0
0
Read Time:1 Minute, 19 Second
ചെന്നൈ : രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച നടൻ വിജയിനെ സൂപ്പർതാരം രജനീകാന്ത് അഭിനന്ദനമറിയിച്ചു. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകർ കണ്ടപ്പോഴായിരുന്നു രജനിയുടെ പ്രതികരണം.
രണ്ടുതവണ അഭിനന്ദനങ്ങൾ എന്നു പറഞ്ഞ തൊഴുകൈകളുമായിനിന്ന രജനീകാന്ത് മറ്റു ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ വിമാനത്താവളത്തിനുള്ളിലേക്കുപോയി.
നടൻ കമൽഹാസൻ, മന്ത്രി ഉദയനിധി സ്റ്റാലിൻ, ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി, എ.എം.എം.കെ. ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ തുടങ്ങിയവർ വിജയിനെ നേരത്തേതന്നെ സ്വാഗതം ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചതായി വിജയ് പ്രഖ്യാപിച്ചത്.
2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.