എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി!

ബെംഗളൂരു : ഇന്ന് പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ സംസ്ഥാന സർക്കാറിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ കൃഷ്ണയുടെ മൃതദേഹം സംസ്കരിക്കും. സംസ്ഥാനത്ത് അടുത്ത 3 ദിവസം ഔദ്യോഗികമായ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനായിരുന്ന കൃഷ്ണ സംസ്ഥാന മുഖ്യമന്ത്രി പദവിക്ക് പുറമെ കേന്ദ്ര വിദേശകാര്യ മന്ത്രിയായും മഹാരാഷ്ട്ര ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. അവസാന കാലത്ത് അദ്ദേഹം കോൺഗ്രസ് വിട്ട് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നിരുന്നു.

Read More

ബൊമ്മസാന്ദ്ര മെട്രോ സ്റ്റേഷൻ ഇനി ഈ കമ്പനിയുടെ പേരിൽ;വാങ്ങിയത് വൻ തുകക്ക്!

ബെംഗളൂരു : ഇനിയും പ്രവർത്തനം തുടങ്ങാത്ത യെല്ലോ ലൈൻ മെട്രോയുടെ ആദ്യത്തെ സ്‌റ്റേഷനായ ബൊമ്മസാന്ദ്രയെ തായ്‌വാൻ കമ്പനിയായ ഡെൽറ്റ ഇലക്ട്രോണിക്സ് ഇന്ത്യലിമിറ്റഡ് വാങ്ങി, ഇനി അടുത്ത 30 വർഷം കമ്പനിയുടെ പേരിലായിരിക്കും ഈ സ്റ്റേഷൻ അറിയപ്പെടുക. 65 കോടി രൂപയുടേതാണ് ഇടപാട്, മുൻപ് ഇതേ പോലെ തൊട്ടടുത്ത മെട്രോ സ്‌റ്റേഷനായ ഹെബ്ബഗൊഡി മരുന്നു നിർമാതാക്കളായ ബയോക്കോൺ വാങ്ങിയിരുന്നു. സ്റ്റേഷിൻ്റെ പേര് ഇപ്പോൾ “ബയോക്കോൺ ഹെബ്ബഗൊഡി” എന്നാക്കി മാറ്റിയിട്ടുണ്ട്. മറ്റൊരു മെട്രോ സ്റ്റേഷനായ കോനപ്പന അഗ്രഹാര ക്ക് സാമ്പത്തിക സഹായം നൽകിയത് സോഫ്റ്റ്വെവെയർ ഭീമനായ ഇൻഫോസിസ്…

Read More

ക്രിസ്മസ് പുതുവത്സരാഘോഷ തിരക്ക് മുന്നിൽ; ചെന്നൈ ബീച്ച്-ചെങ്കൽപ്പെട്ട് റൂട്ടിൽ സബർബൻ തീവണ്ടികൾ റദ്ദാക്കിയതോടെ യാത്രക്കാർക്ക് ദുരിതം

ചെന്നൈ : ഞായറാഴ്ചകളിൽ ചെന്നൈ ബീച്ച്-ചെങ്കൽപ്പെട്ട് റൂട്ടിൽ 20 സബർബൻ തീവണ്ടി സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ചകളിൽ പൊതുവെ സബർബൻ തീവണ്ടികളിൽ യാത്രക്കാരുടെ എണ്ണം കൂടുതലാണ്. ഈ റൂട്ടിൽ 120 സർവീസുകളാണുള്ളത്. ക്രിസ്മസ്, പുതുവത്സരാഘോഷം, പൊങ്കൽ ആഘോഷം എന്നിവയുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ എണ്ണംവർധിച്ച് വരികെ നടപടി കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. യാത്രത്തിരക്ക് കുറയ്ക്കാനായി 20 പ്രത്യേക എം.ടി.സി. ബസുകൾ താംബരത്തുനിന്ന് ചെന്നൈ ബീച്ചിലേക്ക് കൂടുതലായി സർവീസുകൾ നടത്തിയിരുന്നു. എങ്കിലും സബർബൻ തീവണ്ടികളിലെ യാത്രത്തിരക്ക് കുറയ്ക്കാൻ ബസ് സർവീസുകൾ പര്യാപ്തമായില്ല. ഈ റൂട്ടിൽ 120…

Read More