കോട്ടയം: കുമരകം കൈപ്പുഴമുട്ടിൽ നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് വീണുണ്ടായ അപകടത്തിൽ 2 മരണം . ഒരു കുഞ്ഞ് കാറിലുണ്ടായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരാണ് മരിച്ചതെന്നാണ് വിവരം.കാറിന്റെ നിയന്ത്രണം തെറ്റിയതാകാം അപകടത്തിന് കാരണമെന്നാണ് സംഭവ സ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡ് വഴി വന്നപ്പോഴാണ് ആറ്റിൽ വീണതെന്ന് നാട്ടുകാർ പറഞ്ഞു. കാറിന്റെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോളേക്കും കാർ…
Read MoreDay: 24 September 2024
ഇന്ത്യയിലെ എ.ഐ. രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ ഗൂഗിളും എന്‍വിഡിയയും
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ നിര്‍മിതബുദ്ധി (എ.ഐ.) രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഗൂഗിളും എന്‍വിഡിയയും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പുതിയ പ്രസ്താവന. ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സമ്പദ്വ്യവസ്ഥയും മികച്ച കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരുള്ള രാജ്യമാണ് ഇന്ത്യയെന്നും, രാജ്യത്തെ പുതുതലമുറ സ്റ്റാര്‍ട്ടപ്പുകളും എ.ഐ.യില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നും എന്‍വിഡിയ സി.ഇ.ഒ. ജെന്‍സന്‍ ഹ്വാങ് പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടോടെ ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും, ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ പറഞ്ഞു. ക്വാണ്ടം കംപ്യൂട്ടിങ്, എ.ഐ., സെമികണ്ടക്ടര്‍ തുടങ്ങിയ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന 15…
Read Moreകയ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി ആംബുലൻസിൽ തള്ളി
തൃശൂർ:കയ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ ആംബുലൻസിൽ ഉപേക്ഷിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി 40 വയസ്സുള്ള അരുൺ ആണ് കൊല്ലപ്പെട്ടത്. റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട 10 ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായിരുന്നു ആക്രമണം എന്നാണ് പോലീസ് പറയുന്നത്. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വടക്ക് ഭാഗത്ത് നിന്ന് വന്ന കാറിൽ നിന്ന് നാല് പേരടങ്ങുന്ന സംഘം അപകടത്തിൽ പരിക്ക് പറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ച് വരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ആശുപത്രിയിലേക്ക് ആംബുലൻസിന് പിന്നാലെ എത്താമെന്ന് പറഞ്ഞ്…
Read Moreഓണാഘോഷത്തിന്റെ പൂക്കളം നശിപ്പിച്ച സംഭവം; മലയാളി യുവതിയുടെ പേരിൽ കേസെടുത്തു
ബെംഗളൂരു : ഓണാഘോഷത്തിന്‍റെ ഭാഗമായി ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ കുടുംബാംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ പൂക്കളം അലങ്കോലപ്പെടുത്തിയതിന് മലയാളിയുവതിയുടെ പേരിൽ പോലീസ് കേസെടുത്തു. താനിസന്ദ്ര മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്പിഗെഹള്ളി പോലീസ് കേസെടുത്തത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിലെ താഴെ നിലയിലെ പൂമുഖഭാഗത്ത് ഓണാഘോഷത്തിനിടെ കുട്ടികള്‍ തയ്യാറാക്കിയ പൂക്കളമാണ് നശിപ്പിച്ചത്. അപ്പാർട്ട്മെൻ്റിലെ പൊതു സ്ഥലത്ത് പൂക്കളം ഇട്ടത് ചോദ്യം ചെയ്ത യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു. പൂക്കളത്തിൽ കയറിനിൽക്കുകയും കാലുകൊണ്ട് കളത്തിലെ പൂക്കൾ അലങ്കോലപ്പെടുത്തുകയുമായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ…
Read Moreസിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ഇല്ല; ബലാത്സംഗകേസിലെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. നടനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്.…
Read Moreറെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായി 39 ടാസ്മാക് ഷോപ്പുകൾ നീക്കംചെയ്യണമെന്ന് ദക്ഷിണറെയിൽവേ
ചെന്നൈ : ചെന്നൈ റെയിൽവേ ഡിവിഷന്റെ പരിധിയിലുള്ള റെയിൽവേ സ്റ്റേഷനുകളുടെ 200 മീറ്റർ പരിധിയിലുള്ള എല്ലാ മദ്യഷോപ്പുകളും നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണറെയിൽവേ അധികൃതർ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ (ടാസ്മാക്) അധികൃതർക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. മൂന്നുദിവസംമുൻപ് ചെന്നൈക്കടുത്ത് തിരുവള്ളൂർ ജില്ലയിലെ പൊന്നേരി റെയിൽവേ സ്റ്റേഷന് സമീപത്തെ സിഗ്‌നൽ ബോക്സിലെ ബോൾട്ടുകൾ അഴിച്ചിട്ടിരുന്നു. ഇത് പുലർച്ചെയുള്ള സബർബൻ സർവീസുകളെ ബാധിച്ചിരുന്നു. പലപ്പോഴും ടാസ്മാക് ഷോപ്പുകൾക്കു സമീപത്തുനിന്ന് തീവണ്ടിക്കു കല്ലെറിയുന്നത് പതിവാണെന്നും റെയിൽവേ അധികൃതർ അയച്ചകത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായി 39 ടാസ്മാക് ഷോപ്പുകൾ പ്രവർത്തിക്കുന്നതായി…
Read Moreലൈംഗിക പീഡന പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു. കേസിൽ മുകേഷ് നേരത്തേ മുൻകൂർ ജാമ്യം നേടിയിരുന്നു. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജിപൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ മുകേഷിന് സെഷൻസ് കോടതി…
Read Moreനവീകരിച്ച മറീനയിലെ നീന്തൽക്കുളം ഉടൻ തുറക്കും
ചെന്നൈ : നവീകരണം പൂർത്തിയായ മറീനബീച്ചിലെ നീന്തൽ ക്കുളം രണ്ട് ദിവസത്തിനകം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. നീന്തൽ ക്കുളം കൃത്യമായി പരിപാലിക്കുണ്ടോയെന്ന് നിരീക്ഷിക്കാനായി സി.സി.ടി.വി. സ്ഥാപിക്കുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
Read Moreസംസ്ഥാനത്തെ ക്ഷേത്രഭരണം വിശ്വാസികൾക്ക് കൈമാറണം; എൽ. മുരുകൻ
ചെന്നൈ : തമിഴ്‌നാട്ടിൽ ക്ഷേത്രഭരണം വിശ്വാസികൾക്ക് കൈമാറാൻ സർക്കാർ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി എൽ. മുരുകൻ. ക്ഷേത്രങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഭക്തരാണ്. ബി.ജെ.പി.യുടെയും ആർ.എസ്.എസിന്റെയും നിലപാട് ഇതാണെന്നും മുരുകൻ പറഞ്ഞു. ക്ഷേത്രങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ സനാതന ധർമരക്ഷണ ബോർഡ് രൂപവത്കരിക്കണം. ഇക്കാര്യത്തിൽ ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ മുന്നോട്ടുവെച്ച നിർദേശം കേന്ദ്രം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreഐഫോണ്‍, ഐപാഡ് ഉപഭോക്താക്കൾ ഉടൻ അപ്ഡേറ്റ് ചെയ്യുക ; മുന്നറിയിപ്പുമായി കേന്ദ്രം
ഡൽഹി: രാജ്യത്തെ ഐഫോണ്‍, ഐപാഡ് ഉപഭോക്താക്കൾ ഉടന്‍ തന്നെ ഡിവൈസുകള്‍ ഏറ്റവും പുതിയ ഐഒഎസ് 18, ഐപാഡ് ഒഎസ് 18 എന്നിവയിലേക്ക് അപഗ്രേഡ് ചെയ്യണമെന്ന നിർദേശവുമായി സേര്‍ട്ട്-ഇന്‍. കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആണ് സേര്‍ട്ട്-ഇന്‍. സുരക്ഷാ സംബന്ധമായ മുന്നറിയിപ്പായാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐഒഎസ് 18 നും ഐപാഡ് ഒഎസ് 18 ഉം മുമ്പുള്ള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളിലും, മാക് ഒഎസ് 14.7 ന് മുമ്പുള്ള പതിപ്പുകളില്‍ പ്രവർത്തിക്കുന്ന മാക് കംപ്യുട്ടറുകളിലും നിരവധി പ്രശ്‌നങ്ങള്‍ സേര്‍ട്ട്ഇന്‍ കണ്ടെത്തിയിട്ടുണ്ട്. ഡിവൈസുകളിലെ സുരക്ഷാ…
Read More