നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി; നയന്‍താരയ്‌ക്കെതിരേ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍

ധനുഷ്, നയൻതാര നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തർക്കം ഹൈക്കോടതിയിൽ. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ നടിക്കെതിരെ സിവില്‍ അന്യായം ഫയല്‍ ചെയ്തു. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. നയതാരയുടെ വിവാഹവുമായ ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ചെയ്യുന്ന ഡോക്യുമെന്ററിയാണ് ബിയോണ്ട് ദി ഫെയറിടെയിൽ. ഡോക്യുമെന്ററിയിൽ ധനുഷ് നിർമ്മിച്ച് നയൻതാര നായികയായി എത്തിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് തർക്കം. ദൃശ്യങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ധനുഷ് നയൻതാരയോട് 16 കോടി ആവശ്യപ്പെടുകയും ഇതിനെതിരെ നയൻസ് തന്നെ സോഷ്യൽ…

Read More

സംസ്ഥാനത്തെ ബസുകളിൽ ദിവസവും 57.07 ലക്ഷം സ്ത്രീകൾക്ക് സൗജന്യയാത്ര: ചെലവായത് 9000 കോടി രൂപ

ചെന്നൈ : ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്രയ്ക്കായി 9143 കോടി രൂപ ചെലവഴിച്ചതായി സംസ്ഥാനസർക്കാർ അറിയിച്ചു. ദിവസവും 57.07 ലക്ഷം സ്ത്രീകൾ സൗജന്യയാത്ര നടത്തുന്നുണ്ട്. സൗജന്യയാത്രയിലൂടെ ഒരുമാസം ഒരുസ്ത്രീക്ക് ശരാശരി 888 രൂപ ലാഭിക്കാനാകുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്ത് പുതുതായാരംഭിച്ച 399 റൂട്ടുകളിലായി 725 ബസുകൾ സർവീസ് നടത്തുന്നുണ്ട്. 519 പഴയ ബസ് റൂട്ടുകളിലൂടെ 638 ബസുകൾ കൂടുതലായും സർവീസ് നടത്തുന്നുണ്ട്. കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടുകയെന്ന ലക്ഷ്യത്തോടെ കരാറടിസ്ഥാനത്തിൽ 8682 ബസുകളും 2578 പുതിയബസുകളും സർക്കാർ ഏറ്റെടുത്ത് സർവീസ് നടത്തുന്നുണ്ട്. 2022-23, 2023-24 സാമ്പത്തികവർഷങ്ങളിൽ…

Read More

തമിഴ്‌നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി,

rain

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ തീവ്രമഴ മുന്നറിയിപ്പ്. കടലൂര്‍, മയിലാടുത്തുറൈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തിലേറെ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ 9 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം അതി തീവ്രന്യൂമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായി മാറി ശ്രീലങ്കന്‍ തീരം വഴി തമിഴ്‌നാട് തീരത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴ…

Read More