0
0
Read Time:54 Second
ചെന്നൈ : വേളാങ്കണി ആരോഗ്യമാതാ ദേവാലയത്തിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ.രവിയും ഭാര്യ ലക്ഷ്മിയും പ്രാർഥന നടത്തി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാഗപ്പട്ടണത്തെത്തിയ അദ്ദേഹം ദേവാലയത്തിൽ മെഴുകുതിരി കത്തിച്ചു പ്രാർഥന നടത്തുകയും ബൈബിൾ വായിക്കുകയും ചെയ്തു.
ഭാര്യക്കൊപ്പം വേളാങ്കണ്ണി ദേവാലയത്തിലെത്തിയ താൻ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർഥിച്ചുവെന്ന് പിന്നീട് എക്‌സിൽ അദ്ദേഹം കുറിച്ചു. നാഗപട്ടണത്ത് നടന്ന ഡോ. ജെ. ജയലളിത ഫിഷറീസ് സർവകലാശാലയുടെ ബിരുദദാനത്തിലും ഗവർണർ പങ്കെടുത്തിരുന്നു.