Read Time:1 Minute, 16 Second
ചെന്നൈ: കളിയക്കാവിളയിൽ നിന്ന് നാഗർകോവിലിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന തമിഴ്നാട് സർക്കാർ ബസും നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് എതിർദിശയിൽ വരികയായിരുന്ന കേരള ആർ ടി സി ബസും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്.
ഈ രണ്ട് ബസുകളും മാർത്താണ്ഡം മേൽപ്പാലത്തിലേക്ക് വരുമ്പോൾ അപ്രതീക്ഷിതമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ തമിഴ്നാട്, കേരള സർക്കാർ ബസ് ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ബുസിനിടയിൽ കുടുങ്ങുകയും ചെയ്തു.
കൂടാതെ രണ്ട് ബസുകളിലായി യാത്ര ചെയ്തിരുന്ന പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ പ്രദേശവാസികൾ ഇവരെ രക്ഷപ്പെടുത്തി ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.