ചെന്നൈ: തമിഴക വെട്രി കഴകം പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി നടൻ വിജയ്. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു ഫെബ്രുവരി രണ്ടിനായിരുന്നു പാർട്ടി അംഗീകരത്തിന് വേണ്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ അപേക്ഷ സമർപ്പിച്ചത്. തുടർന്ന് നിയമപരമായ പരിശോധനകൾക്ക് ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയെന്ന് വിജയ് പ്രതികരിച്ചു. ആദ്യവാതിൽ തുറന്നെന്നും വിവിധ മേഖലകളിൽ വിജയം കൈവരിക്കാനാകുമെന്നും വിജയ് പ്രതീക്ഷ പങ്കുവെച്ചു. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് വിജയ് പാർട്ടിയുടെ ഔദ്യോഗിക പതാക…
Read MoreDay: 8 September 2024
വിനായക ചതുർത്ഥിയോടനുബന്ധിച്ച് സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്തത് 4.50 ലക്ഷത്തോളം പേർ: ബസുകളിലും ട്രെയിനുകളിലും തിരക്ക്
ചെന്നൈ: വിനായഗർ ചതുർത്ഥി അവധിയോടനുബന്ധിച്ച് ചെന്നൈയിൽ നിന്ന് 4.50 ലക്ഷം പേർ സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടതോടെ പ്രധാന റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക്. കൂടാതെ ബസുകളിലും ട്രെയിനുകളിലും കനത്ത തിരക്ക് അനുഭവപ്പെട്ടു. ഗണേശ ചതുർത്ഥി ആഘോഷ അവധിയും വാരാന്ധ്യവും കണക്കിലെടുത്ത് സ്വന്തം നാട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു പലരും. പ്രത്യേകിച്ച് കഴിഞ്ഞ നാലിന് എക്‌സ്‌പ്രസ് ബസുകളുടെ ബുക്കിംഗ് എണ്ണം പുതിയ കണക്കിലെത്തി. ഈ സാഹചര്യത്തിൽ ഇന്നലെ ബസുകളിലും ട്രെയിനുകളിലും തിരക്ക് അനുഭവപ്പെട്ടു. ക്ലാമ്പാക്കം, കോയമ്പേട്, മാധവരം ഉൾപ്പെടെയുള്ള പ്രധാന ബസ് സ്റ്റാൻഡുകളിൽ തിരക്ക് അനുഭവപ്പെട്ടു. ഇതുമൂലം കോയമ്പേട് –…
Read Moreദീപിക പദുകോൺ അമ്മയായി,
ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും കുഞ്ഞു പിറന്നു. താരദമ്പതികൾക്ക് പെൺകുഞ്ഞാണ് ജനിച്ചതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Read Moreസംസ്ഥാനത്ത് 6 ദിവസം മഴയ്ക്ക് സാധ്യത
ചെന്നൈ: അടുത്ത ആറ് ദിവസത്തേക്ക് തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ (സെപ്റ്റംബർ 7) മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട ന്യൂനമർദം വടക്ക് ദിശയിലേക്ക് നീങ്ങി ഇന്ന് (സെപ്റ്റംബർ 8) രാവിലെ 8.30 ന് വടക്കുപടിഞ്ഞാറൻ ഭാഗത്തും അതിനോട് ചേർന്നുള്ള ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദമായി മാറി. ഇത് വടക്കോട്ട് നീങ്ങുകയും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും 8-ഓടെ…
Read Moreവീട്ടമ്മയെ കൂട്ടബലാത്സംഗംചെയ്ത രണ്ടുപേർ അറസ്റ്റിൽ
ചെന്നൈ : വീട്ടിലെത്തിക്കാമെന്നുപറഞ്ഞ് ബൈക്കിൽ കയറ്റിയശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗംചെയ്ത കേസിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. പ്രതികളായ എ. പ്രവീൺകുമാർ (34), ആർ. രാജ്കുമാർ എന്നിവരെയാണ് അറസ്റ്റുചെയ്തത്. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ടു പ്രതികളുടെയും കൈകാലുകൾ ഒടിഞ്ഞു. തഞ്ചാവൂരിനടുത്ത് ബുദലൂർ ഗ്രാമത്തിൽനിന്നുള്ള 42-കാരിയാണ് പീഡനത്തിന് ഇരയായത്. നിർമാണത്തൊഴിലാളിയായ ഇവർ തഞ്ചാവൂരിലെ ജോലിസ്ഥലത്തുനിന്ന് ബുദലൂർ ജങ്ഷനിൽ രാത്രിയിൽ ബസ്സിറങ്ങിയതായിരുന്നു. അപ്പോഴേക്കും ഗ്രാമത്തിലേക്കുള്ള അവസാന ബസ് പോയിരുന്നു. സ്റ്റോപ്പിൽ രണ്ടു ബൈക്കുകളിലായെത്തിയ ചെറുപ്പക്കാർ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു. ഒരാളുടെ ബൈക്കിനുപിന്നിൽ അവർ കയറി. വഴിയിൽ ഒരു വയലിനടുത്തെത്തിയപ്പോൾ യുവാക്കൾ വീട്ടമ്മയെ…
Read Moreവിനായകന് ജാമ്യം ലഭിച്ചു
ഹൈദരാബാദ്: നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഹൈദരാബാദ് ആർജിഐ എയർപോർട്ട് പൊലീസാണ് കേസെടുത്തത്. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് വിനായകൻ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിൽ നിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥരുമായി വാക്കു തർക്കമുണ്ടായി. പിന്നാലെയാണ് വിനായകനെതിരെ കേസെടുത്തത്. വാക്കു തർക്കത്തിലേക്ക് നയിച്ച…
Read Moreനവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളടക്കം നാലുപേർ അറസ്റ്റിൽ
ചെന്നൈ : വെല്ലൂരിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളടക്കം നാലുപേർ അറസ്റ്റിൽ. വെല്ലൂർ സേർപാടി ഗ്രാമത്തിൽ എട്ടുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ അച്ഛൻ സി. ജീവ (30), അമ്മ ഡയാന (25), ജീവയുടെ അമ്മ ബേബി (55), ഇവരുടെ ബന്ധു ഉമാപതി (50) എന്നിവരാണ് അറസ്റ്റിലായത്. ജീവയുടെയും ഡയാനയുടെയും രണ്ടാമത്തെ കുട്ടിയെയാണ് മുൾച്ചെടിയുടെയും പപ്പായയുടെയും കറ കഴിപ്പിച്ച് കൊലപ്പെടുത്തിയത്. പെൺകുഞ്ഞായതിനാലാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജീവയുടെയും ഡയാനയുടെയും ആദ്യ കുഞ്ഞും പെണ്ണായിരുന്നു. അടുത്തത് ആൺകുട്ടിയാവാൻ ഇവർ ഏറെ വഴിപാടുകൾ നടത്തിയിരുന്നു. ഇത് ഫലിക്കുമെന്നായിരുന്നു…
Read Moreബുക്ക് ചെയ്തത് 354 വിവാഹങ്ങൾ; ഗുരുവായൂരിൽ ഇന്ന് കല്യാണ മേളം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കല്യാണ തിരക്ക്. 354 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. പുലർച്ചെ നാല് മണിക്ക് വിവാഹ ചടങ്ങുകൾ തുടങ്ങി. ആറ് മണ്ഡപങ്ങളിലായാണ് വിവാഹം നടക്കുന്നത്. അതേസമയം ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ടോക്കൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വരുന്ന ദിവസമാണിന്ന്. മുൻമന്ത്രി വിഎസ് സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന…
Read Moreനഗരത്തിലെ പിഎച്ച്.ഡി.ക്കാരനായ ഉന്തുവണ്ടി കച്ചവടക്കാരനെ ലോകത്തിനു പരിചയപ്പെടുത്തി അമേരിക്കൻ വ്ലോഗർ
ചെന്നൈ : പിഎച്ച്.ഡി.ക്കാരനായ തമിഴ്നാട്ടിലെ ഉന്തുവണ്ടി കച്ചവടക്കാരനെ ലോകത്തിനു പരിചയപ്പെടുത്തി അമേരിക്കൻ വ്ലോഗർ. ചെന്നൈ മറീനയ്ക്കുസമീപം ഉന്തുവണ്ടിയിൽ തട്ടുകട നടത്തുന്ന റായൻ എന്ന യുവാവാണ് സാമൂഹിക മാധ്യമങ്ങളിലൂടെ താരമായത്. പ്രമുഖ വ്ലോഗറായ ക്രിസ്റ്റഫർ ലൂയിസാണ് കച്ചവടക്കാരനെ മിന്നുംതാരമാക്കിയത്. ചെന്നൈ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം അവിചാരിതമായി റായനെ കണ്ടുമുട്ടുന്നത്. ഗൂഗിൾ മാപ്പിൽ തട്ടുകടയ്ക്കായി നടത്തിയ തിരച്ചിലിനൊടുവിൽ അദ്ദേഹം റായന്റെ ഉന്തുവണ്ടി കടയിലെത്തുകയായിരുന്നു. ചിക്കൻ 65 ഓർഡർ ചെയ്ത ശേഷം കുശലം പറയുന്നതിനിടെയാണ് ക്രിസ്റ്റഫർ ലൂയിസിന് റായന്റെ ഉന്നതവിദ്യാഭ്യാസ യോഗ്യത മനസ്സിലാവുന്നത്. എസ്.ആർ.എം. സർവകലാശാലയിൽ ബയോടെക്‌നോളജിയിൽ പിഎച്ച്.ഡി. ചെയ്യുകയാണെന്നു…
Read Moreഅഭിമാനപദവിയിലേക്ക് ഈ അമ്മ; മരിച്ച ക്യാപ്റ്റന്റെ ഭാര്യ ഉഷാറാണി ഇനി സൈന്യത്തിൽ
ചെന്നൈ : നാലുവർഷംമുമ്പ് ഭർത്താവ് ക്യാപ്റ്റൻ ജഗ്താർ സിങ് തീവണ്ടി അപകടത്തിൽ മരിച്ചപ്പോൾ ഇരട്ടക്കുട്ടികളുമായി പകച്ചു നിൽക്കുകയായിരുന്നു ഉഷാറാണി. എന്നാൽ അധികനാൾ കഴിയും മുമ്പ് അവർ ആത്മധൈര്യം വീണ്ടെടുത്തു. അത് ലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു. ഒടുവിൽ ഒരു നിയോഗംപോലെ ഭർത്താവ് ജോലി ചെയ്ത ഇന്ത്യൻ സൈന്യത്തിൽ ഉഷാറാണിയും എത്തി. ഒരുവർഷം നീണ്ട കഠിനപരിശീലനം പൂർത്തിയാക്കി ശനിയാഴ്ച ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (ഒ.ടി.എ)യിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഉഷാറാണി സൈന്യത്തിന്റെ ഭാഗമായി. ശനിയാഴ്ച നടന്ന ചടങ്ങിലൂടെ 250 പേരാണ് സൈന്യത്തിലേക്ക് പുതുതായി എത്തിയത്. ഇതിൽ…
Read More