. ബി.ജെ.പി.യും ഡി.എം.കെ.യുമായി സൗഹാർദപരമായി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിൽ രഹസ്യബന്ധമുണ്ടെന്ന ആരോപണമാണ് ഇപ്പോൾ അണ്ണാ ഡി.എം.കെ.യുടെ പ്രധാന ആയുധം. കരുണാനിധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നാണയം പുറത്തിറക്കിയതോടെയാണ് ഇതിന് തുടക്കമായത്. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് നാണയം പുറത്തിറക്കിയത്. ഈ ചടങ്ങിൽ രാഹുൽ ഗാന്ധിയെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടി എടപ്പാടി…
Read Moreപുതിയ ന്യൂനമർദം: കടലോര ജില്ലകളിൽ മഴയ്ക്ക് സാധ്യത
കഞ്ചാവ് വിൽപ്പന: അമ്മയും മകനുംഅടക്കം നാലുപേർ അറസ്റ്റിൽ
ചെന്നൈ : കഞ്ചാവ് വിൽപ്പന നടത്തിയ അമ്മയും മകനും അടക്കം നാല് പേർ അറസ്റ്റിലായി. മധുര കീരത്തുറൈയിലാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ലക്ഷ്മി (50), മകൻ കൃഷ്ണമൂർത്തി (19), കൂട്ടാളികളായ മണികണ്ഠൻ (24), മുനീശ്വരൻ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് രണ്ട് കിലോ കഞ്ചാവും 46,000 രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
Read More900 അധ്യാപകർക്ക് ആജീവാനന്ത വിലക്കിന് ശുപാർശ
ചെന്നൈ : ഒരേസമയം പല കോളേജുകളിൽ നിയമനം നേടിയ 900-ൽപരം എൻജിനിയറിങ് കോളേജ് അധ്യാപകർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയേക്കും. ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാൻ അണ്ണാ സർവകലാശാല നിയോഗിച്ച സമിതിയാണ് വിലക്കിന് ശുപാർശ ചെയ്തിരിക്കുന്നത്. നിയമനം നടത്തിയ കോളേജുകൾക്കെതിരേ ക്രിമിനൽ നടപടിയും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 295 കോളേജുകൾക്ക് എതിരേയാണ് നടപടിക്ക് ഒരുങ്ങുന്നത്.
Read More