Read Time:38 Second
ചെന്നൈ: സ്കൂളുകളിൽ കാൽക്കൊല്ല പരീക്ഷയ്ക്കുശേഷമുള്ള അവധി ഒക്‌ടോബർ ആറുവരെ നീട്ടി.
ഈമാസം 27-ന് പരീക്ഷയവസാനിക്കും. 28 മുതൽ ഒക്‌ടോബർ രണ്ടുവരെയാണ് അവധിനൽകിയിരുന്നത്.
എന്നാൽ, മുൻവർഷങ്ങളിലെപ്പോലെ ഒൻപതുദിവസംതന്നെ അവധിവേണമെന്ന് ആവശ്യപ്പെട്ട് വിവിധ അധ്യാപകസംഘടനകൾ സ്കൂൾ വിദ്യാഭ്യാസവകുപ്പ് അധികൃതരെ സമീപിച്ചിരുന്നു. തുടർന്നാണ് അവധി ഒക്‌ടോബർ ആറുവരെ നീട്ടി ഉത്തരവിട്ടത്.