0
0
Read Time:1 Minute, 19 Second
ചെന്നൈ : ചെന്നൈ വ്യാസർപാടിയിൽ റെയിൽപ്പാളത്തിലുണ്ടായ വെള്ളക്കെട്ടുമൂലം ചെന്നൈ സെൻട്രലിൽനിന്നുള്ള ഏതാനും തീവണ്ടികൾ റദ്ദാക്കി.
ചിലത് വഴിതിരിച്ചുവിട്ടു. ചെന്നൈ സെൻട്രലിൽനിന്ന് ജോലാർപേട്ടയിലേക്ക് ശനിയാഴ്ച വൈകീട്ട് പോകേണ്ടിയിരുന്ന യേലഗിരി എക്സ്പ്രസും (16089) തിരിച്ച് ഞായറാഴ്ച രാവിലെ ജോലാർപേട്ടയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ഇതേവണ്ടിയും (16090) റദ്ദാക്കി.
മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638) ശനിയാഴ്ച ആർക്കോണത്ത് യാത്രയവസാനിപ്പിച്ചു. ഞായറാഴ്ച രാവിലത്തെ ചെന്നൈ സെൻട്രൽ-കൊല്ലം സ്പെഷ്യൽ (06113) ചെന്നൈ ബീച്ചിൽനിന്ന് പുറപ്പെടും.
ഗൊരഖ്പുർ-തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസും (12511) ധൻബാദ്-ആലപ്പുഴ എക്സ്പ്രസും (13351) ചെന്നൈ സെൻട്രലിൽ വരാതെ കൊറുക്കുപേട്ടുവഴി തിരിച്ചുവിട്ടു.