ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനത്തിന് അടിയന്തര സഹായമായി 2000 കോടി ആവശ്യപ്പെട്ട് സ്റ്റാലിന്‍: എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പ് നൽകി കേന്ദ്രസര്‍ക്കാര്‍

stalin modi

ഡല്‍ഹി: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തമിഴ്‌നാടിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണില്‍ വിളിച്ചാണ് സഹായം ഉറപ്പു നല്‍കിയത്. സംസ്ഥാനത്തെ സ്ഥിതിഗതികളും പ്രധാനമന്ത്രി സ്റ്റാലിനോട് ചോദിച്ചു മനസ്സിലാക്കി. അടിയന്തര സഹായമായി എന്‍ഡിആര്‍എഫില്‍ നിന്നും 2000 കോടി അനുവദിക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ അടിയന്തര ദുരിതാശ്വാസ നടപടികള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് ധനസഹായം ആവശ്യപ്പെട്ടത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണുണ്ടായത്. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം…

Read More

ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെത്തുടർന്ന് പെയ്ത കനത്ത മഴയിലടിഞ്ഞുകൂടിയ 7622 മെട്രിക്ക് ടൺ മാലിന്യംനീക്കി കോർപ്പറേഷൻ

ചെന്നൈ : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെത്തുടർന്ന് നഗരത്തിൽ അടിഞ്ഞുകൂടിയ 7622 മെട്രിക്ക് ടൺ മാലിന്യം ചെന്നൈ കോർപ്പറേഷൻ നീക്കംചെയ്തു. 255.02 മെട്രിക്ക് ടൺ കെട്ടിട അവശിഷ്ടങ്ങളും നീക്കംചെയ്തതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു. മഴയെത്തുടർന്ന് പകർച്ചപ്പനി ബാധിച്ച പ്രദേശങ്ങളിൽ ചെന്നൈ കോർപ്പറേഷൻ അധികൃതർ 192 പ്രത്യേക മെഡിക്കൽക്യാമ്പുകൾ നടത്തി. 10,226 പേരെ ഡോക്ടർമാർ പരിശോധിച്ചു.

Read More

കനത്തമഴ അവസാനിച്ചതോടെ പുതുച്ചേരിയിൽ ജനജീവിതം സാധാരണനിലയിലേക്ക്

ചെന്നൈ : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനൊപ്പം പെയ്ത കനത്തമഴ അവസാനിച്ചതോടെ പുതുച്ചേരിയിൽ ജനജീവിതം സാധാരണനിലയിലേക്ക്. കഴിഞ്ഞദിവസം വെള്ളപ്പൊക്കത്തിലായ പല സ്ഥലങ്ങളിൽനിന്നും വെള്ളമിറങ്ങി. റോഡുകളിലെ വെള്ളക്കെട്ടുകളും ശമിച്ചതോടെ ഗതാഗതം സാധാരണ ഗതിയിലായി. വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചു. വൈദ്യുതിവിതരണം 90 ശതമാനത്തോളം പുനഃസ്ഥാപിച്ചു. ദുരിതാശ്വാസക്യാമ്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്ക് പോയി ത്തുടങ്ങി. മുഖ്യമന്ത്രി എൻ. രംഗസാമി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ദുരിതാശ്വാസ സഹായങ്ങളും പ്രഖ്യാപിച്ചു. കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ പുതുച്ചേരിയിലെയും കാരയ്ക്കലിലെയും കുടുംബങ്ങൾക്ക് 5000 രൂപ വീതം സഹായം നൽകും. രണ്ട് മേഖലയിലെയും റേഷൻകാർഡ് ഉടമകൾക്ക് പണം ലഭിക്കും.

Read More