കോഴിക്കോട്: സഖാവ് പുഷ്പന് അന്തരിച്ചു. കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി കിടപ്പിലായിരുന്നു ‘ജീവിക്കുന്ന രക്തസാക്ഷി’യെന്ന് അറിയപ്പെട്ടിരുന്ന പുഷ്പന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. അന്ത്യം ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു. 94 നവംബറിലാണ് കൂത്തുപറമ്പില്‍ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ അഞ്ചു പേര് മരിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങള്‍ക്കിരകളായി ജീവിതം തകര്‍ന്നവര്‍ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവര്‍ സിപിഎമ്മില്‍ വിരളമായിരുന്നു. പുഷ്പന്റെ ചരിത്രം പാര്‍ട്ടിക്കാര്‍ക്ക് ആവേശമായെങ്കിലും ആ രണഗാഥയ്ക്കാധാരമായ വിഷയത്തില്‍…
Read MoreMonth: September 2024
സൂക്ഷിച്ചോളു മാലിന്യം പൊതുയിടങ്ങളിൽ തള്ളിയാൽ 1000 രൂപ പിഴ
ചെന്നൈ : പൊതുയിടങ്ങളിൽ മാലിന്യങ്ങൾ തള്ളിയാൽ ഈടാക്കുന്ന പിഴത്തുക 100 രൂപയിൽനിന്ന് 1000 രൂപയാക്കി. വെള്ളിയാഴ്ച ചേർന്ന ചെന്നൈ കോർപ്പറേഷൻ കൗൺസിലാണ് തീരുമാനം. കടയ്ക്ക് മുൻപിൽ മാലിന്യത്തൊട്ടി വെക്കാത്ത വ്യാപാരികളിൽനിന്ന് 1000 രൂപയും പിഴയായി ഈടാക്കും. പൊതുയിടങ്ങളിൽ ഖരമാലിന്യം കത്തിച്ചാൽ ഈടാക്കുന്ന പിഴ 1000 രൂപയിൽനിന്ന് 5000 രൂപയാക്കി. മരക്കഷണങ്ങൾ കത്തിച്ചാൽ ഈടാക്കുന്ന പിഴ 200 രൂപയിൽനിന്ന് 2000 രൂപയാക്കി . ചെന്നൈ മാലിന്യമുക്തമാക്കാനായി വ്യത്യസ്ത നടപടികൾ സ്വീകരിക്കുകയാണെന്ന് കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി കമ്മിഷണർ രാജേഷ് അറിയിച്ചു. കോർപ്പറേഷൻ ജീവനക്കാർ വീട്ടിലെത്തി ജൈവ മാലിന്യവും…
Read Moreകേന്ദ്രവിഹിതം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ചെന്നൈ : വിവിധപദ്ധതികൾക്കുള്ള കേന്ദ്രവിഹിതം ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വെള്ളിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കൂടിക്കാഴ്ച സൗഹാർദപരമായിരുന്നെന്നും ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പ്രവൃത്തികൾക്കുള്ള പണം അനുവദിക്കുക, സമഗ്ര ശിക്ഷാ അഭിയാനുള്ള കേന്ദ്രവിഹിതം തടഞ്ഞുവെച്ചത് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും സ്റ്റാലിൻ ഉന്നയിച്ചത്. തമിഴ്നാട്ടിൽനിന്നുള്ള മീൻപിടിത്തക്കാർ ശ്രീലങ്കയിൽ അറസ്റ്റിലാവുന്ന സംഭവങ്ങൾ തടയുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളടങ്ങിയ നിവേദനവും മുഖ്യമന്ത്രി സമർപ്പിച്ചു. പ്രധാനമന്ത്രിയെ ഷാൾ അണിയിച്ച സ്റ്റാലിൻ തമിഴ്നാട്ടിൽനിന്നുള്ള…
Read More18 വയസ്സുകാർക്ക് ആധാർ: പുതിയ നിബന്ധനകൾ നിലവിൽ
18 വയസ്സ് പൂർത്തിയായവർക്ക് ആധാർ കാർഡ് നൽകുന്നതിന് പുതിയ നിബന്ധനകൾ നിലവിൽ വന്നിരിക്കുകയാണ്. വ്യാജ ആധാർ വിതരണം തടയുന്നതിനായി, ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആധാർ എൻറോൾമെന്റ് സമയത്ത് നൽകിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാർ നൽകുകയുള്ളൂ. അപേക്ഷ സമയത്ത് നൽകിയ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ പോർട്ടലിലേക്കാണ് എത്തുക. എറണാകുളം, തൃശൂർ ജില്ലകളിൽ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളിൽ വില്ലേജ് ഓഫിസർമാരുമാണ് സ്ഥിരീകരണം നടത്തുന്നത്. 18 വയസ്സ് പൂർത്തിയായവരുടെ ആധാർ എൻറോൾമെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളിൽ മാത്രമാക്കിയിട്ടുണ്ട്. റിപ്പോർട്ട് വെരിഫിക്കേഷനായി…
Read Moreസൂര്യയ്ക്കും കാര്‍ത്തിക്കുമൊപ്പമുള്ള ചിത്രവുമായി ടൊവീനോ
സൂര്യയ്ക്കും കാര്‍ത്തിക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ടൊവീനോ. ചെന്നൈയില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇരുവരുടെയും നടുവില്‍ നിന്നുകൊണ്ടു ഒരു ഫാന്‍ ബോയിയെ പോലെയായിരുന്നു താരത്തിന്റെ ചിത്രം. ”ഒരു നടനാകാന്‍ ആഗ്രഹിച്ചു നടന്ന വര്‍ഷങ്ങളില്‍, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളില്‍ പ്രചോദനം നല്‍കിയിട്ടുണ്ട്. അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഈ രണ്ടു പേരുടെ നടുവില്‍ ഇന്ന് നില്ക്കുമ്പോള്, എന്റെ യാത്രയില്‍ അവര്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂര്‍വം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നു. സൂര്യയെയും കാര്‍ത്തിയെയും നേരിട്ടു കണ്ട് കുറച്ചു സമയം ചിലവഴിക്കാന്‍ സാധിച്ചതില്‍ ഒരുപാടു സന്തോഷം. ഒപ്പം നാളെ റിലീസ്…
Read Moreപാകിസ്ഥാനിലെ ലേഡി ഇൻഫ്ലുവൻസറെ കാണാൻ കച്ച് അതിർത്തി കടക്കാൻ പദ്ധതിയിട്ട യുവാവ് പിടിയിലായി
ഓൺലൈൻ വഴി പരിചയപ്പെട്ട പാകിസ്ഥാനി പെൺകുട്ടിയെ കാണാൻ അതിർത്തി കടക്കാൻ വന്ന യുവാവാണ് പോലീസ് പിടിയിലായത്. ജമ്മു കശ്മീരിൽ നിന്നുള്ള 36 കാരനായ യുവാവ് ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദ ഗ്രാമത്തിൽ എത്തിയ ശേഷം, താൻ ഓൺലൈൻ വഴി പരിചയപ്പെട്ട ഒരു യുവതിയെ കാണാൻ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വിട്ടയച്ചു. കശ്മീരിലെ ബന്ദിപ്പോര സ്വദേശിയായ ഷെയ്ഖാണ് കഥയിലെ താരം. സോഷ്യൽ മീഡിയയിലൂടെ പരിചയത്തിലായ പാകിസ്ഥാനിലെ മുൾതാൻ സ്വദേശിനി ഇൻഫ്ലുവൻസറുമായി താൻ പ്രണയത്തിലാണെന്നും…
Read Moreഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം
ചെന്നൈ: തമിഴ്നാട്ടിലെ ഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. സെൽഫോൺ നിർമ്മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്, ജീവനക്കാരെ പരിസരത്ത് നിന്ന് ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നതായാണ് പ്രാഥമിക റിപ്പോർട്ട്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
Read Moreവള്ളം എത്തി , വെള്ളം കളി തുടങ്ങിയാലോ : പുന്നമടയിൽ ഇന്ന് എഴുപതാമത് നെഹ്റു ട്രോഫി വള്ളം കളി .
ആലപ്പുഴ: വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി ഒന്നര മാസത്തോളം വൈകി നടത്തുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. ഉച്ചക്ക് ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ. അഞ്ച് ഹീറ്റ്സുകളിലായാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും.
Read Moreസ്കൂളിൻ്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി കൊടുത്തു; സ്കൂള്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസുകാരനെ സ്കൂളിൻ്റെ വിജയത്തിന് വേണ്ടി ആഭിചാരക്രിയ നടത്തി സ്കൂള്‍ അധികൃതര്‍ കൊലപ്പെടുത്തി. ഹാത്രാസ് റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂളിന് സ്കൂളിന് ഐശ്വര്യവും പ്രശസ്തിയും കൊണ്ടുവരാന്‍ സ്കൂള്‍ ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു . റാസ്ഗവാനിലെ ഡി എൽ പബ്ലിക് സ്കൂൾ ഡയറക്ടറും മൂന്ന് അധ്യാപകരും ഉൾപ്പെടെ അഞ്ച് പേരെ കേസിൽ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ 6ന് മറ്റൊരു വിദ്യാര്‍ഥിയെ ‘ബലി കൊടുക്കാന്‍’ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് സെപ്തംബർ 22 ന്, സ്കൂളിന് പുറകിലുള്ള കുഴൽക്കിണറിന്…
Read Moreരണ്ടു പതിറ്റാണ്ടിനിപ്പുറം വീണ്ടും ഒന്നിക്കാനൊരുങ്ങി വിക്രമും സൂര്യയും : സംവിധാനം ശങ്കർ
തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളായ സൂര്യയും വിക്രമും പ്രശസ്ത സംവിധായകൻ ശങ്കർ സംവിധാനം ചെയ്യുന്ന ഒരു വമ്പൻ പ്രോജക്റ്റിനായി വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നതായി റിപ്പോർട്ട്. ബാലയുടെ “പിതാമഗൻ” എന്ന ചിത്രത്തിലെ അവിസ്മരണീയമായ ഒന്നിക്കലിനു ശേഷം, 21 വർഷങ്ങൾക്കിപ്പുറമാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കാൻ പോകുന്നതെന്നാണ് വാർത്ത. നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന വിശേഷണവും ഇതിനുണ്ട്. രണ്ട് താരരാജാക്കൻമാരുടെ ഒന്നിക്കലിനായി കാത്തിരിക്കുകയാണിപ്പോൾ പ്രേക്ഷകലോകം. എസ് യു വെങ്കിടേശന്റെ “വേൽപാരി” എന്ന വളരെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് ശങ്കർ ചിത്രമൊരുക്കുന്നതെന്നാണ്…
Read More