ആര്‍തിക്കെതിരെ പോലീസില്‍ പരാതി നല്‍കി ജയം രവി

0 0
Read Time:3 Minute, 11 Second

ചെന്നൈ: ആര്‍തിക്കെതിരെ പോലീസില്‍ പരാതി നല്‍കി ജയം രവി. അവരുടെ വീട്ടില്‍ നിന്നും ഒരു മുന്നറിയിപ്പും ഇല്ലാതെ തന്നെ പുറത്താക്കിയതായി ജയം രവി പോലീസില്‍ പരാതി നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇസിആറിലെ വീട്ടില്‍നിന്നുമാണ് ജയം രവിയെ ആര്‍തി പുറത്താക്കിയത്. അപ്രതീക്ഷിത പുറത്താക്കല്‍ ആയതിനാല്‍ തന്റെ സാധനങ്ങള്‍ ഒന്നും എടുക്കാന്‍ സാധിച്ചില്ലെന്നും, സാധനങ്ങള്‍ വീണ്ടെടുക്കുന്നതിനായി പോലീസിന്റെ സഹായിക്കണമെന്നുമാണ് ജയം രവി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ അഡയാര്‍ പോലീസ് സ്റ്റേഷനിലാണ് ജയം രവി പരാതി നല്‍കിയത്.

അതേസമയം, ഭാര്യക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും ജയം രവി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയ്തു.

ആര്‍തിയില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്സസ് വീണ്ടെടുത്ത ശേഷമാണ് ജയം രവിയുടെ നീക്കം. ഭാര്യ ആര്‍തിയായിരുന്നു നടന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്.

അടുത്തിടെയാണ് ദാമ്പത്യബന്ധം വേര്‍പിരിയുന്നതായി ജയം രവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്.

15 വര്‍ഷക്കാലത്തെ ദാമ്പത്യത്തില്‍ നിന്നും വേര്‍പിരിയുന്നതില്‍ പക്ഷേ ഭാര്യ ആര്‍തിക്ക് താത്പര്യമില്ലെന്നും തന്നോട് ചര്‍ച്ച ചെയ്യാതെയാണ് ജയം രവി ഇത്തരത്തില്‍ പോസ്റ്റ് ചെയ്തതെന്നും ഭാര്യ ആര്‍തി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ കുട്ടികളുടെ സംരക്ഷണ അവകാശത്തിനടക്കം നിയമപോരാട്ടം നടത്തുമെന്നാണ് ജയം രവി വ്യക്തമാക്കിയിരിക്കുന്നത്.

സെപ്റ്റംബര്‍ 9നായിരുന്നു ജയം രവി ഭാര്യ ആര്‍തിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതായി പ്രഖ്യാപിച്ചത്. ഇതിനായുള്ള നിയമനടപടികള്‍ ആരംഭിച്ചതായും ജയം രവി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ജയം രവിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും രവിയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഭാര്യ ആര്‍തി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ തമിഴ് പിന്നണീ ഗായികയുമായി ജയം രവിയ്ക്കുള്ള അടുപ്പമാണ് വിവാഹമോചനത്തിന് കാരണമായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts