0
0
Read Time:1 Minute, 3 Second
ചെന്നൈ : തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ലഡ്ഡു തയ്യാറാക്കാൻ നൽകിയ നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തിരുന്നെന്ന ആരോപണം നിഷേധിച്ച് തമിഴ്നാട്ടിലെ സ്വകാര്യ ഡെയറി ഫാം.
എ.ആർ. ഡെയറിയുടെ ദിണ്ടിക്കലിലെ സംസ്കരണ ശാലയിൽ പരിശോധന നടന്നുവെന്ന വാർത്തകളും അധികൃതർ നിഷേധിച്ചു.
മൃഗക്കൊഴുപ്പ് കലർന്ന നെയ്യ് എ.ആർ.ഡെയറി, തിരുപ്പതി ദേവസ്ഥാനത്തിന് വിതരണം ചെയ്തുവെന്ന് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ആരോപിച്ചിരുന്നു.
തുടർന്നാണ് നിഷേധ പ്രസ്താവനയുമായി എ.ആർ.െഡയറി മുന്നോട്ടുവന്നത്. ഫാമിൽനിന്ന് ജൂൺ മുതലാണ് തിരുപ്പതിയിലേക്ക് നെയ്യ് അയയ്ക്കാൻ തുടങ്ങിയത്.