Read Time:44 Second
ബെംഗളൂരു : ദോഹ – ബെംഗളൂരു വിമാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 51-കാരന് ബെംഗളൂരുവിലെ അതിവേഗ പ്രത്യേക കോടതി മൂന്നുവർഷം തടവുവിധിച്ചു.
തമിഴ്‌നാട് സ്വദേശി അമ്മാവാസി മുരുകേശനാണ് കോടതി തടവുശിക്ഷ വിധിച്ചത്.
10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2023 ജൂൺ 27-നാണ് കേസിനാസ്പദമായ സംഭവം. വിമാനത്തിൽ മദ്യലഹരിയിലായിരുന്ന മുരുഗേശൻ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.