Read Time:46 Second
ചെന്നൈ : നടൻ ജീവയും കുടുംബവും ബുധനാഴ്ച കാറപകടത്തിൽ നിന്നു രക്ഷപ്പെട്ടു.
സേലത്തുനിന്ന് ചെന്നൈയിലേക്കു വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ കള്ളക്കുറിച്ചിയിലെ കണിയമൂർ ഗ്രാമത്തിൽവെച്ച് റോഡിലെ മീഡിയനിൽ ഇടിക്കുകയായിരുന്നു.
റോഡു മുറിച്ചുകടന്ന ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.
കാര്യമായ പരിക്കൊന്നുമില്ലെന്ന് ജീവ അറിയിച്ചു. മറ്റൊരുവാഹനത്തിൽ അവർ ചെന്നൈയിലെത്തി.