ചെന്നൈ: തിരുപ്പത്തൂരിനടുത്ത് 4 കി.മീ. കാട്ടിലൂടെ നടന്ന് പുഴയിൽ നീരുറവ കുഴിച്ചാണ് ഗ്രാമവാസികൾ വെള്ളമെടുക്കുന്നത്.
ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂരിനടുത്ത് ചോലുടയൻപട്ടി ഗ്രാമത്തിൽ 120-ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രദേശത്തെ ഭൂഗർഭജലം ഉപ്പുവെള്ളവും കുടിക്കാൻ യോഗ്യമല്ലാത്തതുമാണ്.
ഗ്രാമവാസികൾക്ക് 4 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന കൃഷിയിടങ്ങളും വനമേഖലകളുമുണ്ട്. അവർ ഇതെല്ലാം നടന്ന് മണിമുത്ത് താറിൽ ഒരു നീരുറവ കുഴിച്ചാണ് കുടിവെള്ളം ഒപ്പിക്കുന്നത്. പാത്രത്തിലേക്ക് ഒരു ജഗ്ഗ് വെള്ളം ലഭിക്കാൻ അവർ അരമണിക്കൂറോളമാണ് കാത്തിരിക്കേണ്ടിവരുന്നത്.
വേനൽക്കാലത്ത് അവർ കുറച്ച് മണിക്കൂറുകൾ അതികം കൂടി കാത്തിക്കേണ്ടി വരുന്നതായും ശേഷമാണ് വെള്ളം കോരുന്നതെന്നും അവർ പറയുന്നു.
കൂടാതെ വനമേഖലയിലേക്ക് പോകാൻ ഭയമുള്ളതിനാൽ രാവിലെയും വൈകുന്നേരവും മാത്രം വെള്ളമെടുക്കാൻ പത്തിലധികം സ്ത്രീകൾ ഒരുമിച്ചാണ് പോകുന്നത്. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ മന്ത്രി കെ ആർ പെരിയ കറുപ്പൻ നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
“ദിവസവും കുടിവെള്ളമെടുക്കാൻ മണിക്കൂറുകളെടുത്തതിനാൽ ഒരു ജോലിക്കും പോകാൻ കഴിയുന്നില്ലെന്നാണ് ഇതേക്കുറിച്ച് പ്രദേശത്തെ സ്ത്രീകൾ പറയുന്നത്. ചിലപ്പോൾ കുട്ടികളെ അയയ്ക്കുകയും ചെയ്യാറുണ്ട് അത് അവരുടെ പഠനത്തെയും ബാധിക്കുന്നതായി സ്ത്രീകൾ പറയുന്നു. പ്രദേശത്തെ കുടിവെള്ള പ്രശ്നം മന്ത്രി പരിഹരിക്കണമെന്നാണ് അവരുടെ ആവശ്യം.