Read Time:1 Minute, 5 Second
ചെന്നൈ : കായിക മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് മന്ത്രി ടി.എം. അൻപരശൻ.
പത്തുദിവസത്തിനുള്ളിൽ ഉദയനിധി ഉപമുഖ്യമന്ത്രിയാകും. എപ്പോൾ വേണമെങ്കിലും പ്രഖ്യാപനം നടക്കും. ചിലപ്പോൾ അടുത്തദിവസം തന്നെ അറിയിപ്പ് വരുമെന്നും കാഞ്ചീപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ച അൻപരശൻ പറഞ്ഞു.
ഡി.എം.കെ.യിലെ പലനേതാക്കളും ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പട്ടിരുന്നു. ഈ വിഷയം സംബന്ധിച്ച് കഴിഞ്ഞദിവസം സ്റ്റാലിൻ മുതിർന്ന ഡി.എം.കെ. നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എല്ലാവരും ഉദയനിധിയെ പിന്തുണച്ചുവെന്നാണ് വിവരം.