ചെന്നൈ : നഗരത്തിലെ രണ്ടാംഘട്ടമെട്രോ റെയിൽപദ്ധതിക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് ഡി.എം.കെ. യിലെ ആർ. ഗിരിരാജൻ എം.പി. രാജ്യസഭയിൽ ആവശ്യപ്പെട്ടു.
61,000 കോടി രൂപ ചെലവിൽ മൂന്ന് പാതകളിലായി നിർമാണം ആരംഭിച്ച പദ്ധതിക്ക് ജപ്പാൻ ഇന്റനാഷണൽ കോർപ്പറേഷൻ എജൻസി (ജൈക്ക) യുടെ 20,000 കോടി രൂപയും തമിഴ്നാട് സർക്കാർ 10,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
മെട്രോ റെയിൽവേ കേന്ദ്ര-സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമാണ്. കേന്ദ്രസർക്കാർ തത്ത്വത്തിൽ അംഗീകരിച്ചതിനെ തുടർന്നാണ് പണി ആരംഭിച്ചതെന്നും ആർ. ഗിരിരാജൻ എം.പി. രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ പണം അനുവദിക്കാതെ നിർമാണം തുടർന്ന് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും എം.പി.ചൂണ്ടിക്കാട്ടി.
രണ്ടാംഘട്ട മെട്രോ നിർമാണം നിലച്ചുപോകാതിരിക്കാൻ കേന്ദ്ര സർക്കാർ അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം രാജ്യസഭയിൽ ആവശ്യപ്പെട്ടു.