0
0
Read Time:1 Minute, 22 Second
ചെന്നൈ : ഞായറാഴ്ചകളിൽ ചെന്നൈ ബീച്ച്-ചെങ്കൽപ്പെട്ട് റൂട്ടിൽ 20 സബർബൻ തീവണ്ടി സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി.
ഞായറാഴ്ചകളിൽ പൊതുവെ സബർബൻ തീവണ്ടികളിൽ യാത്രക്കാരുടെ എണ്ണം കൂടുതലാണ്. ഈ റൂട്ടിൽ 120 സർവീസുകളാണുള്ളത്.
ക്രിസ്മസ്, പുതുവത്സരാഘോഷം, പൊങ്കൽ ആഘോഷം എന്നിവയുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ എണ്ണംവർധിച്ച് വരികെ നടപടി കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
യാത്രത്തിരക്ക് കുറയ്ക്കാനായി 20 പ്രത്യേക എം.ടി.സി. ബസുകൾ താംബരത്തുനിന്ന് ചെന്നൈ ബീച്ചിലേക്ക് കൂടുതലായി സർവീസുകൾ നടത്തിയിരുന്നു. എങ്കിലും സബർബൻ തീവണ്ടികളിലെ യാത്രത്തിരക്ക് കുറയ്ക്കാൻ ബസ് സർവീസുകൾ പര്യാപ്തമായില്ല.
ഈ റൂട്ടിൽ 120 സർവീസുകളാണുള്ളത്. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ പതിവ് സർവീസുകൾ തുടരുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.