Read Time:1 Minute, 6 Second
ചെന്നൈ: മൈലാപ്പൂരിൽ 4 വയസ്സുള്ള ആൺകുട്ടി തൻ്റെ വീട്ടിലെ ടോയ്ലറ്റിൽ പോകുന്നതിനിടെ അബദ്ധത്തിൽ തെന്നി വീഴുകയും കുട്ടിയുടെ കാൽ ടോയ്ലറ്റിൻ്റെ സെറാമിക് ഹോളിൽ കുടുങ്ങുകയും ചെയ്തു.
ഇതോടെ കാല് പുറത്തെടുക്കാനാകാതെ കുട്ടി നിലവിളിക്കാൻ ആരംഭിച്ചു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കാൽ പുറത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ ഇത് പരാജയപ്പെട്ടതിനെ തുടർന്ന് ഉടൻ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് മൈലാപ്പൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി 4 മണിക്കൂറോളം പരിശ്രമിച്ചാണ് സെറാമിക് പൂർണമായും പൊട്ടിച്ച് കാലിന് ചെറിയ പരുക്ക് പോലുമില്ലാതെ സുരക്ഷിതമായി പുറത്തെടുത്തത്.