സൂര്യയ്ക്കും കാര്‍ത്തിക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ടൊവീനോ. ചെന്നൈയില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇരുവരുടെയും നടുവില്‍ നിന്നുകൊണ്ടു ഒരു ഫാന്‍ ബോയിയെ പോലെയായിരുന്നു താരത്തിന്റെ ചിത്രം.
”ഒരു നടനാകാന്‍ ആഗ്രഹിച്ചു നടന്ന വര്‍ഷങ്ങളില്‍, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളില്‍ പ്രചോദനം നല്‍കിയിട്ടുണ്ട്.
അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഈ രണ്ടു പേരുടെ നടുവില്‍ ഇന്ന് നില്ക്കുമ്പോള്, എന്റെ യാത്രയില്‍ അവര്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂര്‍വം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നു.
സൂര്യയെയും കാര്‍ത്തിയെയും നേരിട്ടു കണ്ട് കുറച്ചു സമയം ചിലവഴിക്കാന്‍ സാധിച്ചതില്‍ ഒരുപാടു സന്തോഷം. ഒപ്പം നാളെ റിലീസ് ചെയ്യാനിരിക്കുന്ന കാര്‍ത്തിയുടെ മെയ്യഴകന് ഹൃദയം നിറഞ്ഞ ആശംസകള്‍!.”ടൊവീനോ ചിത്രത്തിനൊപ്പം കുറിച്ചു.
മൂന്നു പേരുടെയും ചിത്രം കണ്ട് ഒരമ്മ പെറ്റ അളിയന്മാരാണെന്നേ പറയൂ എന്നായിരുന്നു സുരഭി കുറിച്ചത്.നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ രേഖപ്പെടുത്തുന്നത്.
കേരളത്തിന് പുറമെ അന്യസംസ്ഥാനങ്ങളിലും അജയന്റെ രണ്ടാം മോഷണത്തിന്റെ ബോക്സ് ഓഫീസ് തേരോട്ടമാണ്.
നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസും യുജിഎം മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിച്ചത്.
ഇന്ത്യയില്‍ നിന്നും’വിദേശത്തിനിന്നുമായി എആര്എമം 87 കോടിയിലധികം കളക്ഷന്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.
നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്ത ചിത്രം രചന നിര്‍വഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരായാണ്.
മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം കുടുംബങ്ങളും കുട്ടികളും ഒരുപോലെ സ്വീകരിച്ച ത്രീഡി മലയാള ചിത്രം എന്ന ഖ്യാതിയും അജയന്റെ രണ്ടാം മോഷണത്തിന് സ്വന്തം.
മുപ്പത് കോടിയിലധികം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന് ലോകമെമ്പാടു നിന്നും വമ്പിച്ച അഭിപ്രായമാണ് ലഭിച്ചുവരുന്നത്.
ഇതിനോടകം ബുക്ക് മൈ ഷോ പ്ലാറ്റ്ഫോം മുഖേന മാത്രം ചിത്രം ബുക്ക് ചെയ്ത് കണ്ടവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു.