കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന് ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്താണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്.
കേസില്‍ ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ട് വിട്ടയക്കും.
ഇന്നലെ മുകേഷിനെ മൂന്നുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു.
ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്.
അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ നടിയോട് ഫ്ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതി.
പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. തെളിഞ്ഞാല്‍ ചുരുങ്ങിയത് 10 വര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.
അതേസമയം, സിദ്ദീഖിനെ പിടികൂടാന്‍ പൊലീസിന്റെ ശ്രമം തുടരുകയാണ്. കൊച്ചിയിലെ ഹോട്ടലുകളില്‍ പൊലീസ് സംഘം അരിച്ചുപെറുക്കുന്നു.
സിദ്ദീഖിന്റെ വസതികളും പരിചയക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ട് പോവുകയാണ്.
നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എഐജി ജി.പൂങ്കുഴലിയാണ്. മുകേഷിനെതിരെയുള്ള പരാതിയില്‍ പുതിയ തെളിവുകളും മൊഴികളും ലഭിച്ചാല്‍ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം സൂചന നല്‍കുന്നുണ്ട്.
പുതിയ പരാതികളിന്മേല് പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ എഫ്ഐആര്‍ രജിസറ്റര്‍ ചെയ്യൂ.