സംസ്ഥാനത്ത് ആച്ചി മസാലയുടെ പുതിയ ഭക്ഷ്യസംസ്കരണശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

0 0
Read Time:1 Minute, 19 Second

ചെന്നൈ : ആച്ചി മസാലയുടെ പുതിയ ഭക്ഷ്യസംസ്കരണശാല തിരുവള്ളൂർ ജില്ലയിലെ പൺപാക്കത്ത് പ്രവർത്തനം ആരംഭിച്ചു. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

ആച്ചി മസാല ചെയർമാൻ എ.ഡി. പത്മസിങ് ഐസക്, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ അശ്വിൻ പാണ്ഡ്യൻ, അഭിഷേക് ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

ആച്ചി മസാലയുടെ മുന്നേറ്റത്തിലെ പ്രധാന ചുവടുവെപ്പുകളിൽ ഒന്നാണ് പുതിയ സംസ്കരണശാലയെന്ന് പത്മസിങ് ഐസക് പറഞ്ഞു.

പൺപാക്കത്ത് 1,10,000 ചതുരശ്ര അടി വലുപ്പത്തിൽ നിർമിച്ച ഫാക്ടറി അച്ചാറുകൾ, റെഡി ടു കുക്ക് ഭക്ഷ്യസാധനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ്.

പുതിയ ഫാക്ടറി പ്രവർത്തനം ആരംഭിച്ചതോടെ പ്രതിവർഷ ഉത്പാദനം 3000 മെട്രിക് ടണ്ണിൽനിന്ന് 6000 മെട്രിക് ടണ്ണായി ഉയർന്നു. കമ്പനിയുടെ മറ്റ് സംസ്കരണശാലകളുടെ നിവീകരണവും വിപുലീകരണവും പൂർത്തിയായിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts